പ്രോസ്‌ട്രേറ്റ് കാന്‍സര്‍ തടയാന്‍ ഗ്രീന്‍ടീ

പതിവായി ഗ്രീന്‍ടീ കുടിക്കുന്നത് പുരുഷന്‍മാരിലെ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ തടയാന്‍ കഴിയുമെന്ന് ആരോഗ്യഗവേഷകര്‍. ഗ്രീന്‍ടീ കൂടാതെ തണ്ണിമത്തന്‍ കഴിക്കുന്നതും ഇതിന് പരിഹാരമാണ്. തണ്ണിമത്തനിലെ ലൈകോപിന്‍ എന്ന ഘടകമാണ് കാന്‍സര്‍ സാധ്യതയെ തടുക്കുന്നത്. ലൈകോപിന്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സറിനുള്ള പ്രതിരോധ കവചമായി. തക്കാളി, ആപ്രിക്കോട്ട്, പപ്പായ, റോസ് മുന്തിരി എന്നിവയിലെല്ലാം ലൈകോപിന്‍ ഉള്‍പെടുന്നു. ഇതോടൊപ്പം ഗ്രീന്‍ടീ കൂടി പതിവാക്കിയാല്‍ കാന്‍സറിനെതിരായ പ്രകൃതിദത്ത സംരക്ഷണം കൂടുതല്‍ ഫലവത്താകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു
.
ഗ്രീന്‍ടീ കുടിക്കാനും പച്ചക്കറികള്‍ കഴിക്കാനും വിമുഖതയുള്ളവര്‍ ഗ്രീന്‍ടീയില്‍ ഒന്നോ രണ്ടോ ഐസ്‌ക്യൂബിട്ട് കോള്‍ഡ് ടീം ആയി രുചിക്കാം. മുന്തിരിയും പപ്പായ ജ്യൂസും പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കാം. തക്കാളിജ്യൂസാക്കി അല്‍പം നാരങ്ങാനീരും ചേര്‍ത്തു കുടിക്കാം. തണ്ണിമത്തന്‍ ജ്യൂസിലും അല്‍പം നാരങ്ങാനീരും ചേര്‍ത്ത് വ്യത്യസ്ത രുചിയോടെ കുടിക്കാം.
https://www.facebook.com/Malayalivartha