കരയുന്നത് നല്ലതാണ്

നമ്മുടെ ഉറ്റവരും ഉടയവരുമായ ആളുകളില്‍ നിന്ന്‍ വിട്ട് പിരിയേണ്ടിവരുമ്പോൾ,അല്ലെങ്കിൽ അവരുടെ വിയോഗത്തിൽ നമ്മൾ കറയാറുണ്ട്. നമുക്ക് പേടിയോ ,വേദനയോ ,സന്തോഷമോ എന്തിനു സിനിമയിൽ നായകനോ നായികയോ കരയുമ്പോൾ പോലും നമുക്കും കരച്ചിൽ വരാറുണ്ട്. അതെ കരച്ചിൽ പല തരത്തിലുണ്ട്.
കരച്ചില്‍ കേവലം സങ്കടത്തിന്‍റെ മാത്രം ലക്ഷണമല്ല .ഇഷ്ട്ടവും ഇഷ്ടക്കേടും ,ദേഷ്യവും ,സ്നേഹവും വിതുമ്പലും എല്ലാം കരച്ചിലിലൂടെ അടയാളപ്പെടുത്തപ്പെടുന്നുണ്ട് .കരച്ചില്‍ ദുഖത്തിനുമപ്പുറം മറ്റു പലതുമാണ്.
കരച്ചിൽ ശരീരത്തിനും മനസ്സിനും നല്ലതാണെന്നാണ് പുതിയ കണ്ടെത്തൽ
കണ്ണീരില്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണും ല്യൂസിന്‍ എന്സെഫാലിന്‍ എന്ന പ്രകൃതിദത്ത വേദന സംഹാരിയും അടങ്ങിയിട്ടുണ്ടത്രേ.ഇവയെല്ലാം ശരീരത്തിന്റെ സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും.കൂടുതല്‍ ഹോര്‍മോണുകള്‍ പുറന്തള്ളുക വഴി ശരീരത്തിന്റെ സ്‌ട്രെസ് കുറയുമെന്നാണ്പുതിയ പഠന റിപ്പോർട്ട് .
കൃഷ്ണമണിക്കും, കൺപീലികൾക്കും ഒക്കെ സുഗമമായി പ്രവർത്തിക്കാനുള്ള ഈർപ്പം നിലനിർത്താൻ കരച്ചിൽ സഹായിക്കും. നല്ല കാഴ്ച ശക്തി നിലനിർത്താൻ ഇടയ്ക്കൊന്നു കരയുന്നത് നല്ലതാണ് .ശരീരത്തിലെ മാംഗനീസിന്റെ അളവാണ് നമ്മുടെ മൂഡ് നെഗറ്റീവും പോസിറ്റീവുമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത്. മാംഗനീസ് ലെവൽ കൂടുന്നതിനനുസരിച്ച് ഉത്കണ്ഠ, ദേഷ്യം, അസ്വസ്ഥത തുടങ്ങിയ വികാരങ്ങളുണ്ടാകും. എന്നാൽ കരയുമ്പോൾ മാംഗനീസ് ലെവൽ കുറഞ്ഞ് അതുവഴി പോസിറ്റീവ് എനർജിയുണ്ടാകും.
ഓരോ ദിവസവും നിരവധി ബാക്ടീരിയകളാണ് കണ്ണിലും പരിസരത്തും എത്തുന്നത്. ഇതിനെ പ്രതിരോധിക്കുന്നത് കണ്ണുനീരിലടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന ഫ്ലൂയിഡാണ്. കുറഞ്ഞത് അഞ്ചു മിനുട്ട് കരയുമ്പോൾ തൊണ്ണൂറു ശതമാനത്തിലധികം ബാക്ടീരിയകളും നശിക്കും
കരയുന്നത് മാനസിക പിരമുറക്കം കുറക്കാനും സഹായകമാണ്. സ്ട്രസ്സിനു കാരണമാകുന്ന കെമിക്കലുകളെ നിയന്ത്രിക്കാനുള്ള ശക്തി കണ്ണിരീനുണ്ട്. അതുപോലെ വികാരങ്ങളെ നല്ല രീതിയിൽ പ്രകടിപ്പിക്കാനും കരയുന്നത് നല്ലതാണ്.
ഉള്ളി അറിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരാറില്ലേ? കണ്ണിൽ ഈർപ്പം വേണമെന്ന് കോർണിയ തലച്ചോറിലേക്ക് സിഗ്നൽ അയച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് പക്ഷെ കണ്ണീരല്ല ,വെറും വെള്ളമാണ്.
https://www.facebook.com/Malayalivartha