Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീടിനെ പരിചയപ്പെടാം

11 APRIL 2017 04:50 PM IST
മലയാളി വാര്‍ത്ത

കരവിരുതുകൊണ്ട് അതിശയിപ്പിക്കുന്ന നിരവധി വീടുകള്‍ ലോകത്തിലുണ്ട്. ഇന്ന് വീട് നിർമിക്കുന്ന കാര്യത്തിൽ പലർക്കും പലവിധ ഭാവനകളാണ്. ആകാശത്തും മരക്കൊമ്പിലും എന്തിനു കടലിനടിയിൽ പോലും വീടുകളും റെസ്ടാഉറന്റുകളും ഒക്കെ നമ്മൾ കണ്ടു. ഇതാ ഇവിടെ മറ്റൊരു അതിശയ വീട് നമുക് കാണാം. ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീടാണ് ഇതെന്നതാണ് ഈ വീടിന്റെ പ്രത്യേകത.


വീടുകൾക്കുള്ളിൽ വലിപ്പം കൊണ്ടും അലങ്കാരം കൊണ്ടും കൊട്ടാര സദൃശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്ന കാലമാണിത്. വീടുകള്‍ കൊട്ടാരങ്ങളുടെ വലുപ്പത്തിലേക്ക്, വിസ്തൃതിയിലേക്ക് വളരുന്ന ഇക്കാലത്ത് പോളണ്ടിലെ വാഴ്‌സോയിലെ കാരറ്റ് ഹൗസ് നമുക്ക് മുന്നില്‍ വലിയ വിസ്മയാകുന്നു. ഇസ്രായേലി എഴുത്തുകാരനായ എഡ്ഗര്‍ കാരറ്റിന്റേതാണ് വീട്. ഏറ്റവും മെലിഞ്ഞ വീട് എന്നതാണിതിന്റെ സവിശേഷത. വ്യത്യസ്ത കാലഘട്ടത്തില്‍ നിര്‍മിച്ച രണ്ട് പടുകൂറ്റന്‍ കെട്ടിടങ്ങളുടെ ഇടയിലാണ് ഈ മെലിഞ്ഞ വീട് നിർമിച്ചിരിക്കുന്നത്.

വെറും 152 സെന്റി മീറ്ററാണ് ഈ വീടിന്റെ നീളം. അതുകൊണ്ടു തന്നെ സ്‌ക്വയര്‍ ഫീറ്റുകള്‍ വെച്ച് ഈ വീടിനെ അളക്കാനാകില്ല. വീതി വെറും 92 സെന്റി മീറ്ററും. 2012-ല്‍ നിര്‍മിച്ചിരിക്കുന്ന ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ജാകൂബ് ഷ്‌റാന്‍സിയാണ്. രണ്ട് നിലകളുള്ള വീട്ടില്‍ ഒരു കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, ലിവിങ്ങ് റൂം എന്നിവയാണുള്ളത്.


ജനലുകൾ ഉണ്ടെങ്കിലും തുറക്കാൻ കഴിയില്ല. ഈ ജനലുകളിലെ ഗ്ലാസുകള്‍ വഴിയാണ് വീട്ടിലേക്ക് വെളിച്ചമെത്തുന്നത്. വെള്ള നിറത്തിലുള്ള പെയിന്റാണ് ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്. വീട്ടിലേക്കുള്ള വൈദ്യുതി പൂര്‍ണമായും ഇരുവശവുമുള്ള മറ്റുരണ്ട് കെട്ടിടങ്ങളെ ആശ്രയിച്ചാണ്. വീട് കുഞ്ഞനാണെങ്കിലും ഒരാള്‍ക്ക് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കാനും ഒരു നിലയില്‍നിന്ന് അടുത്ത നിലയിലേക്ക് കയറാനും കോവണിയുണ്ട്. വീട് വെക്കാന്‍ ഭൂമിയില്ലെന്ന് പരിതപിക്കുന്നവരൊക്കെ ഈ വീടിനെക്കുറിച്ചൊന്നു ഓർക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends