വന്ധ്യതയ്ക്ക് പരിഹാരമായി പുത്തന്‍ ചികിത്സകള്‍

ദാമ്പത്യജീവിതത്തില്‍ ഒരു വെല്ലുവിളിയാണ് വന്ധ്യത.സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹവുമായി ആശുപത്രികളിലും വന്ധ്യത ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തുന്ന ആളുകളുടെ എണ്ണം ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരുന്നു.വന്ധ്യതയ്ക്ക് ഫലപ്രദമായ ചികിത്സാരീതികള്‍ ഇന്ന് ലഭ്യമാണ്.
ദമ്പതികളെ ഇരുവരേയും ബാധിക്കുന്ന പ്രശ്‌നമാണ് വന്ധ്യത. അതിനാല്‍ ഇരുവരും വിദഗ്ധരായ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. വന്ധ്യത അത്ര ഗുരുതരമല്ലെങ്കില്‍ മരുന്നു കൊണ്ട് തന്നെ മാറാവുന്നയേുള്ളൂ. മരുന്നുകള്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ്. ഐ. യു. ഐ, ഐ. വി. എഫ്, ഐ. സി. എസ്. ഐ തുടങ്ങിയ ചികിത്സകളുടെ ആവശ്യം വരുന്നത്. കൗണ്ട് കുറഞ്ഞവര്‍ക്ക് ഏറ്റവും ഫലപ്രദം ഇക്‌സി യാണ്.
മരുന്നുകൊണ്ടുള്ള ചികിത്സ, കൗ ണ്‍സിലിംങ്, ലാപ്രോസ്‌കോപ്പി ചികിത്സ, കൃത്രിമ ബീജ സങ്കലന ചികിത്സ എന്നിങ്ങനെ വന്ധ്യതാ ചികിത്സയ്ക്ക് വിവിധഘട്ടങ്ങളുണ്ട്. സാധാരണ ആര്‍ത്തവ ക്രമീകരണം മുതല്‍ ടെസ്റ്റിയൂബ് ബേബി (ഐ. വി. എഫ്) വരെയുള്ള ചികിത്സാരീതിയും നിലവിലുണ്ട്.
ഐ. യു. ഐ/ ഐ. സി. എസ്. ഐ
പുരുഷവന്ധ്യതയില്‍ ബീജാണുക്കളുടെ ഗുണനിലവാരമോ എണ്ണമോ മോശമായി വരുമ്പോള്‍ ബീജം ലാമ്പില്‍ വെച്ചു കഴുകി (സ്‌പേം വാഷ്) ബീജാണുക്കളുടെ സാന്ദ്രതയും സഞ്ചാരശേഷിയും വര്‍ധിപ്പിച്ച് ഗര്‍ഭപാത്രത്തിനകത്തേക്ക് നിക്ഷേപിക്കുന്ന ചികിത്സയാണ് ഐ യു ഐ . വളരെ ചിലവു കുറഞ്ഞ ചികിത്സാ രീതിയാണിത്.
വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ലാമ്പില്‍ വേണം ചികിത്സ നടത്താന്‍. അല്ലെങ്കില്‍ ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ ഇന്‍ഫക്ഷന്‍ വരാന്‍ സാധ്യതയുണ്ട്. അണ്ഡവിസര്‍ജനം അര്‍ട്രാസൗണ്ട് സ്‌കാനിംഗ് ഉപയോഗിച്ച് തീര്‍ച്ചപ്പെടുത്തിയതിനുശേഷമാണ് ഐ. യു. ഐ ചെയ്യുന്നത്.
ബീജ നിലവാരം മോശമാണെങ്കില്‍ ഐ. സി. എസ്. ഐ ചികിത്സ വേണ്ടിവരാറുണ്ട്.ബീജങ്ങളുടെ എണ്ണം തീരെ കുറവുള്ളപ്പോഴും, ബീജം വൃഷണങ്ങളില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കുന്ന അവസ്ഥയിലും ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഐ.സി.എസ്.ഐ.ഈ ചികിത്സയില്‍ സ്ത്രീക്ക് അണ്ഡം കൂടുതല്‍ വളരാനായി ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ ചെയ്ത്, അണ്ഡം പൂര്‍ണ വളര്‍ച്ച എത്തുമ്പോള്‍ അണ്ഡാശയത്തില്‍ നിന്നും അണ്ഡം പുറത്തെടുത്ത് ബീജം അണ്ഡത്തിനുള്ളിലേക്ക് കുത്തിവയ്ച്ചതിനുശേഷം ഈ അണ്ഡങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച ഇങ്ക്യുബേറ്ററില്‍ സൂക്ഷിക്കുകയും ബീജസങ്കലത്തിനുശേഷം ഉണ്ടാകുന്ന ഭ്രൂണം സ്ത്രീയുടെ ഗര്‍ഭാശയത്തിനുള്ളില്‍ നിക്ഷേപിക്കുകയും ആണ് ചെയ്യുന്നത്.
ഇക്‌സി/ഐ. വി. എഫ്
ചില സമയങ്ങളില്‍ വന്ധ്യതാ ചികിത്സയ്‌ക്കെത്തുന്നവരില്‍ ആധുനിക ചികിത്സയായ ടെസ്റ്റിയൂബ് ചികിത്സ ആവശ്യമായി വരാം. ചിലവേറിയ ചികിത്സയാണിത്. കൃത്യമായ കാരണം കണ്ടുപിടിക്കാനാകാത്ത അവസ്ഥ, സ്ത്രീകളിലെ ബീജ സങ്കലനത്തിന് പ്രശ്‌നം നേരിടുമ്പോള്‍, പോളിസിസ്റ്റിക്ക് ഓവറിക്ക് മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍, എന്‍ഡോമെട്രിയോസിസ് കൂടുതലുള്ളവര്‍ എന്നിവര്‍ക്കാണ് ഈ ചികിത്സ വേണ്ടി വരുന്നത്.
പുരുഷവന്ധ്യതയില്‍ ബീജാണുക്കളുടെ എണ്ണക്കുറവ്, സഞ്ചാരശേഷിയില്ലയ്മ, ബീജം പുറത്തുവരാത്ത അവസ്ഥ എന്നിവയ്ക്ക് 'ഇക്‌സി' വളരെ ഫലപ്രദമാണ്.ആധുനിക സാങ്കേതിക ഉപകരണങ്ങളുപയോഗിച്ച് കൃത്രിമമായി ബീജ സങ്കലനം നടത്തുന്ന രീതിയാണ് ഇക്‌സി. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നിയന്ത്രണത്തില്‍ പുറത്തെടുത്ത അണ്ഡാണുവിലേക്ക് അതി സൂഷ്മമായ സൂചി ഉപയോഗിച്ച് ബീജം കുത്തിവെച്ചാണ് ഇക്‌സി നടത്തുന്നത്. ഇത് ഫലപ്രദമായ ബീജ സങ്കലനം സാധ്യമാക്കുന്നു.
ഹിസ്റ്ററോസ്‌കോപ്പി
സ്ത്രീകള്‍ക്കുണ്ടാകുന്ന പലതരം ഗര്‍ഭാശയ രോഗങ്ങള്‍ക്കും പരിഹാരമായി ഹിസ്റ്ററോസ്‌കോപ്പി പ്രയോജനപ്പെടുത്തുന്നു. അതില്‍ ഏറ്റവും പ്രധാനം അമിത രക്തസ്രാവവും ക്രമംതെറ്റിയ ആര്‍ത്തവവുമാണ്. ഡി ആന്‍ഡ് സി പോലുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് ഒട്ടിച്ചേര്‍ന്ന ഗര്‍ഭാശയ ഭിത്തിയുടെ തകരാര്‍ പരിഹരിക്കുന്നതിന് ഹിസ്റ്ററോസ്‌കോപ്പി ഫലപ്രദമാണ്.
ആവര്‍ത്തിച്ച് ഗര്‍ഭം അലസിപ്പോകുന്നത് വന്ധ്യതാ ചികിത്സയിലെ വെല്ലുവിളിയാണ്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട തകരാറുകളാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നത്. ഹിസ്റ്ററോസ്‌കോപ്പിയിലൂടെ ഇതിനു കാരണം കണ്ടെത്തി പരിഹരിക്കാനാവും.
ഗര്‍ഭാശയത്തില്‍ അടപ്പെട്ടു പോകുന്ന കോപ്പര്‍ ടി പോലുള്ള ഇന്‍ട്രാ യൂട്ടറൈന്‍ ഡിവൈസുകള്‍ കണ്ടെത്താനും അവ പുറത്തെടുക്കാനും ഹിസ്റ്ററോസ്‌കോപ്പി സഹായിക്കുന്നു. അതോടൊപ്പം ഗര്‍ഭാശയത്തിലുണ്ടാകുന്ന പോളിപ്പ്, ഫൈബ്രോയ്ഡ് പോലുള്ള മുഴുകളും തടിപ്പുകളും നീക്കം ചെയ്യാനും ഹിസ്റ്ററോസ്‌കോപ്പിയിലൂടെ സാധിക്കും.
ശരീരത്തില്‍ മുറിവുണ്ടാക്കേണ്ടതില്ല എന്നതാണ് ഹിസ്റ്ററോസ്‌കോപ്പിയുടെ പ്രത്യേകത. ഗര്‍ഭപാത്രത്തിലേക്ക് കടത്തിവിടുന്ന ടെലസ്‌കോപ്പ് കംപ്യൂട്ടര്‍ മോണിട്ടറുമായി ഘടിപ്പിക്കും. ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗം വളരെ വ്യക്തമായി കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും. എത്ര ചെറിയ തകരാറുപോലും കൃത്യമായി മനസിലാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. അതുകൊണ്ടുതന്നെ ഗര്‍ഭാശയ സംബന്ധമായ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ഹിസ്റ്ററോസ്‌കോപ്പി വ്യാപകമായി ഉപയോഗിച്ചുവരുന്നു.
വന്ധ്യത ഇതുവരെ ഒരു ശാപമായി കണക്കാക്കിയിരുന്നു.എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വന്ധ്യതാ നിര്‍ണയവും പരിഹാരവും വളരെ എളുപ്പമാണ്. സാമ്പത്തിക നഷ്ടം ഒട്ടും ഉണ്ടാകാതെ, കബളിപ്പിക്കപ്പെടാതെ ശരിയായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha