തോട്ടം സംരക്ഷണത്തിന് ചില വഴികള്‍

തോട്ടം വൃത്തിയായി സംരക്ഷിക്കുക എന്നത് ബുദ്ധമുട്ടുളള കാര്യം തന്നെയാണ്. കാലാവസ്ഥ പ്രശ്‌നങ്ങളും കീടങ്ങളുടെ ശല്യവുംമൊക്കെ ഒഴിവാക്കി തോട്ടം സംരക്ഷിക്കാനുള്ള ചില വഴികളെക്കുറിച്ച് നോക്കാം. ആദ്യം ചെയ്യേണ്ടത് തോട്ടം സംരക്ഷിക്കാന്‍ ഏറ്റവും ആവശ്യമായ ഉപകരണങ്ങള്‍ കരുതിവെക്കുക എന്നതാണ്. മണ്‍വെട്ടി, റേക്ക്, ചെടി വെട്ടുന്ന കത്രിക എന്നിവയാണ് അത്യാവശ്യം കരുതേണ്ട ഉപകരണങ്ങള്‍. വരള്‍ച്ച ഒഴിവാക്കാന്‍ ഏറ്റവും അത്യാവശ്യമായ കാര്യം ദിവസേന നനയ്ക്കുക എന്നതാണ്. അതിനാല്‍ രാവിലെയോ വൈകിട്ടോ തോട്ടം നനയ്ക്കുന്നത് പതിവാക്കുക. മണ്ണിന്റെ സ്വഭാവത്തിനനുസരിച്ച് വളം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ജൈവവളത്തിന്റെ ഉപയോഗം മണ്ണൊലിപ്പ് തടയാനും ജലാംശം നിലനിര്‍ത്താനും കീടങ്ങളെ അകറ്റാനും സഹായിക്കും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ജൈവവളം ഉപയോഗിക്കുക. ഇടകൃഷി തോട്ടത്തിന്റെ പച്ചപ്പും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരിയായ സമയത്ത് ഇടകൃഷി നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. കള പറിച്ചുകളയുക എന്നത് തോട്ടം സംരക്ഷണത്തില്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഒഴിവുസമയം കിട്ടുമ്പോഴൊക്കെ കള പറിച്ചുകളയുന്നത് ഒരു ശീലമാക്കുക. ഏതുകാലത്തും നിങ്ങളുടെ തോട്ടം പച്ചപ്പ് നിറഞ്ഞതാവാന്‍ ഇത്തരം കുറ്റിച്ചെടികള്‍ വച്ചുപിടിപ്പിക്കുക വഴി സാധിക്കും.
ആദ്യ വിളവെടുപ്പിന് ശേഷം അതേ വര്‍ഷം തന്നെ മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നത് കൂടുതല്‍ ലാഭം തരുന്നതോടൊപ്പം കള ശല്യം ഒഴിവാക്കുകയും ചെയ്യും. ചെടികള്‍ക്ക് വെള്ളം ആവശ്യമാണ്. എന്നാല്‍ കൂടുതല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ചെടികള്‍ ചീയുന്നതിന് ഇടയാക്കും. മണ്ണിന്റെ ഫലഭൂയിഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കൃഷിയിടങ്ങളില്‍ ചാണകം ഉപയോഗിക്കുക. ബുഷ് പോലുള്ള കുറ്റിച്ചെടികള്‍ ഇടയ്ക്കിടെ വെട്ടിക്കളയേണ്ട ആവശ്യം ഇല്ല. അവ വെട്ടിയൊതുക്കിയാല്‍ മാത്രം മതിയാവും. മണ്ണിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് നനയ്ക്കല്‍, വളം എന്നീ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഉപകരിക്കും.
https://www.facebook.com/Malayalivartha