ടെന്‍ഷന്‍ ഒഴിവാക്കാം

നിസാര കാര്യങ്ങള്‍ക്ക് പോലും ആവശ്യമില്ലതെ ടെന്‍ഷന്‍ അടിക്കുന്നവരാണ് നമ്മളില്‍ പലരും. എപ്പോഴുമുളള ടെന്‍ഷന്‍ നമ്മുടെ സന്തോഷത്തേയും സമാധാനത്തേയും ഇല്ലാതാക്കും. മാത്രമല്ല നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. ടെന്‍ഷന്‍മാറ്റി നിര്‍ത്തുന്നതിന് പലവഴികളും ഉണ്ട്. ഒന്നാമതായി ടെന്‍ഷനിലേക്ക് നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും ആര്‍ക്കും വിഷമം ഉണ്ടാക്കാത്ത രീതിയില്‍ നമ്മുടെ ജിവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക. എല്ലാ കാര്യങ്ങളും പൂര്‍ണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങള്‍ ഒഴിവാക്കുക. ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട. ഏറ്റവും പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെന്‍ഷനും ഒഴിവാക്കാം. തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്. ആവശ്യമുളളപ്പോള്‍ മറ്റുളളവരുടെ സഹായം സ്വീകരിക്കുക. എല്ലാകാര്യങ്ങളും സ്വയം ചെയ്യണുമെന്ന് ശാഠ്യം പിടിക്കാതിരിക്കുക.
ടെന്‍ഷന്‍ കൂടുമ്പോള്‍ നിവര്‍ന്നിരിക്കുക കണ്ണുകളടയ്ക്കുക. 'ഞാന്‍ ശാന്തിയനുഭവിക്കുന്നു'. 'ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു' എന്നീ മന്ത്രങ്ങള്‍ നിശ്ശബ്ദമായോ ഉച്ചത്തിലോ ഉരുവിടുക. ആഴത്തില്‍ ശ്വസിക്കുക. സാവധാനം മൂക്കിലൂടെ ശ്വാസം വലിച്ചെടുക്കുക. ശ്വാസം അടിവയറില്‍ നിന്നാരംഭിച്ച് ശിരസ്സില്‍ എത്തിയതായി അനുഭവപ്പെടുന്നു. വായിലൂടെ ശ്വാസം കളയുക. ന്മ മറ്റുള്ളവരോടു സംസാരിക്കുക. മുഖാഭിമുഖം സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്. കഴിയുന്നില്ലെങ്കില്‍ ഫോണ്‍ സംഭാഷണമെങ്കിലും നടത്തണം. കഴുത്തിനും തോളുകള്‍ക്കും ചുറ്റുമായി പത്തുമിനിറ്റ് ചെറു ചൂടുള്ള തുണി കൊണ്ടു പൊതിയുക. കുറച്ച് നേരം ഒറ്റയ്ക്കിരുന്ന് പാട്ടു കേള്‍ക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കും.
https://www.facebook.com/Malayalivartha