റബര്‍ ഉല്‍പ്പന്നങ്ങളും നിത്യോപയോഗ വസ്തുക്കളും കാന്‍സറുണ്ടാകുന്നുവെന്ന് ലോകാരോഗ്യസംഘടന

നാം സുരക്ഷിതമെന്നു കരുതി ഉപയോഗിക്കുന്ന പല വസ്തുക്കളും അത്ര സുരക്ഷിതമല്ല. ഗര്‍ഭനിരോധന ഉറകള്‍, കളിപ്പാട്ടങ്ങള്‍, ബേബി സൂത്തേഴ്‌സ്, കയ്യുറകള്‍ തുടങ്ങിയ റബര്‍ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തു അര്‍ബുദത്തിനു കാരണമാകുന്നുണ്ടത്രേ.
നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പല വസ്തുക്കളും കാന്‍സറിനെ ക്ഷണിച്ചു വരുത്തുന്നവയാണ്
ക്ലിനിങ് സാധനങ്ങള്‍
വൃത്തിയാക്കുന്നതിനായി നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പുപൊടി, അണുനാശിനികള്‍ തുടങ്ങിയവയില്‍ ഫിലോള്‍സ്, ട്രോക്ലോസന്‍, ടെട്രാക്ലോറോ എതിലീന്‍ തുടങ്ങിയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ എന്‍ഡോക്രെയിന്‍ സിസ്റ്റത്തെ ബാധിക്കുകയും ഹോര്‍മോണുകളുടെ അസംതുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കെമിക്കലുകള്‍ ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് തുടങ്ങിയ കാന്‍സറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.
ടിന്നിലടച്ച ആഹാരം
ആഹാരസാധനങ്ങള്‍ പാക്ക് ചെയ്തു വരുന്ന കാനുകള്‍ക്കുള്ളില്‍ ബിസ്ഫിനോള്‍ എ(ബിപിഎ) എന്ന പ്ലാസ്റ്റിക് കൊണ്ട് ചെറിയ ഒരു ആവരണമുണ്ട്. ബിപിഎ ഹോര്‍മോണുകളുടെ അസംതുലനാവസ്ഥ ഉണ്ടാക്കുകയും ഇതുമൂലം ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് തുടങ്ങിയ കാന്‍സര്‍ സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ ബിപിഎ പുരുഷന്‍മാരിലും സ്ത്രീകളിലും വന്ധ്യതാപ്രശ്‌നവും ഉണ്ടാക്കുന്നുണ്ട്. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം പോലുള്ള രോഗങ്ങളിലേക്കും ഇതു നയിക്കുന്നുണ്ട്.
വിഷം കലര്‍ന്ന പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. കീടനാശിനികളും കെമിക്കല്‍ വളങ്ങളും ചേര്‍ത്താണ് ഇവ പലപ്പോഴും നമുക്കു മുന്നില്‍ എത്താറുള്ളത്. കെമിക്കല്‍ വളങ്ങളായ ഡിഡിടി, നൈട്രേറ്റ്, ഫോസ്‌ഫേറ്റ് എന്നിവ സാധാരണയായി എല്ലാവരും ഉപയോഗിച്ചു പോരുന്നുമുണ്ട്. ഇവയാകട്ടെ കാന്‍സര്‍ സാധ്യത കൂട്ടുന്നവയാണ്. അതിനാല്‍ത്തന്നെ യാതൊരുവിധ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ വീട്ടില്‍ തന്നെ കൃഷിചെയ്തുണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
പാചകപാത്രങ്ങള്‍
നോണ്‍സ്റ്റിക് പാനുകള്‍ പോലുള്ള പാത്രങ്ങള്‍ ഇന്ന് സാധാരണമായിക്കഴിഞ്ഞു. പോളി ടെട്രാഫ്‌ലൂറോ എത്‌ലീന്‍ എന്ന കോട്ടിങ് നോണ്‍സ്റ്റിക് പാത്രങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഉയര്‍ന്ന താപനിലയില്‍ ചൂടാകുമ്പോള്‍ ഇതില്‍ നിന്നും വിഷമയമായ പുക വരുന്നുണ്ട്. ഈ കോട്ടിങ് കാന്‍സര്‍ ഉണ്ടാക്കുന്നതും പുകയാകട്ടെ ഗര്‍ഭിണികള്‍ക്ക് അപകടം പിടിച്ചതുമാണ്.
സൗന്ദര്യവര്‍ധകങ്ങള്‍
സൗന്ദര്യവര്‍ധകങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മിക്കവാറും എല്ലാപേരും ഒരുപടി മുന്നിലാണ്. പൗഡര്‍, ബോഡി ലോഷന്‍, കോസ്‌മെറ്റിക്കുകള്‍, സ്‌പ്രേ, ഡിയോഡറന്റുകള്‍, ലിപ്സ്റ്റിക് തുടങ്ങി നാം ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ ഫ്താലേറ്റ് (ുവവേമഹമലേ)െ, െ്രെടക്ലോസാന്‍, പാരാബെന്‍സ് തുടങ്ങിയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്ന കെമിക്കലുകളാണ്.
മൈക്രോവേവ് അവ്ന്‍
ഇപ്പോള്‍ സര്‍വ്വസാധാരണയായി എല്ലാപേരും മൈക്രോവേവുകളുടെ സഹായത്തോടെ ഭക്ഷണം ചൂടാകുകയും പാകപ്പെടുകയും ചെയ്യുകയാണ് പതിവ്. ഇവയില്‍ നിന്നുള്ള റേഡിയേഷനുകള്‍ കാന്‍സറിലേക്കു നയിക്കുമെന്നു പറയപ്പെടുന്നുണ്ട്. എന്നാല്‍ പല പഠനങ്ങളും ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്തു തന്നെ ആയാലും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട കാര്യമുണ്ടാകുന്നില്ല.
ഗര്‍ഭനിരോധന ഉറകള്‍ പോലുള്ള റബര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മെര്‍കാപ്‌റ്റോ ബെന്‍സോ തയസോള്‍ അഥവാ എം.ബി.റ്റി എന്ന വസ്തു അര്‍ബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളെക്കാള്‍ റബര്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഈ വിഷവസ്തുവുമായി അധികവും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്.
വാഹനങ്ങളുടെ ടയര്‍ ഉരയുമ്പോള്‍ ഉണ്ടാകുന്ന പൊടിയും വാഹനങ്ങള്‍ പുറന്തള്ളുന്ന വായുവും കാല്‍നടയാത്രക്കാര്‍ ശ്വസിക്കാനിട വരുന്നു. എം.ബി.റ്റി ശ്വസിക്കുന്നത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു.
ദൈനംദിനം ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളിലൂടെ അര്‍ബുദം വരാനുള്ള സാധ്യത എത്രത്തോളം എന്നതിനെക്കുറിച്ച് വിപുലമായ പഠനം നടത്തേണ്ടതുണ്ട്. റബര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് അര്‍ബുദ സാധ്യത അധികമാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha