നഗരത്തിന് ഉത്സവകാലം

നഗരം അഭ്രപാളി മേളയിലാണ്. ഹിച്ച് കോക്കും കുറസോവയും മുതല്‍ കിംകി ഡുക്കും മക്‌ബല്‍ബഫും ലോകമെങ്ങും ആരാധകരുളള ബര്‍ണാഡോ ബര്‍ട്ടുലൂച്ചിയും വരെ ഇവിടെ കഥ പറയാന്‍ ഒന്നിച്ചിരിക്കുന്നു. ചലച്ചിത്രമേളയെ ഇക്കുറി സമ്പന്നമാക്കുന്നത് പുതുമയുടെയും പഴമയുടെയും സമ്മേളനവുമായി തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പിടി ചിത്രങ്ങളുമായാണ്.
ഉദ്‌ഘാടന ചിത്രമായ ആല്‍ഫ്രഡ് ഹിച്ച് കോക്കിന്റെ ദി റിങ്ങില്‍ തുടങ്ങി പുതുമകള്‍. 1927ല്‍ പുറത്തിറങ്ങിയ ഈ നിശബ്‌ദ ചിത്രം തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. കഥാഗതിക്കനുസരിച്ച് സംഗീതം തത്സമയം വിന്യസിക്കുകയായിരുന്നു. ഇന്ത്യയില്‍ ഒരു ഹിച്ച്‌കോക്ക് ചിത്രം തത്സമയ ശബ്‌ദത്തോടെ പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യം. ജാസ് സംഗീതത്തിലെ തിളങ്ങുന്ന താരമായ സോവെറ്റോ കിഞ്ചിന്റെ നേതൃത്വത്തിലുളള ഒന്‍പതംഗ സംഘമാണ് വാദ്യവൃന്ദങ്ങള്‍ കൈകാര്യം ചെയ്‌തത്.
മേളയില്‍ 16 വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന സിനിമകളൊക്കെയും കണ്ടിരിക്കേണ്ടത് തന്നെ. ലോകസിനിമ,മത്സര വിഭാഗം എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന സിനിമകളൊക്കെയും കഴിഞ്ഞ പത്ത് മാസത്തിനിടെ പുറത്തിറങ്ങിയവ. സുവര്‍ണചകോരത്തിനായി രണ്ട് മലയാള ചിത്രങ്ങളും മത്സരിക്കുന്നു. ടി.വി.ചന്ദ്രന്റെ ഭൂമിയുടെ അവകാശികളും ജോയിമാത്യുവിന്റെ ഷട്ടറും. മലയാളിയായ കമലിന്റെ ഹിന്ദി ചിത്രം ഐഡിയും മത്സരത്തിനുണ്ട്. മേളയുടെ ആകര്‍ഷണമായ ലോകസിനിമ വിഭാഗത്തില്‍ അതികായരും പുതുമുഖങ്ങളും ഒരുപോലെയുണ്ട്. കിംകിഡുക്കിന്റെ പിയാത്തെ ഉള്‍പ്പെടെ രണ്ട് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ബെര്‍നാഡോ ബര്‍ട്ടുലൂച്ചി,ലാര്‍സ്‌വോണ്‍ ട്രയര്‍,അബ്ബാസ് കിരസ്‌താമി,അപ്പിച്ചാറ്റ് പോങ്ങ്,മക്‌ബല്‍ബഫ്,അകികരിസ്‌മാക്കി,റൗള്‍ റൂയിസ്,വാള്‍ട്ടര്‍ സാലസ്,ഒളിവര്‍ അസായസ് ഇങ്ങനെ നീളുന്നു ഈ വിഭാഗത്തിലെ പ്രമുഖര്‍.
സ്‌മൃതി ചിത്ര വിഭാഗവും സമ്പന്നമാണ്. അകിര കുറസോവ,അലന്‍ റെനെ,പിയറി യമോഗ,എലനഇഗ്നിസ് എന്നിവരുടേതുള്‍പ്പെടെ 33 സിനിമകളാണ് ഈ വിഭാഗത്തിലുളളത്.
ഗിരീഷ് കാസറവളളിയുടെ കൂര്‍മാവതാര,ഋതുപര്‍ണഘോഷിന്റെ ചിത്രാംഗദ,അമിതാഭ് ചക്രവര്‍ത്തിയുടെ കോസ്‌മിക്‌സെക്‌സ്,കൗശിക് ഗാംഗുലിയുടെ സൗണ്ട് എന്നിങ്ങനെ നീളുന്നു പുതു ഇന്ത്യന്‍ ചിത്രങ്ങളുടെ നിര.
https://www.facebook.com/Malayalivartha