Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെന്‍ പൂന്തോട്ടങ്ങള്‍ സമ്മര്‍ദ്ദമകറ്റും

31 MAY 2017 05:23 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് പൂക്കള്‍ വളരെ ഇഷ്ടമാണെങ്കിലും പൂന്തോട്ടത്തിനും അതില്‍ ചെലവഴിക്കുന്ന പുലര്‍കാലങ്ങള്‍ക്ക്, വൈകുന്നേരങ്ങള്‍ക്ക് ഒന്നും നമ്മള്‍ വേണ്ടത്ര പ്രധാന്യം നല്‍കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ജപ്പാന്‍കാര്‍ ഇങ്ങനെയൊന്നുമല്ല. പൂന്തോട്ടങ്ങള്‍ ജപ്പാന്‍കാരുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. പ്രത്യേകിച്ച് സെന്‍ പൂന്തോട്ടങ്ങള്‍ എന്നറിയപ്പെടുന്ന ജപ്പാനീസ് റോക്ക് ഗാര്‍ഡന്‍.

വരണ്ട ഭൂമിയില്‍ നിര്‍മിക്കുന്ന പൂന്തോട്ടങ്ങളെയാണ് പൊതുവെ സെന്‍ പൂന്തോട്ടങ്ങളെന്നു പറയുന്നത്. പാറക്കല്ലുകള്‍, വെള്ളം, പായലുകള്‍ ,വെട്ടിയൊതുക്കിയ മരങ്ങള്‍ , കുറ്റിച്ചെടികള്‍ തുടങ്ങിയവ പ്രത്യേകമായ രീതിയില്‍ കമീകരിച്ചാണ് സെന്‍ പൂന്തോട്ടങ്ങള്‍ നിര്‍മിക്കുന്നത്.

ജപ്പാനിലെ ഹെയാന്‍ കാലഘട്ടം മുതല്‍ (794-1185) സെന്‍ ഗാര്‍ഡനുകള്‍ ജപ്പാന്‍കാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നാണ് സൂചനകള്‍. ചൈനയുടെ സോങ്ങ് വംശകാലഘട്ടത്തിലെ പൂന്തോട്ടങ്ങളില്‍ നിന്നുള്ള പ്രചോദനവും സെന്‍ പൂന്തോട്ടങ്ങളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്.



പൂന്തോട്ടം എവിടെ നിര്‍മിക്കുന്നു എന്ന കാര്യം ആദ്യം തീരുമാനിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വലുപ്പത്തിലും ആകൃതിയിലും സെന്‍ പൂന്തോട്ടം ക്രമീകരിക്കാവുന്നതാണ്.

പൂന്തോട്ടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ പുല്ല് ചെത്തിമാറ്റുക.

പൂന്തോട്ടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനു ചുറ്റും 23 ഇഞ്ച് ആഴത്തില്‍ കുഴിച്ച് അതിര്‍ത്തി പോലെ നിര്‍മിക്കുക. ഈ ഭാഗം ഏതെങ്കിലും തരത്തിലുള്ള ഷീറ്റ് ഉപയോഗിച്ച് മൂടുക. ഇങ്ങനെ ചെയ്യുന്നത് ഈ ഭാഗത്ത് പാഴ്പുല്ല് വളരുന്നത് തടയും.



കുഴികള്‍ക്ക് മുകളില്‍ ചെറിയ പാറക്കഷ്ണങ്ങള്‍ നിരത്തിവെച്ച് പൂന്തോട്ടത്തിന് ചുറ്റും വരമ്പ് നിര്‍മിക്കാവുന്നതാണ്. പാറക്കഷ്ണങ്ങള്‍ക്ക് പകരം മരവും ഉപയോഗിക്കാം. സെന്‍ പൂന്തോട്ടങ്ങളില്‍ സാധാരണ മുളയാണ് കല്ലുകള്‍ക്ക് പകരം വരമ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.

സെന്‍ പൂന്തോട്ടങ്ങളുടെ നിര്‍മാണത്തില്‍ കല്ലുകള്‍ തിരഞ്ഞെടുക്കുന്നതിന് വളരെ പ്രധാന്യമുണ്ട്. കല്ലുകള്‍ തിരഞ്ഞെടുക്കുന്നത് മാത്രമല്ല അവ എവിടെ വയ്ക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. കല്ലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അഗ്രഭാഗം കൂര്‍്ത്തകല്ലുകള്‍ വേണം തിരഞ്ഞെടുക്കേണ്ടത്. അതേപോലെ വളരെ മിനുസമുള്ള, പുഴയില്‍ കണ്ടുവരുന്ന തരത്തിലുമുള്ള കല്ലുകളും ഉപയോഗിക്കാം. കല്ലുകള്‍ പൂന്തോട്ടത്തില്‍ കൂട്ടിയിടാതെ നിശ്ചിത അകലം പാലിച്ച് വേണം ക്രമീകരിക്കേണ്ടത്.



ചെറിയ കുറ്റിച്ചെടികള്‍, പായല്‍, വെട്ടിയൊതുക്കിയ മരങ്ങള്‍, മെഡിറ്റേഷന്‍ ചെയ്യാനുള്ള ഇരിപ്പിടം തുടങ്ങിയവയും പൂന്തോട്ടത്തില്‍ നിര്‍മിക്കാം. കല്ലുകൊണ്ടുള്ള മത്സ്യങ്ങളുടെയും പക്ഷികളുടെയും ശില്പങ്ങളും വെക്കാം. പൂന്തോട്ടത്തില്‍ വെള്ളത്തിന്റെ സാനിധ്യം ഉറപ്പുവരുത്തുക. വെള്ളത്തിന്റെ ശബ്ദം മനസിന് ഉന്മേഷം നല്കുന്നതാണ്.

ചരലുകളോ, മണലോ, ചെറിയ ഉരുളന്‍ കല്ലുകളോ ഉപയോഗിച്ച് സെന്‍ പൂന്തോട്ടത്തിന്റെ നിലമൊരുക്കാം. ഒരിക്കലും സെന്‍ പൂന്തോട്ടത്തിന്റെ നിലത്ത് കോണ്ക്രീറ്റ് ഉപയോഗിക്കരുത്. ഇത്രയുമായാല്‍ സെന്‍ പൂന്തോട്ടം റെഡി.



വീടിന് മൊത്തം ഒരു പോസീറ്റ് എനര്‍ജി നല്‍കാന്‍ സെന്‍ പൂന്തോട്ടത്തിന്റെ സാനിധ്യം സഹായിക്കുന്നു.സമ്മര്‍്ദ്ദം തോന്നുന്ന സന്ദര്‍ഭങ്ങളില്‍ സെന്‍ പൂന്തോട്ടത്തില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യുകയോ വിശ്രമിക്കുകയോ ആവാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (3 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (39 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends