അകാല നര നിങ്ങള്‍ക്കൊരു പ്രശ്‌നമാകുന്നുണ്ടോ? അകാല നരയ്ക്കുള്ള കാരണങ്ങളും ചില പരിഹാരങ്ങളും ഇവയൊക്കെ.... ജീവിത ശൈലിയിൽ ഇവ പിന്തുടരുക

അകാല നര ഇന്ന് എല്ലാ ചെറുപ്പക്കാരുടെയും ജീവിത്തില്‍ ഒരു പ്രശ്‌നമാണ്. നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായിട്ടാണ് പലരെയും അകാല നര ബാധിക്കുന്നത്. അകാല നരയ്ക്കുള്ള കാരണവും ചില പരിഹാരങ്ങളും നോക്കാം
ആരോഗ്യ പ്രതിസന്ധികള്‍ക്ക് പലപ്പോഴും കാരണമാകുന്നു മദ്യപാനം. മദ്യപാനം നമ്മളെ പെട്ടെന്ന് പ്രായാധിക്യത്തിലേക്കെത്തിക്കുന്നു. ഇത് പലപ്പോഴും നമ്മളിലുണ്ടാക്കുന്നത് ആരോഗ്യവും മാനസികവുമായ പ്രശ്‌നങ്ങളാണ്.
ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല മുടി നരക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് മദ്യപാനത്തിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഉറക്കം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കം ശാരീരികാരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇത് അകാല നരയെ ഇല്ലാതാക്കുന്നു.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് അകാല നരയെന്ന പ്രശ്നത്തിലേക്ക് നയിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും അറിയാതെ മുടിയോട് ചെയ്യുന്ന ദ്രോഹങ്ങളില്‍ ഒന്നാണ് ഇത്.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ഭക്ഷണ നിയന്ത്രണം വേണം. എന്നാല്‍ മാത്രമേ അത് ആരോഗ്യമുള്ള മുടിക്കും സഹായിക്കുകയുള്ളൂ. ഈ അവസ്ഥകളില്‍ എല്ലാം തന്നെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.
പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ചെറുപ്പക്കാരില്‍ ഉണ്ടാവുന്ന അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പച്ചക്കറികള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. എന്നാല്‍ ഇവയില്‍ തന്നെ ചീരയും ക്യാരറ്റുമാണ് ഏറ്റവും നല്ലത്.
അതുകൊണ്ട് ഇവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിനും മുടിയുടെ കരുത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അകാല നരക്ക് പരിഹാരം കാണാന്‍ പച്ചക്കറികള്‍ക്കുള്ള കഴിവ് അതിവിശേഷം തന്നെയാണ്.
മത്സ്യവും മാംസവും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയും ചിക്കനും മത്സ്യവും എല്ലാം ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും. അതുകൊണ്ട് തന്നെ മുട്ടയും ചിക്കനും കഴിയ്ക്കുന്നത് മുടിയുടെ നര ഇല്ലാതാക്കും.
മുടിയുടെ നരക്ക് മാത്രമല്ല മുടിക്ക് തിളക്കവും നിറവും നല്‍കി ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ഈ വിഭവങ്ങള്‍. അതുകൊണ്ട് മുടിയുടെ കരുത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന രീതിയില്‍ കഴിക്കാവുന്ന ഒന്നാണ് മത്സ്യവും മാംസവും.
പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സ്ഥിരമായി മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കും. മാത്രമല്ല മുടി വളര്‍ച്ചയ്ക്കും വെളിച്ചെണ്ണ ഉത്തമമാണ്. അതുകൊണ്ട് വെളിച്ചെണ്ണ മുടിയില്‍ തേക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
ബദാം എണ്ണ ഇത്തരത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. ഇത് ഏത് വിധത്തിലും അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിനായി ബദാം എണ്ണയാണ് മറ്റൊരു പരിഹാരം. മുഖ സൗന്ദര്യത്തിന് മാത്രമല്ല കേശ സംരക്ഷണത്തിനും നല്ലതാണ് ഇത്. ബദാം ഓയില്‍ തലയില്‍ തേച്ച് പിടിപ്പിച്ച് എല്ലാ രാത്രിയും കിടന്നുറങ്ങുക.
https://www.facebook.com/Malayalivartha