ദാമ്പത്യത്തില്‍ ഫോര്‍പ്ലേയിലെയും ആഫ്റ്റർ പ്ലെയിലെയും ഒരേ പ്രാധാന്യം: പുരുഷനേക്കാൾ ആഗ്രഹിക്കുന്നത് സ്ത്രീ, ഇതിന് പിന്നിലെ കാരണം എന്താണെന്ന് അറിയുമോ...

ദാമ്പത്യ ജീവിതത്തിൽ പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് ശാരീരികബന്ധം. ഇതിൽ ഫോർ പ്ലേ എടുത്തുപറയേണ്ട കാര്യമാണ്. ഇത് അറിയാത്ത ചിലരെങ്കിലുമുണ്ട്. എടുത്തുപറയുകയാണെങ്കിൽ സ്ത്രീകള്‍ക്ക് വേദനയും പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഒന്നാണിത്.
ഇതു പോലെ തന്നെ ആഫ്റ്റര്‍ പ്ലേ എന്നതും പ്രധാനമാണ്. ശാരീരികമായ ബന്ധത്തിന് ശേഷവും ദമ്പതിമാര്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നുറങ്ങാതെ പരസ്പരം ലാളിക്കുന്നതുമാണ് ഇത്. ഇത് ദാമ്പത്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ പലതെന്ന് ഇതു സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ആഫ്റ്റര്‍ പ്ലേ എന്നത് പൊതുവേ അവഗണിയ്ക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇതിന് സ്ത്രീയെ സംബന്ധിച്ചിടത്തോളും പുരുഷനേക്കാള്‍ പ്രാധാന്യം ഉണ്ട്. സ്ത്രീയെ കൂള്‍ഡൗണ്‍ ആക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇതെന്നു പറയാം. ഇത്തരം ബന്ധത്തിനു ശേഷം പുരുഷന്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കൂള്‍ ഡൗണ്‍ ആകുമെങ്കിലും സ്ത്രീകൾ വളരെ സമയമെടുക്കും.
അതായത് സ്ത്രീ കൂടുതല്‍ വീണ്ടും ആഗ്രഹിയ്ക്കുന്നുവെന്നത്. ഇതിനുളള പരിഹാരമായി പറയുന്ന ഒന്നാണ് ആഫ്റ്റര്‍ പ്ലേ. കാരണം അടുപ്പിച്ചുള്ള സെക്‌സ് പലപ്പോഴും പുരുഷന് ശാരീരികമായ പ്രത്യേകതകളാല്‍ സാധ്യമാകാതെ വരുന്നു.
ഇത് ഫിസിക്കല്‍ ബോണ്ടിംഗിനൊപ്പം ഇമോഷണല്‍ ബോണ്ടിംഗ് എന്ന ഘടകവും വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് മാനസികമായി കൂടുതല്‍ പങ്കാളികളെ അടുപ്പിയ്ക്കുന്നു. ആരോഗ്യകരമായ ബന്ധത്തിന് വഴിയൊരുക്കുന്നു. ആശയ വിനിമയവും പരസ്പരമുള്ള ലാളനകളുമെല്ലാം പങ്കാളികളെ കൂടുതല്‍ അടുപ്പിയ്ക്കുന്നു.
പുരുഷന്മാരെക്കാളും സ്ത്രീകളാണ് ആഫ്റ്റർ പ്ലെയ്ക്ക് താല്പര്യം. പങ്കാളിയില്‍ നിന്നും ലാളന കൂടുതല്‍ ആഗ്രഹിയ്ക്കുന്ന സൈക്കോളജിയാണ് സ്ത്രീയുടേത്. സെക്‌സ് എന്നത് അവള്‍ക്ക് കൂടുതല്‍ മാനസികവുമായ ഘടകമാണ്.
എന്നാല്‍ ഇത്തരമൊരു ബന്ധത്തിനു ശേഷം പുരുഷന്‍ തിരിഞ്ഞു കിടന്നുറങ്ങുന്നത് പല സ്ത്രീകള്‍ക്കും തങ്ങള്‍ അവഗണിയ്ക്കപ്പെടുന്നുവെന്ന തോന്നലും തങ്ങളെ വെറും ഉപകരണമാക്കുന്നുവെന്ന തോന്നലുമുണ്ടാക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് സ്ത്രീകളില്‍ ഇത്തരം ബന്ധത്തോട് തന്നെ താല്‍പര്യക്കുറവും സെക്‌സ് താല്‍പര്യക്കുറവുമെല്ലാമുണ്ടാക്കും.
സ്ത്രീകള്‍ സെക്‌സിനേക്കാള്‍ ഫോര്‍പ്ലേയും ആഫ്റ്റര്‍പ്ലേയും ആസ്വദിയ്ക്കുന്നുണ്ട്. സെക്‌സ് ജീവിതത്തോട് സ്ത്രീയ്ക്ക് താല്‍പര്യമുണ്ടാക്കുന്ന ഒന്നു കൂടിയാണ് ആഫ്റ്റര്‍ പ്ലേ എന്നത്. ഇത് വീണ്ടും ഇതെ ബന്ധത്തിലേയ്ക്കു വഴിയൊരുക്കുന്നു. സ്ത്രീയ്ക്ക് മള്‍ട്ടിപ്പില്‍ ഓര്‍ഗാസം പോലുള്ള ഘടകങ്ങള്‍ക്കും ആഫ്റ്റര്‍പ്ലേ വഴിയൊരുക്കുന്നു.
https://www.facebook.com/Malayalivartha