Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

അവളിൽ നിന്നും അവൻ ആഗ്രഹിക്കുന്നത്; വില കൂടിയ വസ്തുക്കളോ സമ്മാനങ്ങളോ അല്ല മറിച്ച്‌ ഇതൊക്കെയാണ് പുരുഷൻ സ്ത്രീയിൽ നിന്നും പ്രതീക്ഷിക്കുന്നത്

06 AUGUST 2019 05:10 PM IST
മലയാളി വാര്‍ത്ത

സ്ത്രീയും പുരുഷനും ഇല്ലെങ്കിൽ ഈ ലോകം തന്നെയില്ല. അവർ പരസ്പരം ഒന്നിക്കുമ്പോഴാണ് പുതിയൊരു ലോകം സൃഷ്ടിക്കപ്പെടുന്നത്. സ്ത്രീകളിൽ നിന്നും പുരുഷൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. തന്റെ ജീവിത പങ്കാളിയായ പുരുഷന് അത് നൽകാൻ അവൾ ബാധ്യസ്ഥയാണ്. വിവാഹ ബന്ധത്തിലേക്ക് കടക്കുന്നതിനു മുൻപു പുരുഷന് നൽകാൻ പറ്റുന്ന കാര്യങ്ങളെ പറ്റി അറിവുണ്ടായിരിക്കണം. വില കൂടിയ വസ്തുക്കളെക്കാൾ അവൻ ആഗ്രഹിക്കുന്നത് സ്നേഹവും വിശ്വാസവും ആത്മാർത്ഥയുമൊക്കെയായിരിക്കും. ജീവിത കാലം മുഴുവൻ സ്ത്രീകൾ പുരുഷന്മാർക്ക് സമാധാനവും സന്തോഷവും നൽകുകയാണ് വേണ്ടത്. എന്തൊക്കെയാണ് പുരുഷൻ സ്ത്രീയിൽ നിന്നും ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അവ ഇതൊക്കെയാണ്.

പ്രശംസ കേള്‍ക്കാന്‍ എപ്പോഴും ആഗ്രഹിയ്ക്കുന്നവരാണ് സ്ത്രീകള്‍. തങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു പ്രശംസ ലഭിച്ചില്ലെങ്കില്‍ അത് ചോദിച്ചു വാങ്ങാനും പരാതിപ്പെടാനും അവർക്കു മടിയില്ല. ഇതുപോലെ പുരുഷനും സ്വന്തം സ്ത്രീയില്‍ നിന്നും പ്രശംസയിഷ്ടപ്പെടുന്നു. ആത്മാര്‍ത്ഥമായി സ്ത്രീകൾ പ്രശംസിച്ചാൽ ഉറപ്പായും അവന്റെ സന്തോഷം വര്‍ദ്ധിക്കും. മുതല കണ്ണീർ കാണിച്ചു പുരുഷനെ മയക്കാന്‍ മിടുക്കിയാണ് സ്ത്രീയെന്ന് പൊതുവേയൊരു പരാതിയുണ്ട്. പെണ്ണിൻറെ കണ്ണീരിനു മുന്നിൽ പുരുഷന്‍ അടി പതറുമെങ്കിലും കള്ളക്കണ്ണീര്‍ തിരിച്ചറിയാന്‍ അവനു കഴിയില്ലെന്നു വിചാരിക്കേണ്ട . ഇത്തരം കള്ളത്തരങ്ങള്‍ സ്ത്രീകൾ കാണിക്കുമ്പോൾ പുരുഷന് അവളോടുള്ള വിശ്വാസം കളയുകയാണ് ചെയ്യുക. സത്യസന്ധമായ വികാരങ്ങള്‍ മാത്രമാണ് സ്ത്രിയില്‍ നിന്നും പുരുഷന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. തന്റെ പങ്കാളി തന്നെ വിശ്വസിക്കണമെന്നു സ്ത്രീ ആഗ്രഹിയ്ക്കുന്നത് പോലെ പുരുഷനും ആഗ്രഹിക്കുന്നുണ്ട്. പുരുഷൻറെ മൊബൈല്‍ ഫോണ്‍ പരിശോധിയ്ക്കുക, അവനെ സംശയത്തോടെ വീക്ഷിക്കുക, ചോദ്യങ്ങള്‍ ചോദിക്കുക, പര സ്ത്രീ ബന്ധം ആരോപിക്കുക എന്നിവയെല്ലാം പുരുഷനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. അത് കൊണ്ട് ഈ വക കാര്യങ്ങൾ ഒഴിവാക്കുക. തങ്ങളുടെ സ്ത്രീയ്ക്ക് തമാശ പറയാനും തമാശ ആസ്വദിക്കാനുമുള്ള കഴിവ് പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. തമാശ നിറഞ്ഞ സംസാരവും കുട്ടി തനങ്ങളുമൊക്കെ പുരുഷൻ സ്ത്രീയിൽ ഇഷ്ട്ടപ്പെടുന്നുണ്ട്. ആഗ്രഹിക്കുന്നുമുണ്ട്.

വിവാഹം കഴിഞ്ഞ പല പുരുഷന്മാരും കൂട്ടുകാരോട് പറയുന്ന ഉപദേശം ഇങ്ങനെയാണ്. വിവാഹം കഴിച്ചാൽ ജീവിതം തീർന്നുവെന്ന്. കുടുംബമായാല്‍ പുരുഷനെ തങ്ങളുടെ വലയത്തിനുള്ളില്‍ കെട്ടിയിടാന്‍ ശ്രമിയ്ക്കുന്ന സ്ത്രീകളാണ് ഇത്തരത്തിലുള്ള വിലയിരുത്തലുകൾക്കു കാരണമാകുന്നത്. പുരുഷന്മാര്‍ എപ്പോഴും തങ്ങളുടേതായ കൂട്ടുകാര്‍, സമൂഹബന്ധങ്ങള്‍ എന്നിവയ്ക്കു സ്ത്രീയേക്കാള്‍ വില കല്‍പിക്കാറുണ്ട്. പുരുഷൻ വില കൽപ്പിക്കുന്ന കാര്യങ്ങളെ സ്ത്രീയും വില കൽപ്പിക്കുക എന്നത് അവര്‍ പങ്കാളിയില്‍ നിന്നും ആഗ്രഹിയ്ക്കുന്നത്. അത് കൊണ്ട് അവനെ വിലക്കാതെ അവന്റെ ഇഷ്ട്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക. ഇത് കൊണ്ട് അർത്ഥമാക്കുന്നത് കീഴടങ്ങി ജീവിക്കുക എന്നല്ല. ഒരു വ്യക്തി എന്ന നിലയിൽ പുരുഷന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും മൂല്യങ്ങളെയും ബഹുമാനിക്കുക എന്നാണ് . സ്ത്രീയിൽ നിന്നും കലഹവും കുറ്റപ്പെടുത്തലും പുരുഷൻ ഒട്ടും ആഗ്രഹിക്കുന്നില്ല. കുറവുകൾ ഉണ്ടെങ്കിൽ തന്നെ സ്നേഹത്തോടെ അത് പുരുഷനോട് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (17 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (39 minutes ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (50 minutes ago)

ജനുവരി 13 ന് രാവിലെ 10 മുതൽ വോട്ടെണ്ണല്‍....  (1 hour ago)

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (10 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (11 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (11 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (12 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (12 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (12 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (13 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (13 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (14 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (14 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (14 hours ago)

Malayali Vartha Recommends