'പ്രകൃതിയുമായി ഒന്നിക്കുവാന്‍ ഒത്തുചേരൂ'എന്ന ആഹ്വാനത്തോടെ പരിസ്ഥിതിദിനത്തില്‍ നടാന്‍ 72 ലക്ഷം തൈകളുമായി വനം വകുപ്പ്

'പ്രകൃതിയുമായി ഒന്നിക്കുവാന്‍ ഒത്തുചേരൂ'എന്ന ആഹ്വാനത്തോടെ 2017-ലെ ലോക പരിസ്ഥിതിദിനം ആചരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നു വനം വകുപ്പ് . വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മതസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃക്ഷാവരണം ഉയര്‍ന്നതായിക്കണ്ട സംസഥാനങ്ങളില്‍ രണ്ടാമത്തേതാണ് കേരളം. ഇത് മുന്‍നിര്‍ത്തിയാണ് ഈ വരുന്ന ജൂണ്‍ അഞ്ചിന് 72 ലക്ഷം വൃക്ഷത്തൈകള്‍ നടുക എന്ന ലക്ഷ്യത്തിലേക്ക് വനം വകുപ്പ് ചുവടുവയ്ക്കുന്നത്. ജലസ്രോതസുകളുടെ സംരക്ഷണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷന് ഊര്‍ജ്ജം നല്‍കുന്നതാണ്.
സൗജന്യമായിട്ടാണ് ഈ വര്‍ഷം തൈകള്‍ വിതരണം ചെയ്യുന്നത്. വനംവകുപ്പിന്റെ 200 നഴ്‌സറികളില്‍ തയ്യാറാക്കിയ വൃക്ഷത്തൈകള്‍ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനാണുദ്ദേശിക്കുന്നത്. കുടുംബശ്രീയില്‍ നിന്നും ലഭ്യമാക്കുന്ന തൈകളും പ്രാദേശികമായി വിതരണം ചെയ്യും.
ജില്ലകളിലെ സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ കീഴിലുള്ള നഴ്‌സറികളില്‍ തൈകള്‍ ലഭിക്കും. നെഴ്‌സറി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പറുകള്‍ എന്നിവയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലകളിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha