ആനന്ദവും ഉന്മേഷവും നല്‍കാന്‍ ഉദ്യാനത്തിനു കഴിയും

വീട്ടില്‍ മനോഹരമായൊരു പൂന്തോട്ടം ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? കണ്ണിനും മനസ്സിനും ആനന്ദം നല്‍കാന്‍ പൂന്തോട്ടത്തിന് സാധിക്കും. തിരക്കുപിടിച്ച ജീവിതത്തില്‍ പൂന്തോട്ടം ഒരുക്കുന്നതിനും പരിപാലിക്കുന്നതിനും അല്‍പം സമയം കണ്ടെത്തണമെന്നുമാത്രം. മാനസിക സമ്മര്‍ദ്ദം അകറ്റാനും ഇതൊരു നല്ല വഴിയാണ്. പൂക്കളെ പോലെ മനസ്സും വിടരട്ടെ.
പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥലപരിമിധിയാണ് പ്രശ്‌നമായി വരുന്നത്. അല്‍പം മനസ്സുവച്ചാല്‍ പൂന്തോട്ടം വീടിനുളളിലുമുണ്ടാക്കാം. അല്പം ക്ഷമയും സമയവും വേണമെന്നുമാത്രം. ഒഴിവ് സമയം ഉല്ലാസകരവും രസകരവുമാക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് പൂന്തോട്ടപരിപാലനം. ഇത് വീടിനും ഒരു പോലെ ഉന്മേഷം പകരും. ഓരോരുത്തരുടേയും താല്‍പര്യം അനുസരിച്ച് പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ നട്ടുപിടിപ്പിക്കാം.
പൂന്തോട്ട നിര്‍മാണത്തിന്റെ ആദ്യഘട്ടം കുറച്ചൊരു മടുപ്പുണ്ടാക്കുന്നതാണെങ്കിലും നമ്മള്‍ നട്ടുനനച്ച ചെടി പൂത്തിരിക്കുന്നത് കണ്ടാല്‍ ഉണ്ടാകുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല എന്നതു തീര്‍ച്ചയാണ്. ദാ, ഞാന്‍ നട്ട ചെടി പൂത്തിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുകയും ചെയ്യാം. ഇത് തന്നെയാണ് പൂന്തോട്ടത്തിന്റെ ഏറ്റവും വലിയ ഗുണവും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതാണ് പൂന്തോട്ടം.
വീടിന്റെ മുന്നില്‍ വിടര്‍ന്നു പരിലസിക്കുന്നു പുഷ്പങ്ങളുമായി ഒരു ഉദ്യാനം. അടുത്ത വീടുകളില്‍ നിന്ന് വിത്തുകളും തണ്ടുകളുമൊക്കെ ശേഖരിച്ച് അതൊന്നു വിപുലമാക്കിയിരുന്ന ആ പഴയ കാലത്തെ തിരിച്ചുപിടിക്കുകയുമാവാം. ലാന്‍ഡ് സ്‌കേപിങ് ഗാര്‍ഡന്‍, ഇന്‍ഫോര്‍മല്‍ ഗാര്‍ഡന്‍, കണ്ടംപററി ഗാര്‍ഡന്‍ എന്നിങ്ങനെ പലതരത്തില്‍ പ്രകൃതിയ്ക്ക് അനയോജ്യമായ തരത്തിലാണ് ഇന്ന് പൂന്തോട്ടങ്ങള്‍ ഒരുക്കുന്നത്.
വീടിന്റെ മുന്‍ഭാഗത്ത് പച്ചപുല്ലുകള്‍ പാകുന്നത് പഴയ ഫാഷനാണെങ്കിലും മലയാളിയ്ക്കിന്നും ഇതിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. പൂന്തോട്ടം ഒരുക്കാന്‍ തയാറെടുക്കും മുമ്പ് ചെലവാക്കാന്‍ ഉദ്ദേശിയ്ക്കുന്ന തുക, സ്ഥലവിസ്തൃതി ഇവ ആദ്യമേ കണക്കാക്കണം. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിയ്ക്കാന്‍.
പുല്‍ത്തകിടി തയ്യാറാക്കുന്നതിനായി ചതുരാകൃതിയിലുള്ള കാര്‍പെറ്റ് പുല്‍ത്തകിടികള്‍ ഉപയോഗിയ്ക്കുക. ഇവ വിപണിയില്‍ ലഭ്യമാണ്. പുല്‍ത്തകിടികളില്‍ പച്ചപ്പ് നിലനിര്‍ത്തുന്നതിനായി പുല്ല് വെട്ടി വൃത്തിയാക്കിയ ശേഷം മഗ്‌നീഷ്യം സള്‍ഫേറ്റ് ലായനി തളിച്ച് കൊടുത്താല്‍ മതിയാകും.പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാവുന്നതാണ്. പാറക്കല്ലുകള്‍, ബേബിചിപ്‌സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാനാകും.
വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ മനോഹരമായ ലാന്‍ഡ് സ്‌കേപ്പിങ്ങ് ടെറസിലോ, ബാല്‍ക്കണിയിലോ മറ്റും ഒരുക്കാവുന്നതാണ്. വീടിനുളളില്‍ വളര്‍ത്താവുന്ന, കുപ്പിക്കുള്ളിലെ പൂന്തോട്ടം അല്‍പം കൗതുകം പകരുമെന്ന് മാത്രമല്ല വീടിന്റെ ഭംഗി വര്‍ധിപ്പിക്കുകയും ചെയ്യും. അല്‍പം വിസ്താരമുളള കുപ്പികള്‍ കണ്ടെത്തി വീട്ടില്‍ നല്ലൊരിടം കണ്ടെത്തിവയ്ക്കാം. വായു സഞ്ചാരം കൂടിയ കുപ്പികളാവും കൂടുതല്‍ നല്ലത്.
കുറച്ച് കല്ലുകളും മണലുമുപയോഗിച്ച് കുപ്പിക്കുളളില്‍ ചെറിയ പ്രതലം നിര്‍മി ച്ചെടുക്കണം. അതിന്റെ മുകളില്‍ അല്‍പം മണ്ണും കരിയും കൂടി വിതറിയാല്‍ ദുര്‍ഗന്ധം ഒഴിവാക്കാം.ഇതിലേക്ക് കുറച്ച് പായല്‍ കൂടി ഇട്ടാല്‍ പ്രതലം തയ്യാറായി.ചെറിയ ഉയരത്തില്‍ വളരുന്ന ചെടികളുടെ വിത്തുകള്‍ നീളമുളള കമ്പുകളുടെ സഹായത്തോടെ വച്ചു പിടിപ്പിക്കാം.
https://www.facebook.com/Malayalivartha