Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിവാഹം കഴിഞ്ഞ് 24 വര്‍ഷത്തിന് ശേഷം അയാള്‍ക്ക് ലഭിച്ചത് കരള്‍ പിളര്‍ക്കുന്ന വേദന! ഓമനിച്ചുവളര്‍ത്തിയ മൂന്നു മക്കളും തന്റേതല്ല! തന്നെ വഞ്ചിക്കുകയായിരുന്ന ഒരു ഭാര്യയോടൊപ്പമാണ് ജീവിച്ചത്... മുന്‍ ഭാര്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ബിസിനസുകാരന്‍

08 JANUARY 2019 03:20 PM IST
മലയാളി വാര്‍ത്ത

താന്‍ ഓമനിച്ചുവളര്‍ത്തിയ മൂന്നു ആണ്‍മക്കളും തന്റേതല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞത് 24 വര്‍ഷങ്ങള്‍ക്കു ശേഷം. അത്രയും കാലം ആ രഹസ്യം ഒളിച്ചുവച്ച മുന്‍ ഭാര്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ലിവര്‍പൂളില്‍ നിന്നുള്ള ബിസിനസുകകാരന്‍ റിച്ചാര്‍ഡ് മാസണ്‍ (55). കുട്ടികളെ പ്രസവിച്ചുവളര്‍ത്തിയതിന്റെ പേരില്‍ വിവാഹമോചന സമയത്ത് മുന്‍ ഭാര്യ കെയ്റ്റ് നാല്പതു ലക്ഷം പൗണ്ട് ജീവനാംശമായി വാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കണമെന്നാണ് മാസന്റെ ആവശ്യം.

തനിക്ക് സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ചിരുന്നുവെന്ന് 2016-ല്‍ ഡോക്ടര്‍ പറയുമ്പോഴാണ് മാസണ്‍ അറിഞ്ഞത്. ഈ രോഗം ബാധിക്കുന്ന പുരുഷന്മാര്‍ക്ക് ജൈവികമായി കുട്ടികളുണ്ടാകാന്‍ സാധ്യത തീരെയില്ല. മാസണ് ഒരിക്കലും മൂന്നു കുട്ടികളുടെ പിതാവാകാന്‍ കഴിയില്ലെന്ന് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ തറപ്പിച്ചു പറഞ്ഞതോടെയാണ് കെയ്റ്റ് ഇത്രയും കാലം തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇയാള്‍ക്ക് ബോധ്യപ്പെട്ടത്.

എന്റെ ജീവിതം നശിച്ചു' എന്നാണ് നടുക്കുന്ന ആ യഥാര്‍ത്ഥ്യം അറിഞ്ഞയുടന്‍ മാസണ്‍ പ്രതികരിച്ചത് ജന്മനാ ഷണ്ഡനാണ് താനെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മുന്‍ ഭാര്യയോടാണ് മാസണ് വൈരാഗ്യമുണ്ടായത്. കുട്ടികളുടെ പിതാവ് ആരാണെന്ന സത്യം രഹസ്യമാക്കി വച്ചതിന് അവര്‍ക്കെതിരെ കേസ് നല്‍കുകയാണ് അയാള്‍ ഉടന്‍ ചെയ്തത്.

കുട്ടികള്‍ തന്റേത് തന്നെ അല്ലെന്ന് ഉറപ്പിക്കാന്‍ അയാള്‍ മൂന്നു മക്കളുടെയും ഡിഎന്‍എ പരിശോധനയും നടത്തി. 23 വയസ്സുള്ള മൂത്ത മകനും 19 വയസ്സ് വീതമുള്ള ഇളയ ഇരട്ടകുട്ടികളുടെയും ജൈവശാസ്ത്രപരമായ പിതാവ് മാസണ്‍ അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പിതൃത്വ കേസ് ഫയല്‍ ചെയ്തതോടെ കുട്ടികള്‍ ഇയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു.

''സത്യമെന്നും ഉറച്ചതെന്നും നമ്മുക്ക് അറിവുള്ളതും വിശ്വസിക്കുന്നതുമെല്ലാം ശരിയാകണമെന്നില്ല, എന്താണ് സത്യമെന്നും എന്താണ് സത്യമല്ലാത്തതെന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. നിങ്ങള്‍ ഒരു പിതാവല്ല, കുട്ടികള്‍ ഉണ്ടാകാനുള്ള ശേഷിയും നിങ്ങള്‍ക്കില്ല, നിങ്ങളുടെ പേര് ഇനി നിലനില്‍ക്കുകയുമില്ല'' സംഭവത്തെ കുറിച്ച് മാസണ്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. സത്യം അറിഞ്ഞതോടെ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ് മാസണ്‍.

ആശുപത്രിയില്‍ നിന്നും തന്റെ രോഗവിവരം അറിഞ്ഞ ഉടനെ,1987 -ല്‍ വിവാഹിതരായി 20 വര്‍ഷത്തിനു ശേഷം വിവാഹമോചനം നേടിയ തന്റെ മുന്‍ഭാര്യയ്ക്ക് അയാള്‍ ഒരു ടെക്‌സ്റ്റ് സന്ദേശം അയച്ചു. ' ഞാനിന്ന് ലിവര്‍പൂള്‍ ചെസ്റ്റ് ആശുപത്രിയില്‍ പോയിരുന്നു. എനിയ്ക്ക് സിസ്റ്റിക് ഫൈബ്രോസിസ് ആണെന്ന് കണ്ടുപിടിച്ചു. അവരുടെ അനുഭവത്തില്‍ ഈ അസുഖം ഉള്ള ഒരു പുരുഷനും ഇന്നുവരെ ഒരു കുഞ്ഞുണ്ടായിട്ടില്ല. പിന്നെയല്ലേ മൂന്നു കുഞ്ഞുങ്ങളുണ്ടാകുന്നത്! അവര്‍ പറയുന്നത് താന്‍ ഒരു കുഞ്ഞിനുപോലും ജനനം നല്‍കിയിട്ടില്ല എന്നതിന് 98 % സാദ്ധ്യതയാണ് ഉള്ളത് എന്നാണ്. കൂടുതല്‍ പരിശോധനകളുടെ അപമാനത്തിലൂടെ കടത്തിവിടാതെ കുഞ്ഞുങ്ങളുടെ അച്ഛനെ കുറിച്ചുള്ള സത്യം എന്നെ അറിയിക്കുക. നിന്റെ ഉപദേശം പോലെ മക്കളോട് തുടര്‍ന്ന് ഇടപെടും' ,എന്നായിരുന്നു ആ സന്ദേശം.

അതിന് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, നിങ്ങള്‍ക്ക് ഇത്രയധികം മനോവിഷമത്തിലൂടെ കടന്നുപോകേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട്. സയന്‍സ് എന്തു പറഞ്ഞാലും മക്കള്‍ നിങ്ങളുടേത് തന്നെയാണ്' ! പിന്നീട് അയാള്‍ ഡി എന്‍ എ ടെസ്റ്റുമായി മുന്നോട്ട് പോയി.

മാസണുമായി ജീവിയ്ക്കുന്നതിനിടെ ആദ്യതവണ ഗര്‍ഭവതി ആയപ്പോള്‍ അവള്‍ക്ക് ജൂതമതത്തോട് ആഭിമുഖ്യം ഉണ്ടാകുകയും തന്റെ കുഞ്ഞിന് ജൂതബന്ധമുള്ള മിഡില്‍ നെയിം നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നത്, കുട്ടികളുടെ പിതാവിനെ കുറിച്ചുള്ള സൂചന ആയിരുന്നുവെന്ന് മാസണ്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.

തന്നോടൊപ്പം വിവാഹബന്ധത്തിലായിരുന്ന സമയത്ത് ഭാര്യ, അവരുടെ അതേ ജോലിസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അവരുടെ മുന്‍കാമുകനുമായി 4 വര്‍ഷത്തിനിടെ ഇടയ്ക്കിടെ ബന്ധം പുലര്‍ത്തിയിരുന്നതായി അവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് മാസണ്‍ പറയുന്നു. എന്നാല്‍ കുട്ടികളുടെ പിതാവ് മാസണ്‍ അല്ലെന്ന കാര്യം അവര്‍ സമ്മതിച്ചിട്ടില്ല.

സിസ്റ്റിക് ഫൈബ്രോസിസ് എന്നത് ചികില്‍സിച്ചു ഭേദപ്പെടുത്താനാവാത്ത ഒരു ജനിതക രോഗമാണ് .ലോകത്ത് 70000-ത്തോളം പേര്‍ക്ക് ഈ രോഗബാധ ഉണ്ട് . ജീനിലുള്ള ഒരു ന്യൂനത മൂലം ശരീരത്തിലേയ്ക്കുള്ള വായുപ്രവേശന വഴികളില്‍ എല്ലാം കഫം നിറയുന്നത് മൂലം പ്രായം ചെല്ലുന്തോറും ശ്വസിയ്ക്കുന്നതിന് ബുദ്ധിമുട്ട് കൂടിക്കൂടി വരും. ഈ കഫം ദഹനേന്ദ്രിയ രസങ്ങള്‍ പുറപ്പെടുന്നതിനെ തടയുന്നു . അതിനാല്‍ ഭക്ഷണത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയില്ല. ആരോഗ്യമുള്ള വ്യക്തികള്‍ സ്വാഭാവികമായി ചുമയ്ക്കുന്നതു പോലെ ചുമയ്ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഇത്തരക്കാര്‍ക്ക് ഒരു ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉണ്ടെങ്കിലേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് മൂലം ഇവര്‍ക്ക് ഡയബെറ്റിസ് തീര്‍ച്ചയായും ബാധിയ്ക്കും .

സിസ്റ്റിക് ഫൈബ്രോസിസ് ഉള്ള പുരുഷന്മാര്‍ക്ക് ബീജവാഹിനി കുഴലുകള്‍ ഉണ്ടായിരിക്കുകയില്ല. ഉണ്ടെങ്കില്‍ തന്നെ അവ അടഞ്ഞിരിയ്ക്കും. തന്മൂലം ഈ അസുഖമുള്ള പുരുഷന്മാര്‍ക്ക് സ്വാഭാവിക രീതിയിലുള്ള പ്രത്യുല്‍പാദന ശേഷി ഉണ്ടായിരിക്കുകയില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends