കാന്‍സറിനെ തടയുന്ന ഭക്ഷണങ്ങള്‍

ആരോഗ്യകരമല്ലാത്ത ഭക്ഷണവും ജീവിതരീതിയുമൊക്കെ കാന്‍സറിന് കാരണമാകുന്നെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. അപ്പോള്‍ ഭക്ഷണത്തില്‍ ചെറിയ ശ്രദ്ധ കൊടുത്താല്‍ വലിയ രോഗങ്ങളെ പടിക്കു പുറത്തു നിര്‍ത്താം.
തക്കാളി
തക്കാളിയുടെ ചുവന്ന നിറത്തില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപെന്‍ എന്ന പിഗ്‌മെന്റ് കാന്‍സറിനെ ചെറുക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
മഞ്ഞള്‍
മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന ഘടകം ഫലവത്തായി കാന്‍സറിനെ പ്രതിരോധിക്കും. പല തരത്തില്‍പ്പെട്ട കാന്‍സര്‍ കോശങ്ങള്‍ വളരുന്നതിനെയും പടരുന്നതിനെയും തടയാന്‍ മഞ്ഞളിന് സാധിക്കും.
ഇലക്കറികള്‍
കടുക് ഇല, ചുവന്ന ചീര, പച്ചടിചീര, കാബേജ് തുടങ്ങിയ കരിംപച്ച നിറമുള്ള ഇലക്കറികള്‍ ഫൈബര്‍, കരോട്ടിനോയ്ഡ് തുടങ്ങിയ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയവയാണ്. വായ, ശ്വാസകോശം, ത്വക്ക്, വയര്‍ എന്നിവിടങ്ങളില്‍ വ്യാപിക്കുന്ന കാന്‍സറിനെ തടയാന്‍ ഇതിനു സാധിക്കും.
ബീന്‍സ്
ബീന്‍സില്‍ ഫൈറ്റോകെമിക്കല്‍സ് ധാരാളമായി ഉണ്ട്. ശരീര കലകളെ കാന്‍സറിലേയ്ക്ക് നയിക്കുന്ന ക്ഷതങ്ങളില്‍ നിന്ന് ഇവ സംരക്ഷണം നല്‍കും.
മുന്തിരി
കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ് വെറാട്രോള്‍ എന്ന ആന്റി ഓക്‌സിഡന്റ് കോശങ്ങളിലുണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കും.
ഗ്രീന്‍ ടീ
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായതാണ് ഗ്രീന്‍ ടീ. ശരീരത്തിന് ആരോഗ്യം പകരുന്ന ഏറ്റവും നല്ല ഡ്രിങ്ക് ആണിത്. ദിവസവും നാല് ഗ്രീന്‍ ടീ വരെ കുടിക്കാം.
ഫോലേറ്റ് അടങ്ങിയ ഭക്ഷണം
മലാശയം, സ്തനം തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ ശരീരത്തിലുണ്ടാകുന്ന ഫോലേറ്റിന് കഴിയും. ഗോതമ്പും മറ്റ് ധാന്യങ്ങളും അടങ്ങിയ ഭ്രാത ഭക്ഷണം ഫോലേറ്റ് ലഭിക്കാന്‍ സഹായിക്കും. ഓറഞ്ച്, തണ്ണിമത്തന്‍, സ്‌ട്രോബറി, മുട്ട, ബീന്‍സ്, തുടങ്ങിയവയില്‍ നിന്ന് ഫോലേറ്റ് ലഭിക്കും.
പഴങ്ങളും പച്ചക്കറികളും
നിറമുള്ള പഴങ്ങളും പച്ചക്കറികളും കൂടുതല്‍ പോഷകം അടങ്ങിയിട്ടുള്ളവയാണ്. ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ സാധിക്കുന്നതൊടൊപ്പം അമിത വണ്ണമുള്ളവരില്‍ കാണുന്ന അന്നനാളം, വൃക്ക കാന്‍സര്‍ സാധ്യത കുറയ്ക്കും.
ഭക്ഷണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പഴങ്ങളും പച്ചക്കറികളും ബാക്കി മാംസാഹാരവും ഉള്‍പ്പെടുത്തുക. കഴിക്കുന്നത് വിഷമുക്തമാണെന്നും ഉറപ്പാക്കുക.
https://www.facebook.com/Malayalivartha