സെര്‍വിക്കല്‍ കാന്‍സര്‍ മുന്‍കൂട്ടി അറിയാന്‍ പാപ് സ്മിയര്‍ ടെസ്റ്റ്

യുവതികളും മധ്യവയസ്‌കരായ സ്ത്രീകളും വര്‍ഷത്തിലൊരിക്കല്‍ പാപ് സ്മിയര്‍ ടെസ്റ്റിനു വിധേയരാകുന്നതു സെര്‍വിക്കല്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനു സഹായകമെന്നു വിദഗ്ധര്‍. പാപ് സ്മിയര്‍ ടെസ്റ്റ് (ഗര്‍ഭാശയഗളത്തിലെ കോശങ്ങള്‍ ചുരണ്ടിയെടുത്തു നടത്തുന്ന പരിശോധന) ചെയ്യുന്നതു ഗര്‍ഭാശയഗള കാന്‍സര്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്നതിനു സഹായകം.
ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമുണ്ടാകുന്ന അണുബാധയുടെ നിരക്ക് യുവതികളില്‍ അടുത്തിടെ കൂടിവരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കൗമാരപ്രായത്തിലുളള പെണ്‍കുട്ടികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ നല്കുന്നതു സെര്‍വിക്കല്‍ കാന്‍സര്‍ തടയാന്‍ ഫലപ്രദമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha