സെക്‌സ് നന്നാക്കാം രണ്ട് കാര്യങ്ങളിലൂടെ

പങ്കാളികളുടെ പൂര്‍ണ്ണ സഹകരണം സെക്‌സിന് അനിവാര്യമാണ്. ലൈംഗികതയില്‍ മടുപ്പ് തോന്നാതിരിക്കാന്‍ പരീക്ഷണങ്ങള്‍ നല്ലതാണ്. എന്നാല്‍ പങ്കാളിക്കുകൂടി താല്‍പര്യമുള്ള രീതികള്‍ മാത്രമാണ് സ്വീകരിക്കേണ്ടത്. സെക്‌സ് നന്നാവാന്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ഒന്ന്, ഒരേ പോലെയുള്ള ലൈംഗിക ചിന്താഗതികളും താല്‍പര്യങ്ങളും ഉണ്ടാകുക. രണ്ട്, ഒരേ പോലെ ലൈംഗിക ആസ്വാദനം ഉണ്ടാകുക. ഒരു ശിശു സാവധാനം നടക്കാന്‍ പഠിക്കുന്നതു പോലെ സാവധാനത്തില്‍ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം.
ലൈഗികതയില്‍ രണ്ടു പേരും പരസ്പരം മനസിലാക്കുക. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും രുചികളും തുറന്നുപറയുക. അന്യോന്യം ധൈര്യപ്പെടുത്തുക. അത്തരത്തില്‍ ഒരേ പോലെയുള്ള ലൈംഗിക ചിന്താഗതികളും താല്‍പര്യങ്ങളും ഉണ്ടാക്കാനാവും അതിലൂടെ ഒരേ പോലെ ലൈംഗിക ആസ്വാദനം സാധ്യമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha