Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ചെറിയ വീടുകളോട് താല്‍പര്യമുണ്ടോ? എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കൂ...

07 JUNE 2017 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ബുദ്ധിയുള്ള വീട്ടുകാരും മിടുക്കനായ ഡിസൈനറും കൃത്യമായ അളവില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ മികച്ച ഒരു വീട് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. പാലാ പൈകയിലുള്ള ഈ വീടിന്റെ പ്രത്യേകതയുടെ രഹസ്യം അതാണ്.

അച്ഛനും അമ്മയും ഏകമകളും അടങ്ങുന്ന കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുണ്ട്, പരിചരണം കൂടുതല്‍ വേണ്ടിവരുന്നത് ഒന്നും ഇല്ല താനും. നാലുമാസം കൊണ്ട് പണി തീര്‍ത്ത് താമസം തുടങ്ങിയ വീടാണിത്. ചെറിയൊരു വരാന്ത, സ്വീകരണമുറി, ഊണുമുറി, വര്‍ക്ഏരിയ, മൂന്ന് കിടപ്പുമുറികള്‍ എന്നിവയാണ് വീടിനുള്ളത്.

പ്രധാന കിടപ്പുമുറിയോടു ചേര്‍ന്ന് ബാത്‌റൂം ഉണ്ട്. മറ്റു രണ്ടു കിടപ്പുമുറികള്‍ക്ക് പൊതുവായി കോമണ്‍ ബാത്‌റൂം ഉപയോഗിക്കാം. റോഡില്‍ നിന്നു വളരെയധികം താഴ്ന്നു കിടന്നിരുന്ന പ്ലോട്ട് ഉയര്‍ത്തിയെടുക്കാന്‍ അല്‍പം പണച്ചെലവു വന്നു. ഏകദേശം മൂന്ന് ലക്ഷം രൂപ ഇതിനായി ചെലവായി.

മൂന്നു കിടപ്പുമുറികള്‍ അടുത്തടുത്തായും ഊണുമുറി, അടുക്കള, വര്‍ക്ഏരിയ എന്നീ മുറികള്‍ ഒരുമിച്ചും ക്രമീകരിച്ചിരിക്കുന്നു. ഇതു സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കും. കൂടുതല്‍ പണച്ചെലവു വരാന്‍ ഇടയുള്ള, ജനാലകളും വാതിലുകളും ലളിതമാക്കുക വഴി നല്ലൊരു തുക ലാഭിക്കാന്‍ സാധിച്ചു.

ജനാലകളുടെ ചട്ടം കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മിച്ചവയാണ്. പാളികള്‍ക്ക് ആഞ്ഞിലിയും പ്ലാവും ഉപയോഗിച്ചു. പോളിഷിങ്ങിനു പകരം വെളുത്ത പെയിന്റ് നല്‍കി പണം ലാഭിച്ചു. കളര്‍ ഗ്ലാസുകൂടി സ്ഥാപിച്ചപ്പോള്‍, ജനാലകളുടെ ഭംഗി ഇരട്ടിച്ചു. വാതിലുകളും ഏറ്റവും ലളിതമായാണ് നിര്‍മിച്ചിരിക്കുന്നത്. ആഞ്ഞിലിയും പ്ലാവുമാണ് വാതിലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന വാതിലിലും കളര്‍ ഗ്ലാസിന്റെ സാന്നിധ്യമുണ്ട്. ഗ്ലോസി ഫിനിഷ് നല്‍കിയതിനാല്‍ വാതിലുകള്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്.



ഫ്‌ലോറിങ്ങിന് ഐവറി നിറമുള്ള സാധാരണ വിട്രിഫൈഡ് ടൈല്‍ ഉപയോഗിച്ചു. വില ചതുരശ്രയടിക്ക് 48 രൂപ. ഫെറോസിമന്റും അലുമിനിയം ഹൈലം ഷീറ്റും ഉപയോഗിച്ചാണ് കബോര്‍ഡുകള്‍ മുഴുവന്‍ നിര്‍മിച്ചത്.

മേല്‍ക്കൂര ഫ്‌ലാറ്റ് ആയി വാര്‍ത്ത് മുകളില്‍ ട്രസ് റൂഫ് ഇടുകയായിരുന്നു. ഇതാണ് ഈ വീട്ടിലെ ഏറ്റവും ചെലവേറിയ ഭാഗം. പക്ഷേ, സ്ഥിരം ഉപയോഗമില്ലാത്ത സാധനങ്ങളെല്ലാം അവിടെ സൂക്ഷിക്കാം. തയ്യല്‍ മെഷീന്‍, വാഷിങ് മെഷീന്‍ എന്നിവയെല്ലാം പ്രവര്‍ത്തിപ്പിക്കാനും ഈ അധികയിടം ഉപകരിക്കും.



ഒരുവിധം നല്ല നിരപ്പായി തേച്ചതിനാല്‍ പെയിന്റിങ്ങിനു മുന്‍പ് പുട്ടിയിടേണ്ടിവന്നില്ല. ഇതും ചെലവു നിയന്ത്രിക്കാന്‍ ഉപകരിച്ചു. അനാവശ്യമായ വലുപ്പമോ അലങ്കാരങ്ങളോ ഇല്ല അടുക്കളയ്ക്ക്. അടുക്കളയോടു ചേര്‍ന്ന് പുകയടുപ്പ് സ്ഥാപിച്ചിരിക്കുന്ന ചെറിയ വര്‍ക് ഏരിയയുമുണ്ട്.

ലളിതമായ പ്ലാനും നിര്‍മാണരീതികളുമാണ് ഈ വീടിന്റെ ചെലവു നിയന്ത്രിക്കാന്‍ സഹായിച്ചത്. ഉപകാരമില്ലാത്ത ഒരു ഇഞ്ച് സ്ഥലം പോലും ഇവിടെ കാണാനാകില്ല. (ഡിസൈനര്‍: ബിജു ടോം നരിത്തൂക്കില്‍ കണ്‍സ്ട്രക്ഷന്‍സ്, പൈക, പാലാ)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (4 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (6 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (7 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (7 hours ago)

ദൃശ്യങ്ങൾ പുറത്ത്  (7 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (7 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (7 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (7 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (9 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (9 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (10 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (10 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (10 hours ago)

Malayali Vartha Recommends