അമിത വണ്ണം കുറക്കാന്‍...

അമിത ഭാരവും ബെല്ലി ഫാറ്റും ശരീരത്തില്‍ പലയിടങ്ങളിലും കൊഴുപ്പ് അടിയുന്നതും വലിയ സങ്കടത്തിനാണ് ജീവിതത്തില്‍ കാരണമാകുന്നത്. ഈ അമിത വണ്ണത്തെ വലിയ പ്രതിസന്ധിയായി കാണുന്നവര്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്ന വെയ്റ്റ് ലോസ് പരസ്യങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ ഉപേക്ഷിച്ച് പ്രകൃതിദത്തമായ രീതിയിലും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കാവുന്നതാണ്. അത്തരത്തിലൊരു മാര്‍ഗഹമാണ് കറുവാപ്പട്ടയും തേനും വെള്ളവുമായി ചേരുമ്പോള്‍ ലഭിക്കുന്നത്
വെള്ളത്തിനൊപ്പം ഈ രണ്ട് ചേരുവകള്‍ മാത്രം മതി ഈ ആരോഗ്യ പാനീയം രൂപപ്പെടുത്തിയെടുക്കാന്‍. വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഈ മിശ്രിതം വളരെ പെട്ടെന്ന് തന്നെ ഫലം നല്‍കുകയും ചെയ്യും.
തേന്‍, കരുവാപ്പട്ട, വെള്ളം എന്നിവ കൊണ്ട് ആരോഗ്യപാനീയമുണ്ടാക്കേണ്ട രീതി എങ്ങനെയെന്നു നോക്കാം
2 സ്പൂണ്‍ തേന്‍, 1 സ്പൂണ്‍ കരുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു വലിയ ഗ്ലാസ് വെള്ളത്തിനൊപ്പം ചേര്‍ത്താണ് ഹെല്‍ത്ത് ഡ്രിങ്ക് ഉണ്ടാക്കേണ്ടത്. തേന്‍ ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കണം.
ഒരു കപ്പ് വെള്ളം നന്നായി തിളപ്പിച്ചെടുത്ത് പൊടിച്ചുവെച്ച കരുവാപ്പട്ടയിലേക്ക് ഒഴിക്കുക. കുടിക്കാന്‍ പറ്റുന്ന വിധത്തിലേക്ക് വെള്ളം തണുക്കുന്നത് വരെ ഈ മിശ്രിതം അടച്ച് വെയ്ക്കുക. വെള്ളം തണുത്തതിന് ശേഷം മാത്രം രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ചൂട് അധികമായാല്‍ തേനിലെ ന്യൂട്രീന്‍സ് നഷ്ടമാകും. ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യും.
ഇനി രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഈ മിശ്രിതത്തിന്റെ പകുതി കുടിക്കുക. ബാക്കി ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിച്ചു വെയ്ക്കുക. അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക. വീണ്ടും ചൂടാക്കരുതെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.
ആഴ്ചക്കുള്ളില്‍ ഭാരത്തിലുണ്ടാവുന്ന വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും.
https://www.facebook.com/Malayalivartha