Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

ഇതാണ് ‘ഹെയർ ഐസ്’ എന്ന ആ അത്ഭുത അപ്പൂപ്പൻ താടി...സാധാരണ അപ്പൂപ്പൻ താടികളെക്കാൾ വലുപ്പമുള്ള മുടിയിഴകളുടെ വലുപ്പമുള്ള നേർത്ത വെള്ള നിറത്തിലുള്ള ഇവയെ കണ്ട് കൗതുകം അടക്കാനാകാതെ ഒന്ന് തൊടാൻ ചെല്ലുമ്പോഴാകും അറിയുക അത് നല്ല തണുപ്പ് നിറഞ്ഞ് മഞ്ഞിൻ കട്ടകളാണെന്ന്... ഗവേഷകർക്ക് പോലും ഇനിയും കണ്ടെത്താനാകാത്ത രഹസ്യം

20 DECEMBER 2019 12:09 PM IST
മലയാളി വാര്‍ത്ത

അപ്പൂപ്പൻ താടികൾ ഇഷ്ടമല്ലാത്തവരുണ്ടോ?കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അപ്പൂപ്പൻ താടി കൗതുകമാണ്.. നനുത്ത മേഘങ്ങൾ പോലെയുള്ള മുടിയിഴകൾ , കാണുമ്പോൾ ഏറെ ഇഷ്ടവും ,കൗതുകവും തോന്നുന്ന അപ്പൂപ്പൻ താടികൾ . ഇവയിൽ ഭാഗ്യം കൊണ്ടുവരുന്ന പ്രത്യേകതരം അപ്പൂപ്പൻ താടികളെകുറിച്ച് കേട്ടിട്ടുണ്ടോ?

സാധാരണ അപ്പൂപ്പൻ താടികളെക്കാൾ വലുപ്പമുള്ള മുടിയിഴകളുടെ വലുപ്പമുള്ള നേർത്ത വെള്ള നിറത്തിലുള്ള ഇവയെ കണ്ട് കൗതുകം അടക്കാനാകാതെ ഒന്ന് തൊടാൻ ചെല്ലുമ്പോഴാകും അറിയുക അത് നല്ല തണുപ്പ് നിറഞ്ഞ് മഞ്ഞിൻ കട്ടകളാണെന്ന് . കാട്ടിലെ മരങ്ങളിലാണ് ശൈത്യകാലത്ത് ഇവ കാണപ്പെടുക . അതും സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഇടങ്ങളിൽ .മരത്തടികളുടെയും മറ്റു നിഴലു പറ്റിയായിരിക്കും പലപ്പോഴും ഈ അപ്പൂപ്പൻ
താടികളുടെ വളർച്ച.

വെളുത്ത മുടിനാരിഴ പോലെ കാണപ്പെടുന്ന അത്തരം മഞ്ഞിനെയാണ് ‘ഹെയർ ഐസ്’ എന്നു വിളിക്കുന്നത്. കാട്ടിലെ മഞ്ഞിൻകമ്പിളിയെന്നും മരങ്ങളുടെ മഞ്ഞിൻതാടിയെന്നുമൊക്കെ ചെല്ലപ്പേരുമുണ്ട് ഇതിന്..100 വർഷം മുൻപാണ് ഇവയെ ആദ്യമായി കണ്ടത് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് പക്ഷെ ഇത് എന്താണെന്നു ശാസ്ത്ര ലോകത്തിനു മനസ്സിലായിരുന്നില്ല . പിന്നെയും ഏറെ കഴിഞ്ഞ് 2015 വരെ കാത്തിരിക്കേണ്ടി വന്നു എങ്ങനെയാണ് ഇവ രൂപപ്പെടുന്നത് കണ്ടെത്താൻ .

ഒരു തരം ഫംഗസ് ആണ് ഹെയർ ഐസ് രൂപപ്പെടുന്നതിനു പിന്നിലെന്നായിരുന്നു കണ്ടെത്തൽ. ഫംഗസ് ഇല്ലാത്ത മരങ്ങളിലും ചിലപ്പോൾ മഞ്ഞുകട്ടകൾ കാണപ്പെടുന്നുണ്ട് . എന്നാൽ അവയ്ക്കൊന്നും മുടിനാരിഴയുടെ ആകൃതിയുണ്ടാകില്ല. സാധാരണ മഞ്ഞുകട്ടയായി നിൽക്കുകയും ചെയ്യും. വൈകാതെ തന്നെ ഉരുകിയൊലിക്കുകയും ചെയ്യും. എന്നാൽ ഇത്തരം പ്രത്യേക ഫംഗസ് ഉണ്ടെങ്കിൽ ഈ മഞ്ഞ് തുള്ളികൾ രൂപാന്തരപ്പെട്ട് ഹെയർ ഐസായി മാറും ..മഞ്ഞിൻകട്ടയെന്നു പറയാമെങ്കിലും പൂർണമായ തോതിൽ ഇവയെ അങ്ങനെ വിശേഷിപ്പിക്കാനാകില്ല.

ഈ ഫംഗസിന്റെ പേര് എക്സിഡിയോപ്സിസ് എഫൂസ എന്നാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് . കൂടുതൽ നേരം ക്രിസ്റ്റൽ രൂപത്തില്‍ നിലനിൽക്കാൻ ഹെയർ ഐസിനെ സഹായിക്കുന്നതും ഈ ഫംഗസുകളാണ് .

കടപുഴകിയും മുറിഞ്ഞും വീഴുന്ന മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഫംഗസ് അതിലേക്കാഴ്ന്നിറങ്ങി ലിഗ്നിൻ, ടാനിൻ എന്നീ രാസവസ്തുക്കൾ വിഘടിപ്പിച്ചു പുറത്തുവിടും. ഇവയാണു മുടിനാരു രൂപത്തിലേക്ക് മഞ്ഞിനെ മാറ്റാൻ സഹായിക്കുന്നതെന്നാണു കരുതുന്നത്

പ്രകൃതിയിലെ അപൂർവ കാഴ്ചകളിലൊന്നായാണ് ഈ ‘മുടിമഞ്ഞിനെ’ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.. ഇത് ഭാഗ്യം കൊണ്ടുവരുന്നതാണെന്നാണ് ഗോത്രവർഗ്ഗക്കാരുടെ വിശ്വാസം .ചിലപ്പോഴൊക്കെ ഈ അപ്പൂപ്പൻ താടിയ്ക്ക് 20 സെന്റിമീറ്റർ വരെ നീളമുണ്ടാകാറുണ്ട്. മനുഷ്യന്റെ മുടിയുടെ അത്രതന്നെ കനവും . പക്ഷേ ഇപ്പോഴും ഇതിന്റെ പൂര്‍ണമായ രഹസ്യം കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല. ചില പ്രത്യേക മരങ്ങളിൽ മാത്രമേ ഹെയർ ഐസ് രൂപപ്പെടാറുള്ളൂവെന്നതിന്റെ കാരണവും പിടികിട്ടിയിട്ടില്ല. ഇക്കാര്യമെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണവർ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (15 minutes ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (43 minutes ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (45 minutes ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (1 hour ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (1 hour ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (1 hour ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (1 hour ago)

പവന് 5240 രൂപയുടെ കുറവ്  (1 hour ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (1 hour ago)

ഇനി നിയമസഭ കാണില്ലേ... ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? തീരുമാനം തിങ്കളാഴ്ച, പ്രിവിലേജ് കമ്മിറ്റി പരിഗണിക്കും  (2 hours ago)

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍...  (2 hours ago)

ജമ്മു കശ്മീരിലും , ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞു വീഴ്ച....  (2 hours ago)

സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി  (2 hours ago)

റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ലോക കേരളസഭയുടെ സഭാ നടപടികൾക്ക് ഇന്ന് തുടക്കമാകും  (3 hours ago)

Malayali Vartha Recommends