Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെയ്യാറ്റിന്‍കരയിലേത് സിപിഎം സ്‌പോണ്‍സേര്‍ഡ് കൊലപാതകം.. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

07 NOVEMBER 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ 

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തള്ളിയിട്ട് കാര്‍ അപകടത്തില്‍ കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെ അഴിമതി കൊണ്ടു നാറിയ ഡിവൈഎസ്പിയാണ്. ഇരുന്ന സ്റ്റേഷനുകളിലെല്ലാം തീവെട്ടികൊള്ളയാണ് ഇദ്ദേഹം നടത്തിയിരുന്നത്. മൂന്നുമൂന്നരമാസം കൊണ്ട് നടത്തിയത് റെക്കോര്‍ഡ് കൊള്ള. അനധികൃത മനുഷ്യക്കടത്ത് നടത്തിയതിന് വാങ്ങിയത് ലക്ഷങ്ങള്‍ കൈക്കൂലി. ഫോര്‍ട്ട് സിഐ ആയിരുന്നപ്പോള്‍ തമ്പാനൂര്‍ പോലീസ് അറസ്റ്റു ചെയ്ത കുപ്രസിദ്ധ കള്ളന്റെ കൈയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ഡിപ്പാര്‍ട്ട്‌മെന്റ് നടപടി വരെ ഉണ്ടായി.

എന്നിട്ടും ഈ കൊള്ളക്കാരനെ നെയ്യാറ്റിന്‍കര ഡിവിഷന്റെ ചുമതല ഏല്‍പ്പിച്ചത് എന്തിന് . 
ഇരട്ടചങ്കുള്ള പിണറായി വിജയന് ഏറ്റവും പറ്റിയ വിശ്വസ്തനാണ് ഹരികുമാര്‍. ഡിവൈഎഫ്‌ഐയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കൂടി നടത്തിയ കുതന്ത്രങ്ങളുടെ പിണിയാളാണ് ഈ ഹരികുമാര്‍. നെയ്യാറ്റിന്‍ കരയിലെ സ്വകാര്യകോളേജിലുള്ള 75 കുട്ടികളുടെ പേരില്‍ കള്ളക്കേസുണ്ടാക്കി അവരുടെ ഭാവി തുലച്ചതിന് പിന്നിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏറാന്‍ മൂളിയായ ബി ഹരികുമാറാണ്. 
നാടിനെ നടുക്കിയ ഈ പൈശാചിക കൊലപാതകത്തിനുശേഷം ഹരികുമാര്‍ അഭയം തേടിയത് മേട്ടുക്കട സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലാണ്. ആദ്യം കണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയെയാണ് . ഇതിനെല്ലാം സിസിടിവി ദൃശ്യങ്ങളുണ്ട്. പൈശാചിക കൊലയ്ക്കു ശേഷം കൊലയാളി അഭയം തേടുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പത്തു തന്നെ. കൊലയ്ക്കുശേഷം വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സിപിഎമ്മിന് ഇതിലുള്ള പങ്ക് വ്യക്തമാകും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെയാണ് ഹരികുമാര്‍ ആദ്യം വിളിച്ചത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ശിവന്‍കുട്ടിയെയും വിളിച്ചിട്ടുണ്ട്. 

രണ്ട് പിഞ്ചു കുട്ടികളെ അനാഥരാക്കിയ പ്രതിയെ സംരക്ഷിക്കുന്നതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ ? ഈ കേസ് അന്വേഷിക്കുന്നത് കൊലയാളി ഹരികുമാര്‍ തന്നെയാണെന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം. ഈ കേസ് ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. നിരാലംബമായ ആ കുടുംബത്തിന് 25 ലക്ഷം രൂപ കൊടുക്കണം. വിധവയ്ക്ക് ജോലി കൊടുക്കണം. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പറഞ്ഞു.

ഈ കേസില്‍ 12 പേര്‍ ദൃക് സാക്ഷികളുണ്ട്. CRPC 164 പ്രകാരം ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. പെട്ടെന്നു തന്നെ ഇതു ചെയ്തില്ലെങ്കില്‍ പ്രതികള്‍ അവരെ സ്വാധീനിക്കാന്‍ ഇടയുണ്ട്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ സംഘടനാ തലത്തില്‍ നടപടിയെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണം. 

 

സന്ദീപാനന്ദഗിരിയുടെ ആശ്രമം കാണാന്‍ മുഖ്യമന്ത്രി പോയിരുന്നല്ലോ. ഇവിടെ നിന്ന് വെറും 13 കിലോമീറ്റര്‍ ദൂരത്താണ് ഹരികുമാര്‍ അനാഥമാക്കിയ ആ കുടുംബം. അവരെക്കാണാന്‍ മുഖ്യമന്ത്രി ദയ കാണിക്കണം. പാര്‍ട്ടി ഓഫീസില്‍ സിസിടിവിയുണ്ടല്ലോ. അതിലെ ദൃശ്യങ്ങള്‍ നോക്കി ഈ പറഞ്ഞതെല്ലാം സത്യമാണെന്ന് വിലയിരുത്താവുന്നതാണ്. ആനാവൂര്‍ നാഗപ്പന്റെ ഫോണ്‍ ഡീറ്റെയില്‍സ് എടുത്താല്‍ സംഭവത്തിനു ശേഷം അയാള്‍ ഏറ്റവും കൂടുതല്‍ വിളിച്ചത് ആരെയാണെന്ന് ബോധ്യപ്പെടും. എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട് എസ് സുരേഷ് പറഞ്ഞു. ആവശ്യമുള്ളപ്പോള്‍ അതെല്ലാം പുറത്തെടുക്കും. തെളിവു നശിപ്പിച്ചതിനും പ്രതിയെ സംരക്ഷിച്ചതിനും ആനാവൂര്‍ നാഗപ്പനെ പ്രതിയാക്കണം. പോലീസ് അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്നും അനാഥമാക്കപ്പെട്ട ആ കുടുംബത്തിന് നീതി കിട്ടുമെന്നും ഉറപ്പാക്കുന്നതു വരെ ബിജെപി ആ കുടുംബത്തോടൊപ്പം നില്‍ക്കും. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (1 hour ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (3 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (3 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (3 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (5 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (5 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (5 hours ago)

CLOUD BURST മേഘസ്ഫോടനം  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (6 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (6 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (6 hours ago)

Malayali Vartha Recommends