Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ഇനി ബുർജ് ഖലീഫയും തലകുനിക്കും

27 APRIL 2017 11:10 AM IST
മലയാളി വാര്‍ത്ത

മുംബയിൽ ഇതാ ഒരു സ്വപ്ന പദ്ധതി കുടി വരാൻ പോകുന്നു. ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടം മുംബൈയില്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന് കേന്ദ്ര ഷിപ്പിങ്, റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് മന്ത്രി തന്റെ സ്വപ്‌നം പങ്കുവെച്ചത്. മാത്രവുമല്ല അത് ഛത്രപതി ശിവജി മഹാരാജാവിന്റെ പേരില്‍ അറിയപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. മുംബൈ തുറമുഖട്രസ്റ്റിന്റെ സ്ഥലം വികസിപ്പിച്ചുകൊണ്ടായിരിക്കും സ്വപ്നപദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. 'തുറമുഖമടക്കമുള്ള 500 ഹെക്ടര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദവിവരം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇനി അംഗീകാരം മാത്രം ലഭിച്ചാൽ മതി.
163 നിലകളുള്ള ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടമാവും മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് ഉയരുക. തുറമുഖപ്രവര്‍ത്തനങ്ങള്‍ കൂടാതെ വ്യാപാരസ്ഥാപനങ്ങള്‍, വിവിധ ഓഫീസുകള്‍, വിനോദകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും ഭൂഗര്‍ഭ വാഹന പാര്‍ക്കിങ് കേന്ദ്രവും ടവറിലുണ്ടാകും.


മസ്ഗാവ് ഡോക്ക് മുതല്‍ വഡാലവരെയുള്ള ഏഴ് കിലോമീറ്റര്‍ സ്ഥലത്തായിരിക്കും പദ്ധതി വരിക. ഇതിനു നിലവിലുള്ള മറൈന്‍ ഡ്രൈവിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ടാകും.പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും അടിസ്ഥാന രൂപകല്‍പ്പനയ്ക്കും കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളില്‍നിന്ന് ആഗോള ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞു. ഏറ്റവും മുകളിലത്തെ നിലയില്‍ ഛത്രപതി ശിവജിയുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന ആര്‍ട്ട് ഗാലറിയുമുണ്ടാകും. ആന്തമാനിലെയും മൗറീഷ്യസിലേയും പോലെ വൃത്തിയുള്ള തീരമാക്കി മുംബൈ തീരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് തുറമുഖട്രസ്റ്റിനാണ്. ദക്ഷിണ മുംബൈയിലെ കടലോരമേഖലയില്‍ നല്ലൊരു ശതമാനം അവരുടെ കീഴിലാണ്. താജ് ഹോട്ടല്‍ മുതൽ അതിപുരാതന കെട്ടിടങ്ങള്‍ വരെ തുറമുഖട്രസ്റ്റിന്റെ ഭൂമിയിലാണ് നില്കുന്നത്. ഉപയോഗിക്കാതെകിടക്കുന്ന നല്ലൊരു ശതമാനം ഭൂമി വേറെയുമുണ്ട്. ഇതിലാണ് പുതിയ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നത്. മുംബൈ മാതൃകയില്‍ രാജ്യത്തെ മറ്റു തുറമുഖങ്ങളും വികസിപ്പിക്കാന്‍ ഷിപ്പിങ് വകുപ്പിന് പരിപാടിയുണ്ട്. കൊല്‍ക്കത്ത തുറമുഖവും വികസനപരിപാടികളുടെ പാതയിലാണ്. കാണ്ട്‌ല തുറമുഖത്ത് ഒരു സ്മാര്‍ട്ട് സിറ്റി പണിയാന്‍ ഉദ്ദേശ്യമുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.


രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ക്കു കീഴില്‍ ഒരു ലക്ഷം ഹെക്ടര്‍ ഭൂമിയാണുള്ളത്. അതുകൊണ്ടു വികസന പദ്ധതികൾക്കു സ്ഥലം എന്നത് ഒരു പ്രശ്നമാകില്ല. തുറമുഖ വികസനവുമായി ബന്ധപ്പെട്ടുള്ള 'സാഗര്‍മാല'യ്ക്കായി സര്‍ക്കാര്‍ 14 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്തായാലും പുതിയ വികസനങ്ങളെ നമുക്ക് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (42 minutes ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (2 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (4 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (4 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (4 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (5 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (5 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (5 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (7 hours ago)

Malayali Vartha Recommends