കുട്ടികള്‍ക്ക് ഉറക്കം കുറഞ്ഞാല്‍...

ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കുമെന്നു പഠന റിപ്പോര്‍ട്ട്. കൃത്യമായ ഉറങ്ങാന്‍ അഞ്ചു വയസിനു മുമ്പു തന്നെ കുട്ടികളെ ശീലിപ്പിക്കുന്നതാണ് ഉത്തമം. ഉറക്കക്കുറവ് കുട്ടികളുടെ സ്‌കൂളിലെ പെരുമാറ്റരീതികളെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇവര്‍ക്ക് സ്‌കൂളിലെ രീതികളുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. പെട്ടെന്ന് വികാരാധീനരാവുന്ന കുട്ടികളായിരിക്കും ഇവര്‍.
ആസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ പ്രധാന ഗവേഷകയായ കേറ്റ് വില്യമും കൂട്ടരുമാണ് ഈ പഠനത്തിനു പിന്നില്‍. കുട്ടികളില്‍ മാതാപിതാക്കള്‍ തന്നെ കൃത്യമായ ഉറക്കശീലം വളര്‍ത്തിയെടുക്കണം. കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും വളരെ ചെറുപ്പത്തില്‍ തന്നെ ശീലിപ്പിക്കാം. മാതാപിതാക്കളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ തനിയെ കിടത്തി ശീലിപ്പിക്കാം. മാതാപിതാക്കള്‍ അവരോടൊപ്പം കിടക്കേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha