സ്തനാര്‍ബുദ ചികിത്സയ്ക്ക് 'ഹൈടെക് ബ്രാ'

സ്തനാര്‍ബുദ ചികിത്സയ്ക്ക് അല്‍ഭുത ബ്രാ വരുന്നു. നിരവധി ടെസ്റ്റുകൾക്ക് നിങ്ങൾ വിധേയരാകുമ്പോൾ മാന്യത കാക്കുവാൻ ഇൗ ബ്രാ ഉപയോഗിക്കാം. ഇംഗ്ലണ്ടിലെ സയൻറിസ്റ്റുകളാണ് ബ്രാ രൂപകൽപ്പന ചെയതത്. റേഡിയോ തെറാപ്പി ട്രീറ്റ്മെൻറിൻെറ കാര്യങ്ങൾ സൂക്ഷ്മമമായിരിക്കാൻ ബ്രാ ഉപകരിക്കും. ഒരു വർഷം ബ്രിട്ടണിൽ തന്നെ 38000 സ്ത്രീകൾ റേഡിയോ തെറാപ്പി ട്രീറ്റ്മെൻറീലുടെ കടന്നു പോകുന്നതായി റേഡിയോളജിസ്റ്റുകൾ പറയുന്നു.
സ്തനപരിശോധനയ്ക്ക് മാസത്തിൽ പലതവണ വിധേയരാവുമ്പോൾ റേഡിയഷനും കരളിനെയും ഹൃദയത്തെയും മറ്റു ശരീരഭാഗങ്ങളേയും ബാധിക്കും. ബ്രായിലുള്ള മെറ്റൽ ഘടകം റേഡിയേഷൻ കിരണങ്ങളെ തടഞ്ഞു നിർത്തുന്നു. കിരണങ്ങളെ പിടിച്ചെടുത്ത് റേഡിയേഷൻ തീവ്രത കുറയ്ക്കാൻ ഇൗ ഹൈടെക് ബ്രാ ഉപകരിക്കും.
നാൽണൽ ഹെൽത്ത് ഇൻസ്റ്റ്യൂട്ട് ആണ് ബ്രാ ഉൽപ്പാദനത്തിന് പുറകിൽ. റേഡിയേഷൻ കൃത്യമായ മുലകളിൽ എത്താനുള്ള വായു നിറച്ചപോലുള്ള പോക്കറ്റുകളും ബ്രായിൽ സജീകരിച്ചിരിക്കുന്നു. ടോപ് ലെസ്സ് ശരീരവുമായി ഓരോ മാസവും സ്വയം പരിശോധന നടത്തുമ്പോൾ മാന്യതയും തെറാപ്പിയിലെ കൃത്യതയും നിലനിർത്താൻ ബ്രാ ഉപകരിക്കും.
https://www.facebook.com/Malayalivartha