ഈ കൈരേഖകള്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായമായ പല കാര്യങ്ങളും മുന്‍കൂട്ടി പറയാന്‍ സാധിക്കും

കൈ നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും ഒക്കെ പറയുന്ന 'ഹസ്തരേഖാ ശാസ്ത്രം' ഏറെ പ്രാധാന്യമുള്ള ശാസ്ത്ര ശാഖയാണ്. പലരുടെയും കൈകള്‍ പരിശോധിച്ചാല്‍ ആയുര്‍രേഖ, ഹൃദയരേഖ, സന്താനരേഖ എന്നിങ്ങനെയുള്ള രേഖകള്‍ പലതരത്തിലാണ് എന്നതു കാണാം.
ഈ കൈരേഖകള്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായമായ പല കാര്യങ്ങളും മുന്‍കൂട്ടി പറയാന്‍ കഴിയും. ഇതില്‍ ഏറ്റവും പ്രധാനമാണ് വിവാഹം. പ്രണയവിവാഹമാണോ നിങ്ങളെ കാത്തിരിക്കുന്നത്, വിവാഹ ജീവിതം എപ്രകാരമായിരിക്കും എന്നിങ്ങനെ എല്ലാം അറിയാന്‍ കഴിയും.
ഇത് എങ്ങനെയെന്ന് നോക്കാം. ആദ്യമായി ഇരു കൈകളും നിവര്‍ത്തി ഒരുപോലെ ചേര്‍ത്ത് പിടിക്കുക. ഇതിലൂടെ വിവാഹസംബന്ധിയായ കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.
ചിലരുടെ കൈകള്‍ നിവര്‍ത്തിപ്പിടിക്കുമ്പോള്‍ ഇടംവലം കൈകളിലെ ഈ രേഖകള്‍ ഒരുപോലെ ചേര്‍ന്നിരിക്കുന്നതായി കാണാം. ഇത്തരത്തില്‍ ഒരേ നിരപ്പില്‍ വരുന്ന രേഖകളെങ്കില്‍ പങ്കാളി എത്തരക്കാരന്‍/എത്തരക്കാരി ആയാലും നിങ്ങള്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്ന് വ്യക്തം. ഇവര്‍ എല്ലാവരുടെയും ഇഷ്ടപ്രകാരമാകും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക. മാന്യതയും, കോമണ്‍സെന്‍സ് ഉള്ളവരും ആയിരിക്കും ഇത്തരക്കാര്‍.
വലതു കൈയ്യിലെ രേഖ ഇടതു കൈയ്യിലേതിനെക്കാള്‍ അല്‍പ്പം ഉയര്‍ന്നതാണെങ്കില്‍ പ്രായത്തില്‍ മൂത്ത പങ്കാളിയെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നവരായിരിക്കും.
ഇടതുകയ്യിലെ രേഖ വലംകയ്യിലേതിനെക്കാള്‍ ഉയര്‍ന്നതാണെങ്കില്‍ ഇത്തരക്കാര്‍ പ്രണയത്തിനു വേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കുന്നവരായിരിക്കും. യാഥാസ്ഥിതിക വഴികളിലൂടെ അല്ലാതെയും തീവ്രപ്രണയമായിരിക്കും ഇവരുടേത്. കാഴ്ചയ്ക്ക് ആകര്‍ഷണീയരായ ഇവര്‍ അന്യദേശങ്ങളില്‍ ഉള്ളവരെ വിവാഹം കഴിക്കാനും സാധ്യതയുള്ളവരാണ്.
https://www.facebook.com/Malayalivartha