Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

കൊച്ചാപ്പ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി; കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം നടത്തും; അന്വേഷിക്കുന്നത് കേന്ദ്ര ധനകാര്യ വകുപ്പ്; വിദേശ നാണ്യ വിനിമയ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കും; വിദേശ ധനസഹായവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കുന്നത് ഇത് ആദ്യം

22 AUGUST 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലില്‍ കൂടുതല്‍ കുടുക്കകളിലേക്ക്. കെ.ടി ജലീലില്‍ യു.എ.ഇ കോണ്‍സിലേറ്റില്‍ നിന്നും ധനസഹായം സ്വീകരിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇക്കാര്യം പരിശോധിക്കുക. വിദേശ ധനസഹായം കൈപറ്റുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിമിതികളുണ്ട്. ഇതില്‍ വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്ന് ധനകാര്യ വകുപ്പ് പരിശോധിക്കും. സംസ്ഥാനത്തെ ഒരു മന്ത്രി നേരിട്ട് മറ്റൊരു രാജ്യത്ത് നിന്നും പണം കൈപറ്റുന്നത് നിയമ വിരുദ്ധമാണ്. ഒരു സംസ്ഥാന മന്ത്രിക്കെതിരെ ഇത്തരത്തില്‍ വിദേശ ധനസഹായം സ്വീകരിച്ചതിന് അന്വേഷണം പ്രഖ്യാപിക്കുന്നത് ഇത് ആദ്യം. സ്വപ്‌നയുമായി നടത്തിയ ഫോണ്‍ വിളികള്‍ ന്യായികരിക്കാന്‍ കെ.ടി ജലീല്‍ നിരത്തിയ വാദങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ഇപ്പോള്‍ കൂടുതല്‍ കുരുക്കില്‍പ്പെടുത്തിയത്.

സ്വപ്‌ന സുരേഷുമായി മന്ത്രി ജലീലിന്റെ ഫോണ്‍ വിളികളുടെ വിവരങ്ങളാണ് ആദ്യം പുറത്തു വരുന്നത്. യുഎഇ അധികൃതര്‍ സംഭാവന ചെയ്യുന്ന റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ വിശദീകരണത്തിലെ പൊരുത്തക്കേടും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ നിയമലംഘനം വ്യക്തമായതും ജലീലിനു വിനയാവുകയായിരുന്നു. കോണ്‍സുല്‍ ജനറല്‍ അയച്ച സന്ദേശത്തില്‍ നിന്നു തന്നെ ജലീലിനു സ്വപ്‌നയുമായി മുന്‍പരിചയമുണ്ടെന്ന വസ്തുതയും വെളിച്ചത്തതായി. തുടര്‍ന്നാണ് യുഎഇ കോണ്‍സുലേറ്റുമായി ജലീലിന്റെ വകുപ്പിനു കീഴിലെ സിആപ്റ്റിന്റെ ബന്ധം ഗുരുതരമായ ആരോപണങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.

യുഎഇയില്‍നിന്നും സിആപ്റ്റിലെത്തിയ പെട്ടികളില്‍ എന്തായിരുന്നുവെന്നതാണ് ആദ്യം ഉയര്‍ന്ന ചോദ്യം. വിതരണത്തിനെത്തിയ ഖുറാനായിരുന്നെന്നാണ് ജലീല്‍ നല്‍കിയ വിശദീകരണം. ഖുര്‍നെന്താ കൊണ്ടുവരാന്‍ പാടില്ലേ എന്നും, വിതരണം ചെയ്യാന്‍ പാടില്ലെയെന്നും, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിക്കസേരയിലിരുന്നു മന്ത്രി ജലീല്‍ തന്നെ ചോദിക്കുകയായിരുന്നു. എന്നാല്‍ പെട്ടികള്‍ തുറക്കരുതെന്ന ആജ്ഞയും പിന്നീട് അവയില്‍ ചിലത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ നാടായ മൂവാറ്റുപുഴയിലേക്കും കൊണ്ടോട്ടിയിലേയ്ക്കുമൊക്കെ കൊണ്ടുപോയതും ജലീലിനെതിരേ ശക്തമായ ആക്ഷേപത്തിന് വഴിയൊരുങ്ങുകയായിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളുമായി ജലീലിന് അവിശുദ്ധ ബന്ധമുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. കസ്റ്റംസിനു പിന്നാലെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യാന്‍ നീക്കം തുടങ്ങിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

2018 മുതല്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ മതഗ്രന്ഥങ്ങള്‍ വന്നിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മന്ത്രി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2018 നു ശേഷം ജലീല്‍ നിരവധി തവണ സ്വകാര്യ സന്ദര്‍ശനങ്ങള്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ ഒഴിവാക്കിയാണ് ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിന് പുറമെ സര്‍ക്കാര്‍ വാഹനത്തില്‍ അതു വിതരണം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കര്‍ക്കും പുറമേയാണ് ജലീലിലിനും സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉണ്ടാവുന്നത്. മന്ത്രിസഭയിലെ മറ്റൊരു പ്രമുഖന്റെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. അധികാര കേന്ദ്രങ്ങളിലെ പ്രമുഖര്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്ന കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംസ്ഥാന സര്‍ക്കാരിനെ കുരുക്കിലേക്കാണ് കൊണ്ടുപോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (44 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (56 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (2 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (4 hours ago)

Malayali Vartha Recommends