ബിഹേവിയര്‍ ചികിത്സ

മനുഷ്യശരീരത്തിലുണ്ടാകുന്ന മിക്കരോഗങ്ങള്‍ക്കും ശാരീരികവും മാനസികവുമായ രണ്ട് മാനങ്ങളുണ്ട്. ശാരീരികമായ ചികിത്സയ്ക്കാണ് ഡോക്ടര്‍മാരും രോഗികളും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഉല്‍ക്കണ്ഠ കൊണ്ട് ഉണ്ടാകാറുള്ള രോഗങ്ങള്‍ക്ക് ബിഹേവിയര്‍ ചികിത്സ ഗുണം ചെയ്യും. മെഡിക്കല്‍ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍, ഉത്കണ്ഠയകറ്റാനുള്ള ചില മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിന് പകരം മനഃശാസ്ത്ര വിശകലനത്തിലൂടെ രോഗം മാറ്റി എടുക്കാം.
ഇവിടെ പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് പ്രശ്‌നം. മെഡിക്കല്‍ ഡോക്ടര്‍മാര്‍ മനഃശാസ്ത്രത്തില്‍ പരിശീലനം നേടിയിട്ടില്ല. സൈക്കോളജിസ്റ്റുകള്‍ മെഡിക്കല്‍ സയന്‍സിലും പരിശീലനം നേടിയിട്ടില്ല.മനഃശാസ്ത്ര ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ശാരീരിക രോഗങ്ങളെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ബിഹേവിയറല്‍ മെഡിസിന്റെ പ്രസക്തി ഇവിടെയാണ് .
ആധുനിക മെഡിസിനും സൈക്കോളജി യും ഒത്തുചേര്‍ന്ന ചികിത്സാ സമ്പ്രദായം ആണിത്.പ്രായമായവരിലും കുട്ടികളിലും ഈ ചികിത്സാ രീതി ഏറെ ഫലപ്രദമാണ്.ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍, പൊണ്ണത്തടി,ശരീരവേദന,ഗര്‍ഭകാല അസുഖങ്ങള്‍,ഉറക്കമില്ലായ്മാ, തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ബിഹേവിയര്‍ ചികിത്സ ഗുണം ചെയ്യും. രക്തസ്സമര്‍ദ്ധം, പ്രമേഹം, കൊളസ്‌ട്രോള്‍, ഇവയ്‌ക്കൊക്കെ പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഒരു അജ്ഞാതകാരണം ഡിപ്രെഷന്‍ ആണ്. നമ്മുടെ നാട്ടില്‍ മാനസിക ആരോഗ്യത്തിന് അല്ലെങ്കില്‍ മനശാസ്ത്രത്തിനു അല്ലെങ്കില്‍ മനോരോഗങ്ങളുടെ പഠനത്തിനു വേണ്ട പ്രാധാന്യം ഇല്ലാത്തത് കൊണ്ട് പല ശാരീരിക രോഗങ്ങളുടെയും കാരണഭൂതമായ നമ്മുടെ മനസ്സിന്റെ അനാരോഗ്യം ആരും ശ്രദ്ധിക്കാറില്ല. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സ് പ്രധാനമാണ്.
https://www.facebook.com/Malayalivartha