Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം


ഇന്ന് വിനായകചതുര്‍ത്ഥി....ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം... ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്


ജമ്മു കശ്മീരില്‍ മഴക്കെടുതിയില്‍ മരണം പത്തായി.... നിരവധി പേര്‍ക്ക് പരുക്കേറ്റു... താഴ്ന്ന മേഖലയില്‍ വെള്ളം കയറി... നദികള്‍ കരകവിഞ്ഞൊഴുകി

റെക്കോർഡുകൾ വാരിക്കൂട്ടി ലോട്ടെ ടവർ

27 APRIL 2017 05:12 PM IST
മലയാളി വാര്‍ത്ത

ഒരു നിർമാണ വിസ്മയത്തിനു കുടി നമുക് സാക്ഷിയാകാം. ബുർജ് ഖലീഫയെ പോലും വെല്ലുന്ന സവിശേഷതകളുമായി ദക്ഷിണകൊറിയയയിലെ സോളിൽ
ആണ് ഈ പുതിയ നിർമാണം പൂർത്തിയായിരിക്കുന്നത്. ലോട്ടെ ടവർ എന്നാണതിന്റെ പേര്. ആറു വർഷത്തെ പണികൾക്കുശേഷം ഈ മാസം ആദ്യമാണ് കെട്ടിടം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. 123 നിലകളുള്ള കെട്ടിടം (1,819 അടി) ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ അഞ്ചാമനാണെങ്കിലും റെക്കോർഡുകളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇതിനോടകം തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.


ഗ്ലാസ് കൊണ്ട് അടിത്തറ നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള നിരീക്ഷണാലയം സ്ഥിതിചെയ്യുന്ന കെട്ടിടം എന്നതാണ് ഈ ടവറിനു കിട്ടിയ ഒന്നാമത്തെ ബഹുമതി. 1,568 അടി ഉയരത്തിലാണ് ഈ നിരീക്ഷണകേന്ദ്രം നിർമിച്ചിരിക്കുന്നത്. ഇവിടെ നിന്ന് സോൾ നഗരത്തിന്റെ വിശാലമായ കാഴ്ചകളും പ്രകൃതിഭംഗിയുമൊക്കെ സന്ദർശകർക്ക് ആവോളം നുകരാം.


ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്വിമ്മിങ് പൂളും ലോട്ടെ ടവറിൽ ആണുള്ളത്. 85–ാം നിലയിലാണ് ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ നിർമിച്ചിരിക്കുന്നത്. ആകാശക്കാഴ്ചകളും താഴത്തെ കാഴ്ചകളുമൊക്കെ കണ്ടു ആസ്വദിച്ച് നീന്തിത്തുടിക്കാം. കേൾക്കുമ്പോൾ മനസിലെത്തുന്ന കാഴ്ചകൾ തന്നെ മനോഹരം. അപ്പോൾ നേരിട് കണ്ടാലോ.
ലോകത്തെ ഏറ്റവും വേഗമേറിയതും ഉയരത്തിൽ സഞ്ചരിക്കുന്നതുമായ എലിവേറ്റർ സംവിധാനമാണ് ലോട്ടെ ടവർ നമുക്കു കാഴ്ചവെക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണവും ഇത് തന്നെയാണ്. സ്‌കൈ ഷട്ടിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡബിൾ ഡക്കർ എലിവേറ്റർ വെറും 60 സെക്കൻഡുകൾകൊണ്ട് താഴെനിന്ന് 123–ാം നിലയിലെത്തും.


ഭൂകമ്പവും കൊടുങ്കാറ്റുമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 32 ലക്ഷം ചതുരശ്രയടിയാണ് ലോട്ടെ ടവറിന്റെ വിസ്തീർണം. മേൽക്കൂര മാത്രം നിർമിക്കാൻ 3000 ടൺ സ്റ്റീൽ ചെലവായി. ആഡംബര ഹോട്ടലുകളും ഓഫീസുകളുമാണ് മറ്റുനിലകളിൽ സജ്ജമാക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ബഹുമതിയും ഇനി ലോട്ടെ ടവറിനു സ്വന്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു....  (9 minutes ago)

ഗൃഹനാഥന് ദാരുണാന്ത്യം  (15 minutes ago)

നിലവില്‍ 7,000 രൂപയുള്ള ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ  (17 minutes ago)

ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി  (22 minutes ago)

ഗർഭം വെളിപ്പെടുത്താതെ രക്ഷയില്ല രാഹുൽ പാലക്കാട് കാലുകുത്തിയാൽ ചൂലെടുത്ത് അടിച്ചോടിക്കാൻ പെണ്ണുങ്ങൾ  (43 minutes ago)

.. ശ്രദ്ധേയനായി സഞ്ജു  (54 minutes ago)

ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടി ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ  (1 hour ago)

ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....  (1 hour ago)

13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ പൊതുവിപണിയേക്കാള്‍  (2 hours ago)

വയോധികയ്ക്ക് ദാരുണാന്ത്യം....  (2 hours ago)

പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു  (2 hours ago)

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (2 hours ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (3 hours ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (3 hours ago)

Malayali Vartha Recommends