Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ജലപ്പരപ്പിനു താഴെയുള്ള വില്ലകളിൽ താമസിക്കാൻ ഒരുക്കമാണോ

25 MARCH 2017 01:22 PM IST
മലയാളി വാര്‍ത്ത

ദുബായിയിലെ ആദ്യത്തെ വെള്ളത്തിനടിയിലുള്ള വില്ല (ഭാഗികമായി); ഫ്ലോട്ടിങ് സീ ഹോഴ്സ് ന്റെ നിർമാണം പൂർത്തിയായി. വേൾഡ് ഐലൻഡ് പ്രോജക്ടിന്റെ ഒരു നാഴികക്കല്ലാണ് ഈ നിർമിതി. ഹാർട്ട് ഓഫ് യൂറോപ്പ് എന്ന് പേരുള്ള ഒരു കൂട്ടം ദ്വീപുകൾക്കരികിലായി 42 വില്ലകൾ കാണപ്പെടുന്ന രീതിയിലുള്ള ഒരു ചിത്രം. ഇക്കഴിഞ്ഞ ആഴ്ചയിൽ ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോൾ 2.7 ദശലക്ഷം ഡോളറിന് വാങ്ങാവുന്ന ഈ ഒഴുകിനടക്കുന്ന ആഡംബര വില്ലകൾക്ക് മുന്ന് നിലകളാണുള്ളത്. ഇതിൽ ഒരു നില പൂർണ്ണമായും വെള്ളത്തിനടിയിലാണ്.


ഇതിന്റെ പ്രധാന നിലയിൽ ഒരു ഔട്ഡോർ ഷവർ, അടുക്കള, ഗ്ലാസ് പ്രതലമുള്ള ജക്കൂസി (തിരുമ്മലിന്റെ സുഖം പ്രദാനം ചെയ്യുന്ന ചുടു ജലപ്രവാഹമുള്ള തൊട്ടി) വെള്ളത്തിനടിയിലുള്ള നിലയിൽ മാസ്റ്റർ ബെഡ്‌റൂമും, ബാത്‌റൂമും ഒക്കെയുണ്ട്. ഇവിടെ മുറിയുടെ തറനിരപ്പുമുതൽ സീലിംഗ് വരെയുള്ള ജനാലച്ചില്ലുകളിൽ കൂടി കടലിന്നടിയിലുള്ള ജന്തു-ജീവ ജാലങ്ങളുടെ സുന്ദരദൃശ്യം എപ്പോഴും കാണാം.
ലോകനിലവാരമുള്ള ക്വാർട്ടേഴ്‌സുകൾ താമസിക്കാൻ ഒരുക്കുമ്പോഴും, തദ്ദേശീയ കടൽ ജന്തു-ജീവ ജാലങ്ങൾക്ക് ദോഷം ഒന്നും സംഭവിക്കാത്ത രീതിയിലാണ് ക്ലെയിൻഡൈൻസ്റ് ഗ്രൂപ്പ് ഇവ ആവിഷ്കരിച്ചിട്ടുള്ളത്. ആഡംബര ജീവിത സംവിധാനങ്ങളുടെ ലോകവിപണിയിൽ തനിമയുള്ള കണ്ടുപിടുത്തങ്ങൾക്കും, സമകാലിക ഡിസൈനിനും, വെള്ളത്തിനടിയിലെ ജീവിത സൗകര്യങ്ങളുടെയെല്ലാം കാര്യത്തിൽ വിലയിരുത്തലിന് ഒരു പുതിയ അളവുകോൽ സജ്ജീകരിക്കുന്നതിനു തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ക്ലെയിൻഡൈൻസ്റ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ജോസഫ് ക്ലെയിൻഡൈൻസ്റ് കഴിഞ്ഞ മാർച്ചിൽ നടന്ന ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ യ്ക്കിടെ പറഞ്ഞു.


സീഹോഴ്സ് അഥവാ കടൽകുതിരകൾ വംശനാശം നേരിടുന്ന ഒരു സ്പീഷീസ് ആണ്. ഇപ്പോൾ തങ്ങൾ നിർമിച്ചിരിക്കുന്ന ഈ ലക്ഷ്വറി റീട്രെയ്റ്റുകൾക്കിടയിൽ കൃത്രിമമായി പവിഴപുറ്റു പാറകൾ ഒരുക്കി സംരക്ഷിച്ചു നിലനിർത്താനുദ്ദേശിക്കുന്നുവെന്നും, അവിടെ കടൽകുതിരകൾക്ക് ജീവിക്കാനും പെറ്റുപെരുകുവാനും കഴിയുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഈ വർഷാവസാനത്തോടെ മാത്രമേ മറ്റു വില്ലകളുടെ നിർമ്മാണം പൂർത്തിയാകുകയുള്ളു. എങ്കിലും ദുബായിലെ പാമിലെ അറ്റ്ലാന്റസിലുള്ള വെള്ളത്തിനടിയിലുള്ള ഇരട്ട സ്യൂട്ടുകളായ നെപ്ട്യൂണും പൊസൈകോണും നിർമ്മാണം പൂർത്തിയായ സ്ഥിതിയിലാണ്. ഒരു രാത്രി ഇവിടെ താങ്ങുന്നതിനു 8000 ഡോളറാണ് ചെലവാകുന്നത്. ഇവിടെയുള്ള തറമുതൽ സീലിംഗ് വരെയുള്ള സ്ഫടികഭിത്തിയിലൂടെ അംബാസഡർ ലഗൂണിന്റെ കടൽകാഴ്ചകൾ മുഴുവൻ വ്യക്തമായി കാണാം. മൂന്നു ദശലക്ഷം ഗ്യാലൻ വെള്ളം നിറച്ചിട്ടുള്ള ഈ അക്വാറിയത്തിൽ സ്രാവുകളും, തിരണ്ടികളും ഉൾപ്പെടെയുള്ള 65000 വിവിധ തരത്തിലുള്ള കടൽ ജീവികളാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (21 minutes ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (22 minutes ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (34 minutes ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (42 minutes ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (57 minutes ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (1 hour ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (1 hour ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

മുന്നറിയിപ്പ് നൽകി പുടിൻ  (1 hour ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (2 hours ago)

വഖഫ് ബോർഡിന് വീഴ്ച  (2 hours ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (2 hours ago)

അവസാനഘട്ട അന്വേഷണത്തില്‍  (2 hours ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (3 hours ago)

Malayali Vartha Recommends