Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കുന്നില്ലേ ? എന്നാൽ അത് സാധ്യമാണെന്ന് ഇവർ തെളിയിച്ചു ; ഇനി അത് നിങ്ങൾക്കും നേടാം; തടിയും വയറും കുറയ്ക്കാൻ ചെയ്യേണ്ടുന്നത് ഇത്ര മാത്രം

28 NOVEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂർ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ ഫൊറൻസിക് സർജൻ ധന്യയുടെ ശരീരത്തിൽ വന്ന മാറ്റം കണ്ട് എല്ലാവർക്കും അത്ഭുതമായി. ഇതിന്റെ രഹസ്യം എന്തെന്നറിയാനുള്ള ശ്രമത്തിൽ ഒരുക്കൂട്ടർ. എങ്ങനെയെങ്കിലും ഈ തടിയും ആ വയറുമൊന്നു കുറഞ്ഞു കിട്ടുക എന്ന് മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്. കുട്ടിക്കാലം മുതൽ ചബ്ബി ഗേൾ ആയിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരും സ്നേഹം കൊണ്ടുള്ള കളിയാക്കലുകൾ നടത്തിയിട്ടുണ്ട്. അപ്പോഴായിരുന്നു വയർ കുറയ്ക്കാൻ അവർ ഒരുങ്ങിയത്. ഇതിൽ നിന്നും നമ്മുക്കും പ്രചോദനം ഉൾക്കൊള്ളാം. തടിയും വയറുമൊന്നു കുറഞ്ഞു കിട്ടിയാൽ മതിയെന്ന ആഗ്രഹം വളരെക്കാലം മുന്നേ ഉണ്ടായിരുന്നു. അഞ്ചാറു ജിമ്മുകളിൽ ധന്യ പോയിരുന്നു . എന്നാൽ ധന്യയുടെ പരിശ്രമക്കുറവും കൃത്യനിഷ്ഠ ഇല്ലായ്മയും ഫലമൊന്നുംനൽകിയിരുന്നില്ല. ആശുപത്രിയിലെയും വീട്ടിലെയും തിരക്കുകൾക്കിടയിൽ അതു വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും കഴിഞ്ഞിരുന്നില്ല.

ജിമ്മിൽ‌പോക്ക് നടക്കാതെ വന്നതോടെ വീട്ടിലിരുന്ന് സ്വന്തമായി വർക്ക്ഔട്ട് ചെയ്യുന്നതിനെ പറ്റി ആലോചിച്ചു . യുട്യൂബിലും മറ്റും നിരവധി വിഡിയോകൾ ഉണ്ടെങ്കിലും ഏതാണ് ഫലപ്രദമെന്നോ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നോ ഉള്ള ധാരണ നമുക്കില്ല . പ്രസവശേഷം ശരീരഭാരം 82–ൽ എത്തി. ഭക്ഷണം ക്രമീകരിച്ച് 79 കിലോ വരെ എത്തിച്ചെങ്കിലും ആ വയർ കുറഞ്ഞിരുന്നില്ല. സോഷ്യൽമീഡിയയിൽ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഇന്നൊരു ഗ്രൂപ്പ്ഉണ്ടായിരുന്നു.അതിൽ ധന്യയും ഭാഗമായി. അങ്ങനെ വീട്ടിലിരുന്നു വർക്ക്ഔട്ട് ചെയ്ത്, ഭക്ഷണം കഴിച്ച് ഡയറ്റിങ് ആരംഭിച്ചു. വിജയം എത്രത്തോളമെന്ന് ഉറപ്പുണ്ടായിരുന്നില്ലെങ്കിലും വളരെ സീരിയസായിത്തന്നെ ഗ്രൂപ്പിന്റെ ഓരോ നിർദേശവും പാലിക്കപ്പെട്ട് തുടങ്ങിയിരുന്നു. ഇതിനായി ആദ്യമേ തന്നെ ആഹാരം അളന്നു കഴിക്കാൻ ഇലക്ടോണിക് ഫുഡ് വെയിങ് മെഷീനും വ്യായാമത്തിന് റസിസ്റ്റന്റ് ബാൻഡും വാങ്ങി. ഈ സമയത്തെ ശരീരഭാരം 79 കിലോയായിരുന്നു.

വാരിവലിച്ച് ആഹാരം കഴിക്കുന്നതിന് പകരം കൃത്യമായ പ്ലാനിങ്ങോടെ കഴിച്ച് തുടങ്ങി. ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശം അനുസരിച്ച് ഒരു ദിവസം വേണ്ട കാലറി കണക്കാക്കി എത്ര ശതമാനം പ്രോട്ടീനും കാർബോഹൈഡ്രേറ്റുമൊക്കെ വേണമെന്നു മനസ്സിലാക്കി അതനുസരിച്ചുള്ള ഭക്ഷണം വെയിങ് മെഷീനിൽ അളന്ന് അതിന്റെ ടോട്ടൽ കാലറി കണക്കാക്കി കഴിച്ചു. ദിവസവും ചെയ്യാൻ തരുന്ന വർക്ക്ഔട്ടുകളും കൃത്യമായി ചെയ്തു. മധുര പലഹാരങ്ങളൊക്കെ ഒഴിവാക്കാനുള്ള നിർദേശം ഉണ്ടായിരുന്നു. അതോടെ മാറ്റങ്ങൾ വന്നു തുടങ്ങി. ഡ്രസ്സൊക്കെ ശരീരത്തിനു ചേരുന്നില്ല. ശരീരത്തിൽ നിന്ന് എന്തോ ഭാരം ഒഴിഞ്ഞു പോയതു പോലെ തോന്നി തുടങ്ങി . ഏതാണ്ട് അഞ്ചു മാസം ആയപ്പോഴേക്കും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. കാണുന്നവരൊക്കെ ചോദിച്ചു തുടങ്ങി എന്താ മൊത്തത്തിൽ ഒരു മാറ്റമെന്ന്. ശരീരഭാരം കുറയുന്നത് കണ്ട ധന്യയുടെ അച്ഛൻ ഞെട്ടി. അച്ഛൻ കരുതിയത് എന്തോ രോഗം ബാധിച്ച് ക്ഷീണിച്ചു പോയി എന്നായിരുന്നു . പിന്നീട് അച്ചനും മനസിലായി ഈ പദ്ധതി വിജയിക്കുന്നുണ്ട് എന്ന്. നല്ല അനുസരണശീലവും കഠിനാധ്വാനവും പിന്നെ ചില ഭക്ഷണങ്ങൾ കാണുമ്പോൾ വാരിവലിച്ചു കഴിക്കുന്ന ശീലവും മാറ്റി ദിവസവും ഒരു മണിക്കൂർ വർക്ക്ഔട്ട് ചെയ്യാനുള്ള സമയം കണ്ടെത്തിയാൽ നമ്മുക്കും സാധ്യ മാണ് വയർ കുറയ്ക്കാൻ . ആറു മാസം കൊണ്ട് ഏഴു കിലോ കുറച്ചു. മാത്രമല്ല കുടവയർ അപ്രത്യക്ഷമായി . ഇനി ഫാറ്റ് കുറയ്ക്കാനുള്ള ശ്രമമാണ് . ഭാരം 65 ൽ എത്തിക്കാനുള്ള ശ്രമവും നടക്കുന്നു. അതെ കുടവയറും തടിയും കുറയ്ക്കാൻ വളരെ എളുപ്പമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (2 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (2 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (3 hours ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (3 hours ago)

കുവൈത്തിൽ നിര്യാതനായി...  (4 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (4 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (4 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (5 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (5 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (5 hours ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (5 hours ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (5 hours ago)

Malayali Vartha Recommends