സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍...

സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞ് പരിസരം മലിമാക്കുന്നത് കണ്ടെത്തിയാല്‍ ഉല്‍പ്പാദകര്‍ക്ക് പിഴ ഈടാക്കാന്നതു അടക്കമുള്ള നയങ്ങള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (കെഎസ്പിസിബി) കണക്കു പ്രകാരം, സംസ്ഥാനത്തെ ഏകദേശം 345 ബ്രാന്‍ഡ് ഉടമകളും ഉല്‍പാദകരും ഇറക്കുമതിക്കാരും ഇപിആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു.
2022 ഫെബ്രുവരി 16 ന് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം 'പ്ലാസ്റ്റിക് പാക്കേജിങ്ങില്‍ ഉല്‍പാദകരുടെ ഉത്തരവാദിത്തം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍' വിജ്ഞാപനം ചെയ്തിട്ടുണ്ടായിരുന്നു. ഈ മാര്‍ഗനിര്‍ദ്ദേശങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്ലാസ്റ്റിക് പാക്കേജിങ്ങിനായി കേന്ദ്രീകൃത ഇപിആര്‍ പോര്‍ട്ടല്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു.
പാനീയ നിര്‍മ്മാതാക്കള്‍ 2025 ഏപ്രില്‍ 1 മുതല്‍ കട്ടികുറഞ്ഞ പെറ്റ് ബോട്ടിലുകള്‍ പാക്കിങ്ങിന് ഉപയോഗിക്കുമ്പോള്‍ 30 ശതമാനം പുനരുപയോഗിച്ച പ്ലാസ്റ്റിക് ഉപയോഗിക്കണമെന്നും 2028-29 സാമ്പത്തിക വര്‍ഷത്തോടെ 60 ശതമാനമാക്കണം എന്നും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടായിരുന്നു. ഇപിആറിന്റെ രജിസ്ട്രേഷന്‍ 2022 ല്‍ ആരംഭിച്ചതായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
30 ശതമാനം പുനരുപയോഗ നയം നടപ്പിലാക്കുന്നത് സംസ്ഥാനത്ത് ഇപിആര്‍ നടപ്പിലാക്കുന്നതിന് സഹായകമാകും. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രാന്‍ഡ് ഉടമകള്‍, റീസൈക്ലര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുടെ സമഗ്രമായ ഓഡിറ്റ് ആരംഭിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha