ചക്കര തിന്നാല്‍ അഞ്ചുണ്ട് കാര്യം

മലയാളികള്‍ക്ക് സുപരിചിതമാണ് ചക്കര. നീരയില്‍ നിന്നാണ് ഇതുണ്ടാക്കുന്നതെന്ന് മാത്രം. ഭക്ഷണത്തിന്റെ ഭാഗമായി ചക്കര ഉപയോഗിക്കുന്നതുകൊണ്ട് സമാനതകളില്ലാത്ത ഗുണങ്ങളാണ് നമ്മളെ തേടിയെത്തുക. ഒന്നും രണ്ടുമല്ല അഞ്ച് ഗുണങ്ങളാണ് ചക്കരയും ശര്‍ക്കരയും നല്‍കുന്നത്. ഇരുമ്പിന്റെ വലിയൊരു കലവറയാണ് ചക്കര. ധാതുസമ്പുഷ്ടം,ദഹനേന്ദ്രിയ വ്യവസ്ഥയുടെ ശാക്തീകരണം എന്നിവയൊക്കെ ചക്കരയുടെ ഗുണഗണങ്ങളാണ്. നിത്യജീവിതത്തില്‍ ചക്കര ഉപയോഗിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.
ദഹനം സുഗമമാക്കും
ദഹന പ്രശ്‌നങ്ങള്‍ കാരണം ഉണ്ടാകാവുന്ന മലബന്ധത്തെ തടയുന്നതില്‍ മുഖ്യപങ്ക് ചക്കരയ്ക്കുണ്ട്. ദഹനരസങ്ങളെ ഉത്തേജിപ്പിച്ച് ദഹനം സുഗമമാക്കുന്നതിനാല്‍ കേരളത്തില്‍ മാത്രമല്ല രാജ്യത്ത് പലയിടത്തും സദ്യകള്‍ക്കുശേഷം ചക്കര ചെറിയ രീതിയില്‍ കഴിക്കാന്‍ നല്‍കാറുണ്ട് എന്നകാര്യം നിങ്ങള്‍ക്കറിയാമോ?
വിഷബാധയകറ്റും
ശരീരത്തിലെ വിഷത്തെ നീക്കം ചെയ്യാന്‍ കഴിവുള്ളതാണ് ചക്കര. ശരീരത്തില്‍ എത്തുന്ന വിഷപദാര്‍ഥങ്ങളെ നിര്‍വീര്യമാക്കുന്ന കരളിനെ വിഷബാധയില്‍ നിന്ന് സംരക്ഷിക്കുവാനും വിഷത്തിനെ പുറംതള്ളാനും ചക്കരയ്ക്ക് സാധിക്കും.
പ്രായത്തെ ചെറുക്കും
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ചക്കര ശരീരത്തിലെത്തുന്ന ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു. അതിനാല്‍ പ്രായമേറുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ചക്കരയ്ക്ക് സാധിക്കും.സിങ്ക്, സെലീനിയം എന്നിവയാല്‍ സമ്പന്നമായതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കാനും ചക്കര സഹായിക്കുന്നു.
ആര്‍ത്തവപൂര്‍വ വിഷമതകളകറ്റും
ചക്കര സ്ഥിരമായി ഒരുനേരം ഒന്നോ രണ്ടോ ചെറിയ കഷ്ണം കഴിക്കുന്ന സ്ത്രീകളില്‍ ആര്‍ത്തവത്തിനു മുമ്പുള്ള ശാരീരിക അസ്വസ്ഥതകള്‍ കുറവായിരിക്കും. തലവേദന, അടിവയറ്റിലെ വേദന തുടങ്ങിയവയും കുറയും.
ഊര്‍ജ സ്രോതസ്
സ്വാഭാവികമായ മധുരമാണ് ചക്കരയില്‍ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട്തന്നെ കൂടുതല്‍ നേരം നിലനില്‍ക്കുന്ന ഊര്‍ജം പ്രദാനം ചെയ്യാനും ചക്കരയ്ക്ക് സാധിക്കും.
https://www.facebook.com/Malayalivartha