Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ലോകാദ്ഭുതമായി മാറിയ സ്‌റ്റോണ്‍ ഹെന്‍ജ് എന്ന കല്‍സ്മാരകത്തിന്റെ നിഗൂഢതകള്‍

31 MAY 2017 03:38 PM IST
മലയാളി വാര്‍ത്ത

വിശാലമായ ഒരു പുല്‍മൈതാനത്തിനു നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ കല്ലുകള്‍. പ്രത്യേക രീതിയില്‍ അടുക്കിവച്ചിരിക്കുന്ന ഇവയില്‍ പലതും കൊണ്ടുവന്നിരിക്കുന്നത് 250 -ലേറെ കിലോമീറ്റര്‍ അകലെനിന്ന്! ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചരിത്രാതീത സ്മാരകങ്ങളില്‍ ഒന്നാണിത്.

5000 വര്‍ഷത്തെ നിഗൂഢതകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഇംഗ്ലണ്ടിലെ ഈ കല്‍സ്മാരകത്തിന്റെ പേരാണ് സ്‌റ്റോണ്‍ ഹെന്‍ജ്. ദീര്‍ഘ ചതുരാകൃതിയിലുള്ള വമ്പന്‍ പാറക്കല്ലുകള്‍ വൃത്താകൃതിയില്‍ കുത്തിനിര്‍ത്തി അതിനുമുകളില്‍ വലിയ കല്ലുകള്‍ വച്ചാണ് സ്‌റ്റോണ്‍ ഹെന്‍ജ് നിര്‍മിച്ചിരിക്കുന്നത്.

സാര്‍സെന്‍സ്, ബ്ലൂസ്‌റ്റോണ്‍സ് എന്നിങ്ങനെ രണ്ടുതരം കല്ലുകള്‍കൊണ്ടാണ് സ്‌റ്റോണ്‍ഹെന്‍ജിന്റെ നിര്‍മാണം. സ്‌റ്റോണ്‍ഹെന്‍ജിലെ പുറംകല്ലുകള്‍ അടുക്കിയിരിക്കുന്നത് 33 മീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലാണ്.

ലോക പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച ഈ സ്മാരകത്തിന്റെ നിര്‍മാണവിശേഷങ്ങള്‍ രസകരം തന്നെ. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് വര്‍ഷങ്ങളെടുത്തു സ്‌റ്റോണ്‍ ഹെന്‍ജിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍. ബി സി 3100-ലാണ് ഇതിന്റെ ആദ്യഘട്ടം നിര്‍മിച്ചതെന്ന് കരുതുന്നു. അക്കാലത്ത് ഇതൊരു ശ്മശാനമായിരുന്നു. പിന്നീട് ബിസി 2600-നോടടുത്ത കാലഘട്ടത്തില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ഇന്നുകാണുന്ന രൂപത്തിലാകാന്‍ പിന്നെയും കാലങ്ങളെടുത്തു.

ഇംഗ്ലണ്ടിലെങ്ങും ഇത്തരം ആയിരത്തിലധികം കല്‍സ്മാരകങ്ങളുണ്ട്. അവയില്‍ ഏറ്റവും വലുതാണ് സ്‌റ്റോണ്‍ ഹെന്‍ജ്. മൂന്നാള്‍ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുറത്തെ കല്ലുകള്‍ക്ക് 25 ടണ്ണിലേറെ ഭാരമുണ്ട്. നടുവിലെ സ്തൂപങ്ങള്‍ ഏഴര മീറ്ററോളം ഉയരമുള്ള കല്ലുകള്‍കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. ഓരോന്നിനും 50 ടണ്ണോളം ഭാരം വരും.

ഒട്ടേറെ കെട്ടുകഥകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കുമൊക്കെ കാരണമായിട്ടുള്ള സ്‌റ്റോണ്‍ ഹെന്‍ജ് 'നിയോലിത്തിക്ക്' സംസ്‌കാരകാലത്തെ ജനങ്ങളുടെ നിര്‍മാണരീതിയുടെയും ശാസ്ത്രീയമായ അറിവിന്റെയും പ്രതീകമാണ്. സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമയങ്ങള്‍ കണക്കാക്കാന്‍ ഇത് ഉപയോഗിച്ചിരുന്നത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends