Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കീടങ്ങളും രോഗങ്ങളും അടുക്കാറില്ലാത്തതിനാല്‍ വിഡേലിയയെ വളമാക്കാം

10 JUNE 2017 05:32 PM IST
മലയാളി വാര്‍ത്ത

മുറ്റത്തിന് അലങ്കാരമായി വന്നവള്‍ വഡേലിയ. കടുംനിറത്തില്‍ മാറ്റ്'ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവവുമുള്ള വിഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ. നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.

സിംഗപ്പുര്‍ഡെയ്‌സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടിഞ്ച് കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ പച്ചച്ചാണകമോ നേര്‍പ്പിച്ച് തളിച്ചുകൊടുക്കണം. ഇതിനു മുകളിലായി വഡേലിയ ഒരടി കനത്തില്‍ നിരത്താം. ഈര്‍പ്പം നിലനിര്‍ത്താനായി മേല്‍പ്പറഞ്ഞ ലായനി തളിക്കണം. ഈ പ്രക്രിയ കുഴിയുടെ മുകളില്‍ അരയടി ഉയരംവരെ ആവര്‍ത്തിക്കാം. ഈ കൂന കളിമണ്ണും ചാണകവും കൂട്ടിയ മിശ്രിതം ഉപയോഗിച്ച് മൂടണം. ഈര്‍പ്പം നിലനിര്‍ത്താനായി മൂന്നുദിവസത്തിലൊരിക്കല്‍ വെള്ളം തളിക്കണം. ഒരുമാസത്തിനകം വഡേലിയ ഒന്നാന്തരം കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും.

പച്ചച്ചാണകത്തിനുപകരം ഇ എം ലായിനി ഉപയോഗിക്കുകയാണെങ്കില്‍ കമ്പോസ്റ്റിങ് പ്രക്രിയ വേഗത്തിലാക്കാം. ഇതിനായി ഒരുലിറ്റര്‍ വെള്ളത്തില്‍ 300 മില്ലി ശര്‍ക്കരലായനിയും അരലിറ്റര്‍ ആക്ടിവേറ്റഡ് ഇ എമ്മുമാണ് ചേര്‍ക്കേണ്ടത്. ഇങ്ങനെ തയ്യാറാക്കുന്ന ലായനി ഇടയ്ക്കിടയ്ക്ക് കമ്പോസ്റ്റില്‍ തളിക്കുന്നത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. ഇ എമ്മിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയ വിഡേലിയയിലെ സെല്ലുലോസിനെപ്പോലും വേഗം വിഘടിപ്പിക്കുമ്പോള്‍ ആസ്പര്‍ജില്ലസും പെനിസിലിയവും വഡേലിയയിലെ ജൈവവസ്തുക്കളുടെ വിഘടനത്തിന് പ്രാധാന്യം നല്‍കുന്നു. ടര്‍പീനും, ആല്‍ഫാപൈനീനും ധാരാളമായി അടങ്ങിയ വഡേലിയയില്‍ കീടങ്ങള്‍ക്ക് ജീവിക്കാനോ ആഹരിക്കാനോ മുട്ടയിടാനോ പറ്റാറില്ല. കീടങ്ങള്‍ അടുക്കാത്ത വഡേലിയയെ അതുകൊണ്ടുതന്നെ ഒന്നാന്തരം ജൈവകീടനാശിനിയാക്കാം.

ഒരു ബക്കറ്റില്‍ ഒരുകിലോ പച്ചച്ചാണകവും 20 ഗ്രാം ശര്‍ക്കരയും ഒരു നുള്ള് യീസ്റ്റും 20 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് കലക്കിയെടുക്കുക. ഈ മിശ്രിതത്തില്‍ ഒരുകിലോഗ്രാം വഡേലിയ ചണച്ചാക്കില്‍ നിറച്ച് മുക്കി തണലത്തുവക്കാം. ദിവസവും രണ്ടുനേരം നന്നായി ഇളക്കണം. മൂന്നാഴ്ച കഴിയുമ്പോള്‍ ചാക്ക് നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് നേര്‍പ്പിച്ച് പച്ചക്കറികളില്‍ തളിക്കുകയും തടത്തില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യണം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ പച്ചക്കറിക്ക് നല്ല വളര്‍ച്ച കിട്ടും. പച്ചക്കറിക്കൃഷിയിലെ പെട്ടെന്നുള്ള കീടനിയന്ത്രണത്തിനായി വഡേലിയ വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കണം. എളുപ്പം അഴുകുന്ന സ്വഭാവമുള്ളതിനാല്‍ മണ്ണിരകമ്പോസ്റ്റിലെ താരമാകാനും വഡേലിയക്ക് കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (1 hour ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (1 hour ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (1 hour ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (1 hour ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (3 hours ago)

നാളെ പഠിപ്പുമുടക്ക്  (4 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (4 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (4 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (4 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (4 hours ago)

സ്വര്‍ണവില കുറഞ്ഞു  (5 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (5 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (5 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (6 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (6 hours ago)

Malayali Vartha Recommends