ഓസ്റ്റിയോപോറോസിസ് ദിനത്തിന്റെ മുന്നോടിയായി സൗജന്യ പരിശോധനകള്‍

ലോക ഓസ്റ്റിയോപോറോസിസ് ദിനത്തിന്റെ മുന്നോടിയായി മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ വച്ച് സെപ്റ്റംബര്‍ 23ാം തീയതി രാവിലെ 9.30 ന് പ്രമേഹ രോഗികള്‍ക്കും അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ചവര്‍ക്കും വേണ്ടിയുള്ള ബയോതെസിയോമെട്രി , ബി.ഡി.എം. എന്നീ പരിശോധനകള്‍ തികച്ചും സൗജന്യമായി നടത്തുന്നു. ഇതിനോടൊപ്പം ചികിത്സകളും നിര്‍ദ്ദേശിക്കുന്നു. സെപ്റ്റംബര്‍ 21, 22 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 100 രോഗികള്‍ക്കാണ് ചെലവേറിയ ഈ പരിശോധനകള്‍ സൗജന്യമായി ചെയ്യുന്നത്. ഫിസിക്കല്‍ മെഡിസിനിലെ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഈ ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്രമേഹ രോഗികള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ കാലുകളില്‍ വ്രണങ്ങള്‍ ഉണ്ടാകാനും ക്രമേണ കാലുകള്‍ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൈകാലുകള്‍ക്ക് കഴപ്പ്, പെരുപ്പ്, സ്പര്‍ശനശേഷിയില്ലായ്മ, ബലക്കുറവ്, കൈകാലുകള്‍ക്ക് വേദന എന്നിവയാണ് പ്രമേഹ രോഗം ഞരമ്പുകളെ ബാധിക്കുമ്പോഴുള്ള ആദ്യത്തെ ലക്ഷണങ്ങള്‍.
സന്ധി വേദന, കഴുത്തു വേദന, നടുവേദന തുടങ്ങിയവയാണ് അസ്ഥികള്‍ക്ക് ബലം കുറയുന്നതു കൊണ്ടുള്ള പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് നട്ടെല്ലിനും കൈ കാലുകളിലെ അസ്ഥികള്‍ക്കും ഒടിവുകളുണ്ടാകാനും സാധ്യതയുണ്ട്.
ഇവയെല്ലാം മുന്‍കൂട്ടി കണ്ടു പിടിച്ചാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാനും നിയന്ത്രിക്കാനും കഴിയും. ഇതിനായി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha