വീടിന്റെ ടെറസിലാണോ കൃഷി ചെയ്യുന്നത്, എങ്കില്‍ ഇവ ശ്രദ്ധിക്കൂ...

ഇന്നത്തെ കാലത്ത് വീടിന്റെ ടെറസില്‍ കൃഷി ചെയ്യുക എന്നത് അത്ര പുതുമയുള്ള കാര്യമല്ല. പലരും പല വീട്ടിലും ഇപ്പോള്‍ കൃഷിയ്ക്കായി ടെറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ടെറസില്‍ കൃഷി ചെയ്യുന്നവര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.
പറ്റിയ സ്ഥലം തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. സൂര്യപ്രകാശം ലഭിയ്ക്കുന്ന തുറന്ന സ്ഥലങ്ങള്‍ ആയിരിക്കണം കൃഷിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.
വെയില്‍ ലഭിയ്ക്കണം എന്നുണ്ടെങ്കിലും മിതമായ വെയില്‍ മാത്രമുള്ളിടത്ത് വേണം കൃഷി ചെയ്യാന്‍ സ്ഥലം കണ്ടെത്താന്‍. അല്ലാത്ത പക്ഷം അത് ചെടിയെ നശിപ്പിക്കും.
മണ്ണ് തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ഗാനിക് കൃഷിയാണെങ്കില്‍ അതില്‍ ചാണകവും ചേര്‍ത്ത് വേണം മണ്ണ് തയ്യാറാക്കാന്‍.
വീട്ടില്‍ ഉപയോഗിച്ച് ബാക്കി വരുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കണം. ഇതും മുകളില്‍ ചാണകവും മണ്ണും തയ്യാറാക്കിയതിന്റെ കൂടെ ചേര്‍ക്കാം.
വേഗത്തില്‍ വളരുന്ന പച്ചക്കറികള്‍ മാത്രം ആദ്യം തിരഞ്ഞെടുക്കുക. തക്കാളി, മുളക്, ചീര എന്നിവ മാത്രം.
ചെടികള്‍ സ്ഥിരമായി നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ അധികം നനയ്ക്കുകയും ചെയ്യരുത്. ഇത് വേരുകള്‍ ചീയാന്‍ കാരണമാകും. മാത്രമല്ല മണ്ണിലെ പോഷകങ്ങള്‍ നശിക്കാനും ഇത് കാരണമാകും.
ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് മഴയും വളവും. മഴ പെയ്ത് കഴിഞ്ഞാല്‍ മണ്ണിലേക്ക് വളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മഴയോടൊപ്പം എല്ലാ വളങ്ങളും ഒലിച്ച് പോയിട്ടുണ്ടാവും.
https://www.facebook.com/Malayalivartha