മരിച്ചവരിലും രതിമൂര്‍ച്ഛ സംഭവിക്കുമോ?

നിരവധി പഠനങ്ങളാണ് മനുഷ്യലൈംഗികതയെകുറിച്ച് നടക്കുന്നത്. പല പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ശാസ്ത്രലോകത്തിന് പിടികിട്ടാത്ത ഒന്നാണ് മനുഷ്യരിലുണ്ടാകുന്ന രതിമൂര്‍ച്ഛ. മരിച്ചവരിലും രതിമൂര്‍ച്ഛ സംഭവിക്കുമെന്നാണ് ശാസ്ത്രഞ്ജന്‍മാരുടെ പുതിയ കണ്ടെത്തല്‍. നട്ടെല്ലിലെ നാഡിയുടെകൂടെയുള്ള രതിമൂര്‍ച്ഛയുടെ ആസ്ഥാനമായി ഗണിക്കപ്പെടുന്ന ഭാഗമാണ് സേക്രല്‍ നെര്‍വ് റൂട്ട്.
മരിച്ചവരുടെ ശരീരത്തില്‍, ഈ ഭാഗത്തെ ഉദ്ധീപിപ്പിച്ചാല്‍ രതിമൂര്‍ച്ഛ സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. തലച്ചോറിനു മരണം സംഭവിച്ചെങ്കിലും ഹൃദയ സ്പന്ദനം കൃത്രിമമായി നിലനിര്‍ത്തിയവരില്‍ സ്‌പൈനല്‍ റിഫ്‌ലക്‌സുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നമ്മുക്ക് അറിയാം. ഇതിനെ ലസാറസ് റിഫ്‌ലക്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. മരിച്ചവരില്‍ ലസാറസ് റിഫ്‌ലക്‌സ് ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍ രതിമൂര്‍ച്ചയുമുണ്ടാക്കാനും പറ്റുമെന്നാണ് ഗവേഷകരുടെ വാദം.
https://www.facebook.com/Malayalivartha