ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍...

ക്യാന്‍സര്‍ എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. മുമ്പത്തേതിനേക്കാള്‍ അധികം ഈ രോഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു ജീവിത ശൈലിയാണെന്നു പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടു തന്നെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. അത്തരത്തില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയു.
വെളുത്തുള്ളി കഴിക്കുന്നതു ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് പഠനം തെളിയിക്കുന്നു.
സ്ഥിരമായി തക്കാളി കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത 20 ശതമാനം വരെ കുറവായിരിക്കും.
ക്യാബേജും കോളിഫ്‌ലവറും വായിലുണ്ടാകുന്ന ക്യാന്‍സറിനെ ചെറുക്കും എന്നു പഠനങ്ങള്‍ പറയുന്നു.
ഫൈബര്‍, അയണ്‍, ആന്റിഓക്‌സിഡന്റ് എന്നിവയാല്‍ സമ്പന്നമായ ബീറ്റ്‌റൂട്ട് സ്ഥിരമായി കഴിക്കുന്നത് ഏറെ പ്രയോജനപ്രദമാണ്.
ഗ്രീന്‍ ടീ കഴിക്കുന്നതു വായിലെ ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha