Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...

പ്രളയം ഡാം മാനേജ്‌മെന്റില്‍ വീഴ്ച ....യു.എന്‍. പഠനറിപ്പോര്‍ട്ട് മലയാളിവാര്‍ത്ത പുറത്തുവിടുന്നു

07 DECEMBER 2018 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ഡാമുകള്‍ വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും മാത്രമുള്ളതല്ലെന്ന് സര്‍ക്കാരിനോട് യു.എന്‍. വെള്ളപ്പൊക്ക നിയന്ത്രണവും അതോടൊപ്പം പ്രധാനമാണ്. ഓരോ ഡാമിനും പ്രോട്ടോകോളും, ഓപ്പറേഷന്‍ റൂള്‍സുമുണ്ട്. ഡാം നിറയാന്‍ പാടില്ല അതാണ് പ്രോട്ടോകോള്‍. വൈദ്യുതി ഉത്പാദനം പരമാവധി ആക്കുകയല്ല മറിച്ച് വെള്ളപ്പൊക്ക നിയന്ത്രണവും ഡാമുകളുടെ മുഖ്യദൗത്യമാണ് യു.എന്‍ ഓര്‍മ്മപ്പെടുത്തുന്നു. കേരളത്തിലെ പ്രളയത്തിനു കാരണമായി യു.എന്‍ പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ.     അതിസങ്കീർണ്ണമായ പ്രക്യതിദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്.  2018 ജൂൺ 1 മുതൽ ഓഗസ്റ് 19 വരെ കേരളം ഇതേവരെ അനുഭവിക്കാത്ത തരത്തിലുള്ള മഹാ പ്രളയത്തിനു  സാക്ഷ്യം വഹിച്ചു . സാധാരണത്തേതിൽനിന്നും 42 ശതമാനം അധിക മഴയാണ് കേരളത്തിൽ ഉണ്ടായത് ഓഗസ്റ്റ് 1 മുതൽ 19 വരെ 164% അധിക മഴ ഉണ്ടായി . ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ മഴയായിരുന്നു പെയ്തു തീർന്നത്   സംസ്ഥാനത്തെ 35 ഡാമുകൾ തുറന്നു.  26 കൊല്ലത്തിൽ ആദ്യമായി ഇടുക്കി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറക്കേണ്ടി വന്നു. ഇടുക്കിയിലും വയനാടും ഉരുൾപൊട്ടൽ നാശം വിതച്ചു. 1924 ലെ വെള്ളപ്പൊക്കത്തിനോടാണ് ഈ പ്രളയത്തെ ഉപമിച്ചത്  ഓഗസ്റ്റ് 15 മുതൽ 17 വരെയാണ് ഏറ്റവും കൂടുതൽ മഴ പെയ്തത് .CWC റിപ്പോർട്ട് അനുസരിച്ച് പെരിയാർ , പമ്പ , മണിമല , മീനച്ചിൽ അച്ചൻകോവിൽ എന്നിവ കുട്ടനാട്,ചാലക്കുടി പുഴകളിലേക്കും  ഭാരത പുഴ , കബനി നദികളിലേക്കുമാണ് ഒഴുകി ചേർന്നത് .  പ്രളയ ദുരന്തം ഏറ്റവും കൂടുതൽ എറ്റു വാങ്ങിയത് കായലോരങ്ങളും താണ പ്രദേശങ്ങളുമായിരുന്നു.  ഓഗസ്റ്റ് 8 നും 9 നും  മലമ്പുഴ  ഡാമിലേക്ക് ഒഴുകിയെത്തിയത്   97 MCM വെള്ളമായിരുന്നു. ഡാമിൽ നിന്ന് പുറത്തു വിട്ടത് 48 MCM ആയിരുന്നു. അതുകൊണ്ടുതന്നെ താണ പ്രദേശങ്ങളിൽ പോലും വെള്ളം കയറുന്നത് ഏറെ കുറെ നിയന്ത്രണാതീതമായിരുന്നു എന്ന് പറയാം. എന്നാൽ ഓഗസ്റ്റ്  15-17 വരെ 53 MCM വെള്ളം ഡാമിൽഒഴുകി എത്തിയപ്പോൾ  പുറത്തുവിട്ടത് 66 MCM ആയിരുന്നു. ഡാമിലേക്ക് ഒഴുകി എത്തിയതിലും 13 MCM കൂടുതൽ .ഇതാണ് പാലക്കാടും പരിസരങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണമായത്  മണ്ണിടിച്ചിലിനു കാരണമായത് നദീ തടങ്ങളിലെ മണ്ണ് കുതിർന്നതും  അശാസ്ത്രീയമായ റോഡ് നിർമ്മാണവും  വീടുകൾ ഉണ്ടാക്കിയതും ആണ് .  മനുഷ്യന്റെ ഇടപെടൽമൂലം മലഞ്ചെരിവുകളിലെ ജൈവപ്രകൃതിക്കുണ്ടാകുന്ന അസന്തുലിതാവസ്ഥയും  ഒരു പ്രധാന ആണ്. എന്നിരുന്നാലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല എന്നത് നദീ തടങ്ങളുടെ ഉറപ്പിനെയാണ് കാണിക്കുന്നത്  തീരങ്ങളോട് ചേർന്ന് കിടക്കുന്ന കായലോരങ്ങളാണ് ഏറ്റവും കൂടുതൽ പ്രളയ ദുരന്തം അനുഭവിച്ചത്‌ . സാധാരണ വെള്ളം കയറാറില്ലാത്ത പ്രദേശങ്ങളിൽ പോലും വെള്ളം നിറഞ്ഞു. അതിശക്തമായ മഴയിൽ പ്രകൃതി ദത്ത അഴികളും  പൊഴിയുമെല്ലാം വെള്ളം നിറഞ്ഞു .തണ്ണിര്‍ മുക്കം ബണ്ടും തോട്ടപ്പള്ളി  സ്പിൽവേയും  മണൽ നിറഞ്ഞു കിടന്നതും വെള്ളം ഒഴുകി പോകാൻ തടസ്സമായി .കടലിലേക്ക് ഒഴുകി പോകാതെ കിട്ടുന്നതെല്ലാം താണ പ്രദേശങ്ങളിലേക്ക് ഒഴുകി.  കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണം ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ തന്നെയാണ് . കുട്ടനാട് നിന്ന് പുറത്തേക്ക് വെള്ളമൊഴുകി പോകേണ്ട മാര്‍ഗങ്ങളെല്ലാം അടഞ്ഞ് കിടന്നു . കനാലുകളിലെ അശാസ്ത്രീയമായ മണലൂറ്റും   കാലാകാലങ്ങളിൽ   വൃത്തിയാക്കാത്തതും സ്ഥിതി പരിതാപകരമാക്കി.  ഇടുക്കി , മുല്ലപെരിയാർ , പറമ്പിക്കുളം   കാക്കി ഡാമുകളും  പെരിയാർ , , ചാലക്കുടി   പമ്പ  നദികളും നല്ലരീതിയിൽ പരിപാലിച്ചിരുന്നെങ്കിൽ കേരളം ഈ ദുരവസ്ഥക്ക് സാക്ഷിയാകേണ്ടി വരുമായിരുന്നില്ല.  , വൈദ്യുതി ഉൽപ്പാദനം ,ജലസേചനം എന്നിവയ്ക്ക് ഡാമുകൾ ആവശ്യമാണ് . പക്ഷെ അത്യാവശ്യ ഘട്ടങ്ങളിൽ കണക്കിൽ കൂടുതൽ വെള്ളം ഒഴുകി എത്തുമ്പോൾ അത് സംഭരിക്കാനുള്ള ശേഷി കൂടി ഡാമുകൾക്ക് ഉണ്ടെന്നു ഉറപ്പു വരു ത്തേണ്ടതുണ്ട്. അത് പോലെ കടുത്ത വേനൽ വരുമ്പോൾ പ്രകൃതിയുടെ സംരക്ഷണത്തിനും ഡാമിലെ വെള്ളം കൂടിയേ തീരു.  ഡാമുകളിലെ നിയന്ത്രിത സംഭരണ ശേഷിക്കപ്പുറം വെള്ളം നിറയരുതെന്നത് ശരിതന്നെ. എന്നാൽ ഡാമിൽ നിൻ നു ഒഴുക്കി വിടുന്ന വെള്ളം സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.  നിയന്ത്രിത അളവിൽ വെള്ളം പുറത്തുവിടേണ്ടത് ആവശ്യമാണ്. റിസെർവോയറിന്റെ സംഭരണശേഷി കൂട്ടുന്നത് വെള്ളപ്പൊക്ക സാധ്യത കുറയ്ക്കും. വെള്ളപ്പൊക്കം തടയാനും നഗരങ്ങളെ സംരക്ഷിക്കാനും പുതിയതായി സ്ഥലം കണ്ടെത്താനുമായി നദികളെ ഭിത്തി കെട്ടി ഒതുക്കുന്നതും വെള്ളപ്പൊക്ക സാധ്യത കുറക്കാൻ  സഹായിക്കും  കനത്തമഴയും ഡാമുകളുടെ സംഭരണ ശേഷിക്കുറവും ശരിയായ രീതിയിലുള്ള സംരക്ഷണവും  ആസൂത്രണവും  ഇല്ലാത്തതും ആണ് കഴിഞ്ഞ പ്രളയ ദുരന്തത്തിന് പ്രധാന കാരണം 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും  (22 minutes ago)

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (50 minutes ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (1 hour ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (1 hour ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (1 hour ago)

2026ലെ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്...  (2 hours ago)

പൊന്നരി ചോറിൽ പരിപ്പും പർപ്പടവും നെയ്യ് ചേർത്ത് കഴിച്ചു.  (2 hours ago)

വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം  (3 hours ago)

. ഇന്ന് ഹർത്താലിന് ആഹ്വാനം..  (3 hours ago)

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി  (11 hours ago)

ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം  (11 hours ago)

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (12 hours ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (12 hours ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (12 hours ago)

Malayali Vartha Recommends