ഹൃദയാരോഗ്യത്തിന് ഒമേഗ 3

ആരോഗ്യജീവിതത്തിനും ശാരീരിക വികാസത്തിനും ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശരീരം ഇവ ഉത്പാദിപ്പിക്കുന്നതല്ല. നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ് ഇതു ലഭ്യമാകുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ആരോഗ്യസിദ്ധികള്‍ നിരവധിയാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു ഫലപ്രദം. തലച്ചോറിനും സന്ധികള്‍ക്കും ഗുണപ്രദം. ആഴ്്ചയില്‍ രണ്ടുതവണ മീന്‍ കഴിക്കുന്നത് ഒമേഗ 3 യുടെ ലഭ്യതയ്ക്കു സഹായകമെന്നു വിദഗ്ധര്‍.
ഒമേഗ 3 ഫാറ്റി ആസിഡ്ഹൃദയാരോഗ്യത്തിന്്് ഉത്തമമാണ്. ആര്‍ത്രൈറ്റിസ് (സന്ധിവാതം) കുറയ്ക്കുന്നതിനു ഇതു സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ രോഗപ്രതിരോധശക്തി ആയുസും കൂട്ടുന്നു
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ട്രൈഗ്ലിസറൈഡ്‌സ് തോത് കുറയ്ക്കുന്നു. നല്ല കൊളസ്്‌ട്രോളായ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കുന്നു. രക്തം കട്ടപിടിക്കുന്നതു തടയുന്നു. ആല്‍സ്‌ഹൈമേഴ്‌സിനെ പ്രതിരോധിക്കുന്നതിന് ഒമേഗ 3 ഫലപ്രദമെന്നു ഗവേഷകര്‍.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ തോതു വര്‍ധിപ്പിക്കുന്നു. കാല്‍സ്യം എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. എല്ലുരോഗമായ ഓസ്റ്റിയോ പോറോസിസിനെ പ്രതിരോധിക്കുന്നു. ഡിപ്രഷന്‍ കുറയ്ക്കുന്നതിനും മാനസികാരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഗുണപ്രദമാണ്.
പൊളളലുകള്‍ സുഖപ്പെടുന്നതിനും മുറിവുകള്‍ ഉണങ്ങുന്നതിനും ഒമേഗ 3 സഹായിക്കുന്നു. ഒമേഗ 3 ആസ്്ത്മ കുറയ്ക്കുന്നതിനു സഹായകമെന്നു ഗവേഷകര്‍.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നു; രക്തപര്യയനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു.
കാന്‍സര്‍സാധ്യത കുറയ്ക്കുന്നു. കോളന്‍ കാന്‍സര്‍, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയെ തടയുന്നതിനു സഹായകം. ഒമേഗ 3 ഡയറ്റ്്( ഒമേഗ 3 അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയുളള ആഹാരക്രമം) പ്രമേഹം കുറയ്ക്കുന്നതിനു ഫലപ്രദം. സ്്‌ട്രോക്ക്്(മസ്തിഷ്‌കാഘാതം) സാധ്യത കുറയ്ക്കുന്നതിനും ഒമേഗ 3 സഹായകമാണ്.
https://www.facebook.com/Malayalivartha