Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ഉറക്കം വരാത്ത രാത്രികള്‍ ഒരുക്കുന്നവര്‍

30 OCTOBER 2012 02:50 AM IST
പ്രൊഫ. മടവന ബാലകൃഷ്‌ണ പിള്ള

ഉറക്കം വരാത്ത രാത്രികള്‍ ഒരുക്കുന്നവര്‍

തീരം തകര്‍ത്തു മുന്നേറുന്ന തിരമാലകെളപ്പോലെ ദുര്‍ചിന്തകള്‍ മനുഷ്യമനസ്സുകളെ മഥിക്കാറുണ്ട്‌. പ്രത്യേകിച്ചും ഉറക്കവേളയില്‍. ചെയ്‌തുകൂട്ടിയിട്ടുള്ള പാപങ്ങളുടെ പരിണതഫലമായുണ്ടാകുന്ന കുറ്റബോധം പലപ്പോഴും ശയ്യാവേളയിലാണു ഭീകരരൂപം പ്രാപിക്കുക. കുറ്റബോധവും അതുവഴിയുണ്ടാകുന്ന ഭീതിയും മനുഷ്യരുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യും. ഏതു ഭീകരനായാല്‍പോലും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല.

``മനസ്സ്‌ നന്നായാല്‍ മാത്രമേ രാത്രി ഉറക്കം കിട്ടൂ.''
അതാണു വിശ്വാസം. മറിച്ചുള്ളവര്‍ക്ക്‌ ``ഉറങ്ങാന്‍ വേറെ കള്ളുകുടിച്ചാലും'' ഉറക്കം വരില്ല. ചുരുക്കത്തില്‍, മനസ്സു ശാന്തവും ഭദ്രവുമായാല്‍ പട്ടിണി കിടന്നാലും രാത്രി നന്നായി ഉറങ്ങാന്‍ കഴിയും. സുമനസ്സിന്റെ മുഖമുദ്ര. പക്ഷേ, സുമനസുകളാണല്ലോ നാട്ടില്‍ കുറവും. അതിനാല്‍ ഉറക്കമില്ലായ്‌മ സമൂഹത്തിന്റെ സ്ഥായിയായ ഭാവമായി മാറിയിരിക്കുന്നു. മലയാളക്കരയില്‍ മാത്രമല്ല, മറിച്ചു ഭൂലോകം മുഴുവന്‍ ഇതൊരു പ്രശ്‌നമായി മാറിയിരിക്കുന്നു.
നേരാംവണ്ണം ഉറങ്ങാനുള്ള സാഹചര്യം ഇന്നു സമൂഹത്തിലില്ല. സ്വന്തം പ്രവൃത്തികളിലൂടെ തന്നെ ഉറക്കമില്ലായ്‌ക്കുള്ള കാരണങ്ങള്‍ നാം സ്വയം സൃഷ്‌ടിക്കാറുണ്ട്‌. മാനംമര്യാദയ്‌ക്കു നടക്കുന്നവര്‍ക്കും ചിലപ്പോള്‍ കുഴപ്പങ്ങളുണ്ടാകും. ദുഷ്‌ടമനസ്സുകള്‍ ഇക്കൂട്ടരുടെ ഉറക്കം കെടുത്തും. സ്വയം നരകം സൃഷ്‌ടിക്കുന്നവര്‍ നിരപരാധികളെപ്പോലും നരകത്തിലേക്കു തള്ളി വിടാന്‍ ശ്രമിക്കാറുണ്ട്‌. ഒരുതരം സാഡിസം. ഒരു തരം മാനസിക വൈകൃതം. തനിയ്‌ക്കോ ഉറങ്ങാന്‍ കഴിയുന്നില്ല, എങ്കില്‍പിന്നെ മറ്റവന്റെ ഉറക്കം കൂടി കെടുത്തുന്നതല്ലേ ഭേദം?
രാത്രി കിടക്കയില്‍ കിടന്നാലുടന്‍ ഉറക്കത്തെ പുണരുന്നവരുണ്ട്‌. കാരണം, അവരുടെ മനസ്സു ശുദ്ധമായിരിക്കും. ഏറ്റവും വലിയ അനുഗ്രഹമാണിത്‌.
ബഹുഭൂരിപക്ഷം പേര്‍ക്കും സാവകാശമേ ഉറക്കം വരുകയുള്ളു. മറ്റു ചിലരാകട്ടെ, തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതല്ലാതെ ഉറക്കത്തെ സ്‌പര്‍ശിക്കാന്‍ പോലുമവര്‍ക്കാവില്ല. അഥവാ ഉറക്കം കണ്‍പോളകളെ തഴുകിയാലുടന്‍ ദുസ്വപ്‌നങ്ങളാകും കാണുക. പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍.
ഷേക്‌സ്‌പിയറുടെ മക്‌ബത്ത്‌ എന്ന ദുരന്ത നാടകത്തില്‍ സ്‌കോട്‌ലന്‍ഡിലെ രാജാവായ ഡങ്കനെ, സൈന്യാധിപനായ മക്‌ബത്ത്‌ ക്രൂരമായി കൊല്ലുന്നു. രാജാവിന്റെ നിണമണിഞ്ഞ കഠാരയുമായി ലേഡി മക്‌ബത്തിന്റെ മുമ്പിലെത്തിയ സൈന്യാധിപന്‍ ആകെ മതിഭ്രമം ബാധിച്ചവനെപ്പോലെ കാണപ്പെട്ടു.
``മക്‌ബത്ത്‌, നീയിനി ഉറങ്ങാന്‍ പാടില്ല. നീ നിന്റെ നിദ്രയെ കൊന്നുകളഞ്ഞു.'' എന്ന്‌ അശരീരി പറയുന്നതുപോലെയാണു മക്‌ബത്തിനു തോന്നിയത്‌.
``സ്റ്റില്‍ ഇറ്റ്‌ ക്രൈഡ്‌, സ്ലീപ്‌ നോ മോര്‍...''
നിദ്രയെപ്പറ്റിയുള്ള മക്‌ബത്തിന്റെ വാക്കുകള്‍ തന്നെ പ്രഖ്യാതം.
``ക്ലേശങ്ങളുടെ കുരുക്കുകളഴിച്ചു ജീവിതത്തിന്റെ നാരിഴകള്‍ ക്രമപ്പെടുത്തുന്ന, ഓരോ പകലിന്റേയും ജീവിതാന്ത്യം കുറിക്കുന്ന നിഷ്‌കളങ്കമായ നിദ്രയെയാണ്‌'' മക്‌ബത്ത്‌ കൊന്നുകളഞ്ഞത്‌. കഠിനാധ്വാനത്തിനു കുളിര്‍മ നല്‌കുന്ന നീരാട്ടും ക്ഷതമേറ്റ മനസിന്‌ ആശ്വാസമരുളുന്ന സുഗന്ധലേപനവും പ്രകൃതിയുടെ വിരുന്നിലെ വിശിഷ്‌ടഭോജ്യവുമാണു നിദ്രയെന്നും മക്‌ബത്ത്‌ പറയുന്നു.
കൊലപാതക ചിന്തയില്‍ ഭ്രാന്തമായ മനസോടെ പതറിനില്‌ക്കുന്ന മക്‌ബത്തിന്റെ ചെവികളില്‍ അശരീരി വചനങ്ങള്‍ ഞടുക്കുംവിധം വീണ്ടും പ്രതിധ്വനിച്ചു.
``ഇനിയും നിങ്ങള്‍ ഉറങ്ങാന്‍ പാടില്ല. നിദ്രയെ നിങ്ങള്‍ കൊന്നു. അതിനാല്‍ ഇനി നിങ്ങള്‍ക്കുറക്കമില്ല''
ഒരുപക്ഷേ, ഈ ഭയത്തില്‍ നിന്നാകും മക്‌ബത്തിന്റെ അമാനുഷിക കരുത്തുപോലും ക്രമേണ ചോര്‍ന്നു ചോര്‍ന്നു പോയതും മാക്‌ഡഫ്‌ എന്ന പ്രഭുവില്‍ നിന്നും മരണം ഏറ്റുവാങ്ങേണ്ടി വന്നതും. നിദ്രാഹീനമായ രാത്രികള്‍ മനുഷ്യന്റെ മനസും ആരോഗ്യവും തകര്‍ക്കുന്നതാണ്‌. താന്താങ്ങളുടെ പ്രവൃത്തിയാണ്‌ ഉറക്കത്തെ പ്രധാനമായും നിയന്ത്രിക്കുന്നതും.
മനസാണു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം. അദൃശ്യമായ അവയവവും! ഇന്നേവരെ സ്വന്തം മനസുപോലും ആര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ വേണ്ടേ, മറ്റുള്ളവരുടെ മനസു കാണാന്‍!
കടിഞ്ഞാണില്ലാത്ത അവയവവും മനസാണ്‌. സദാ സഞ്ചരിച്ചുകൊണ്ടിരിക്കും. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കയറി നിരങ്ങും. ഇതുവഴി സ്വയം നന്നാകാനും നശിക്കാനും വകയുണ്ട്‌. നേരായി ചിന്തിച്ചാല്‍ സ്വയം നന്നാകാനാവും. മറിച്ചായാല്‍ നാശം. സ്വയം കൃതാനര്‍ത്ഥം.
സ്വന്തം ഭാവിയെപ്പറ്റി, ഉയര്‍ച്ചയെപ്പറ്റിയൊക്കെ ചിന്തിച്ചുറയ്‌ക്കുന്നതു നല്ലതാണ്‌. സ്വന്തം വരുമാനത്തെപ്പറ്റിയും അതിനുള്ളില്‍ നിന്നുകൊണ്ടുള്ള പദ്ധതികളെപ്പറ്റിയും ചിന്തിക്കേണ്ടതുതന്നെയാണ്‌. അതോടൊപ്പം ശത്രുവിന്റെ നാശം കൂടി ആഗ്രഹിക്കാതിരിക്കുക. അങ്ങനെ വന്നാല്‍, നാശം സ്വയം വിളിച്ചു വരുത്തുകയാണെന്നും വിസ്‌മരിക്കേണ്ട.
ന്നു കിട്ടിയാല്‍ പത്തിനു മോഹിക്കുമ്പോഴാണ്‌ ഉറക്കം വരാതെയാകുന്നത്‌. ഒന്നില്‍ നിന്നു രണ്ടിലേക്കു ചിന്തിക്കാം. അല്ലാതെ, ആയം നോക്കാതെ ചാടിക്കടക്കാന്‍ ശ്രമിക്കരുതെന്നു മാത്രം.
അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കനേയും അവസാന നാളുകളില്‍ ഉറക്കമില്ലായ്‌മ പിടികൂടിയിരുന്നു. ആസന്ന മരണ ചിന്തകളായിരുന്നു അതിനുള്ള കാരണം. മരണത്തിന്റെ മുന്നാസ്വാദനം നടത്തുന്നതില്‍ ലിങ്കനു താത്‌പര്യമായിരുന്നു. മരണചിന്തയിലായാല്‍പിന്നെ ഉറങ്ങാനാവില്ല. സ്വപ്‌നാടനങ്ങള്‍ പോലും നടത്തിയിരുന്നതായിട്ടാണു രേഖാചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്‌. മാത്രവുമല്ല, പരേതാത്മക്കളുമായി സംവദിക്കുന്ന സ്വഭാവം ലിങ്കനുണ്ടായിരുന്നതായും പറയപ്പെടുന്നു.
എബ്രഹാം ലിങ്കണ്‍ 1985ല്‍ കൊല്ലപ്പെടുകയായിരുന്നു. താന്‍ കൊല്ലപ്പെടുമെന്നുള്ള ഭീതി അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. തന്റെ കിടക്കമുറിയുടെ മുകളിലും താഴെയുമൊക്കെ രാത്രികാലങ്ങളില്‍ അപശബ്‌ദങ്ങള്‍ കേട്ടിരുന്നതായും ലിങ്കണ്‍ അറിയിച്ചിരുന്നു. ഒരു പക്ഷേ, തോന്നലുകളാകാം. ഈ തോന്നലുകളാണ്‌ നിഷ്‌കളങ്കമായ ഉറക്കത്തെ ഊതിക്കെടുത്തുന്ന കാറ്റായി മാറ്റുന്നതും.
ഉറക്കത്തെപ്പറ്റി ഇങ്ങനെ ചിന്തിക്കുന്നതിനൊരു കാരണമില്ലാതില്ല. ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉറക്കത്തെപ്പറ്റി നടത്തിയ ഒരു പഠന റിപ്പോര്‍ട്ട്‌ കണ്ടപ്പോഴാണ്‌ ഈ വഴിക്കുള്ള ചിന്തകള്‍ എന്റെ മനസിലും ഉണര്‍ന്നത്‌. ഭാരതീയരില്‍ അഞ്ചു മുതല്‍ പത്തുശതമാനം വരെയുള്ളവര്‍ നേരെ ചൊവ്വേ ഉറങ്ങുന്നില്ലെന്നാണ്‌ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ പ്രൊഫസര്‍ റണ്‍ദീപ്‌ ഗുലേറിയ പറയുന്നത്‌. അതേസമയം, ഇതില്‍ അല്‌പം കൂടി ആളുകള്‍ ഉറങ്ങുന്നുണ്ടെന്നാണു വാര്‍വിക്‌ മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തില്‍ കാണുന്നത്‌.
ഇന്ത്യ, ഘാന, ടാന്‍ സാനിയ, സൗത്ത്‌ ആഫ്രിക്ക, ബംഗ്ലാദേശ്‌, വിയറ്റ്‌നാം, ഇന്തോനേഷ്യ, കെനിയ എന്നീ രാജ്യങ്ങളില്‍ വാര്‍വിക്‌സ്‌കൂള്‍ നടത്തിയപഠന ഫലം വ്യത്യസ്‌തമാണ്‌. ഇന്ത്യയില്‍ അമ്പതുവയസ്സു കഴിഞ്ഞവരില്‍ അഞ്ചുശതമാനം പേര്‍ കാര്യമായി ഉറങ്ങുന്നതേയില്ല. ഇന്ത്യയിലെ വനിതകളില്‍ പ്രായഭേദമെന്യേ 6.5 ശതമാനം പേര്‍ക്കും നിദ്രാവിഹീന രാത്രികളാണ്‌. എന്നാല്‍, പുരുഷന്മാരിലാകട്ടെ 4.3 ശതമാനം പേര്‍ക്കു മാത്രമേ ഉറക്കഭംഗമുള്ളു.
നിരാശയാണ്‌ ഏറ്റവും പ്രധാനപ്പെട്ട വില്ലന്‍. അത്യാര്‍ത്തി മൂലമാണല്ലോ പ്രധാനമായും നിരാശയുണ്ടാകുക. ന്യായമായ കാരണങ്ങളാലും നിരാശയുണ്ടാകാം. അനീതി നടമാടുമ്പോള്‍ നിരാശ സ്വാഭാവികമാണ്‌. ആശങ്കയാണ്‌ ഉറക്കമില്ലായ്‌മക്കുള്ള മറ്റൊരു കാരണം. 2030 ആകുമ്പോഴേക്കും ഉറക്കമില്ലാത്തവരുടെ എണ്ണം വളരെ കൂടുമെന്നാണ്‌ ഈ പഠനം പ്രവചിക്കുന്നതും.
ബംഗ്ലാദേശിലാണ്‌ ഉറക്കമില്ലായ്‌മ ഏറ്റവും കൂടുതലെന്നാണു പഠനം വെളിപ്പെടുത്തുന്നത്‌. 43.9 ശതമാനം ആളുകളും കിടക്കകളില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം പുലര്‍ത്തുന്നവരാണ്‌. ജീവിതത്തെപ്പറ്റിയുള്ള ഉറപ്പില്ലായ്‌മയാണ്‌ ഇക്കൂട്ടരെ ഉറക്കമില്ലാത്തവരാക്കുന്നത്‌. ഉണ്ണാനും ഉടുക്കാനും കിടക്കാനും ഗതിയില്ലാതാകുമ്പോള്‍, ഉറക്കം ഒരു പ്രഹേളികയായി മാറുക സ്വാഭാവികം.
വികസ്വര രാജ്യങ്ങളിലെല്ലാം കൂടി 150 ദശലക്ഷം പേര്‍ക്കാണ്‌ ഉറക്കമില്ലായ്‌മയുടെ അസ്വാസ്ഥ്യങ്ങളുള്ളതെന്നാണു പഠനറിപ്പോര്‍ട്ടിലെ സൂചന. 2030 ആകുമ്പോഴേയ്‌ക്കും 1578 ദശലക്ഷം പേര്‍ ഉറക്കമില്ലായ്‌മയുടെ ഇരകളായി മാറുമെന്നും റിപ്പോര്‍ട്ട്‌ പ്രവചിക്കുന്നു. അതുവഴിയുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലോകത്തിനു തന്നെ വെല്ലുവിളിയായി മാറുമെന്നും റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‌കുന്നുണ്ട്‌.
അതിനാല്‍ സുഹൃത്തുക്കളേ, മനസ്സു നന്നാക്കാനുള്ള ശ്രമങ്ങളിലേക്കു നമുക്കു നീങ്ങാം. അങ്ങനെ ചെയ്‌താല്‍ രണ്ടുണ്ടുഗുണം. സുഖമായി ഉറങ്ങുകയും മാനസികാരോഗ്യം നിലനിറുത്തുകയും ചെയ്യാം. സുഖസുഷുപ്‌തിക്കു ശേഷമുള്ള പ്രഭാതം സ്വര്‍ഗ കവാടത്തിലേയ്‌ക്കുള്ള യാത്ര സുഗമമാക്കുമെന്നുള്ളതില്‍ സംശയമില്ല. ഉണര്‍വിന്റെ, ഊര്‍ജത്തിന്റെ, കര്‍മനിരതയുടെ, മനോസുഖത്തിന്റെ ആഹ്‌ളദനിമിഷങ്ങള്‍. നിങ്ങള്‍ക്കും നിങ്ങളെ സമീപിക്കുന്നവര്‍ക്കും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 hour ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (1 hour ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (1 hour ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (2 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (3 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (4 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (4 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (12 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (13 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (15 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (15 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (15 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (16 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (16 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends