Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്.. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി

ഇതാണ് മോദി സർക്കാർ ! പാക്ഭീകരത തകർത്ത ക്ഷേത്രങ്ങൾ കശ്മീർ മണ്ണിൽ വീണ്ടുമുയരും

12 SEPTEMBER 2020 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ ജമ്മുകശ്മീര്‍ മേഖല വികസത്തിന്റെ പാതയില്‍ മുന്നേറുകയാണ്. പ്രത്യേകാധികാരം പിൻവലിക്കപ്പെട്ട കാശ്മീരിനെ സംബന്ധിച്ച് വികസനം ഏറെ പ്രധാനമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പറഞ്ഞത്. 170ൽ അധികം കേന്ദ്ര നിയമങ്ങള്‍ പ്രത്യേകപദവി നഷ്ടമായ കശ്മീരില്‍ നടപ്പാക്കികഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കശ്മീര്‍ മാറുകയും ചെയ്തു.

ഇപ്പോഴിതാ പാക് ഭീകരത തകർത്തെറിഞ്ഞ ഹൈന്ദവ വിശ്വാസങ്ങളെ കശ്മീരിന്റെ മണ്ണിൽ തിരിച്ചെത്തിക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ . ഭീകരർ തകർത്തെറിഞ്ഞ ആരാധനാലയങ്ങൾ പുനർനിർമ്മിക്കാനാണ് തീരുമാനം .ഇതിന്റെ ഭാഗമായി ശ്രീനഗർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക ആരാധനാലയമായ രഘുനാഥ് ക്ഷേത്രത്തിന്റെ നഷ്ടപ്പെട്ട പ്രതാപം പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു

ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. ക്ഷേത്രത്തിനൊപ്പം ചലം നദിയുടെ ഘട്ടങ്ങളും മനോഹരമാക്കും. ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന രഘുനാഥ് ക്ഷേത്രം താഴ്‌വരയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിലൊന്നാണ്. ജമ്മു കശ്മീർ സ്ഥാപകനായിരുന്ന മഹാരാജ ഗുലാബ് സിംഗ് ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1835 ൽ ക്ഷേത്രത്തിന്റെ പണി ആരംഭിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മഹാരാജ ഗുലാബ് സിങ്ങിന്റെ മകൻ മഹാരാജ രൺബീർ സിംഗ് 1860 ൽ പണി പൂർത്തിയാക്കി. .

പ്രധാന ക്ഷേത്രത്തിന്റെ അകത്തെ മതിൽ ക്ഷേത്രത്തിന്റെ മൂന്ന് വശങ്ങളിലും സ്വർണ്ണ ഷീറ്റ് കൊണ്ട് മൂടിയിരുന്നു. സാളഗ്രാമങ്ങളും , വിലപിടിപ്പുള്ള രത്നങ്ങളും പതിച്ചതായിരുന്നു വിഗ്രഹങ്ങൾ. ഹിന്ദുക്കൾ ഏറ്റവുമധികം ആരാധിച്ചിരുന്ന ചരിത്രപരമായ ക്ഷേത്രം 1990 കളുടെ തുടക്കത്തിൽ ഭീകരർ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ എതിർത്തവർ കൊല്ലപ്പെട്ടു. 1990 കളുടെ തുടക്കത്തിൽ തന്നെ ഭീകരർ ക്ഷേത്രപരിസരത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയവും ധർമ്മശാലയും അഗ്നിക്കിരയാക്കി. ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു. എങ്കിലും, ക്ഷേത്രം സന്ദർശിക്കുന്നത് നിർത്താൻ ഭക്തർ വിസമ്മതിച്ചപ്പോൾ ക്ഷേത്രം മുഴുവൻ തീയിട്ട് നശിപ്പിക്കുകയായിരുന്നു.

2002, മാർച്ച്, നവംബർ മാസങ്ങളിൽ രണ്ട് ഭീകരാക്രമണങ്ങൾക്കും ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഭീകരർ ഗ്രനേഡ് എറിയുകയും, വെടിവയ്പ്പ് നടത്തുകയും ചെയ്തു . ഇതിൽ 20 പേർ മരണപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ 30 വർഷമായി താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടു. ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിച്ച 23 വിലയേറിയ വിഗ്രഹങ്ങൾ, 40 കിലോഗ്രാം വെള്ളി, സ്വർണം, ലക്ഷക്കണക്കിന് രൂപ വിലവരുന്ന മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിലും പൊലീസ് പരാജയപ്പെട്ടു. ഈ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഭീകരർ തകർത്ത മറ്റ് ക്ഷേത്രങ്ങളുടെ പുനർ നിർമ്മാണവും ആരംഭിക്കും എന്നാണ് വിവരം.

അതേസമയം അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കമായി. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ഇതോടുകൂടിയ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. വളരെ പണ്ട് 17,18 നൂ‌റ്റാണ്ടുകളില്‍ അന്നത്തെ സന്യാസിമാരുടെ ആവശ്യമായിരുന്നു രാമ ജന്മസ്ഥാനം പുനസ്ഥാപിക്കപ്പെടണമെന്നത്. ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന ആ സ്ഥലം ബാബറി മസ്‌ജിദ് സ്ഥിതിചെയ്ത ഇടമാണെന്ന് ഒരു വിഭാഗം വിശ്വസിച്ചു. രാമജന്മസ്ഥലമാണെന്നതിന് വ്യക്തതയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതോടെ ഇടക്കിടെ അവിടം സംഘര്‍ഷഭൂമിയായി മാറുകയായിരുന്നു. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുത്തേറ്റ യുവതി ആശുപത്രിയില്‍  (9 minutes ago)

5,000 രൂപയിൽ താഴെ ജാപ്പനീസ് പെർമനന്റ് റെസിഡൻസി  (17 minutes ago)

വിൽപന, ഡോക്ടർ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ  (59 minutes ago)

പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി ...  (1 hour ago)

അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ അഫ്ഗാനിസ്താന്‍ ഹോങ് കോങ്ങിനെ നേരിടും....  (1 hour ago)

ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു...  (1 hour ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം...  (1 hour ago)

സംസ്ഥാനത്തെ ആറ് സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്...  (2 hours ago)

ഫയര്‍ഫോഴ്‌സ് രക്ഷകരായി..  (2 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും  (2 hours ago)

51 പള്ളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും...  (3 hours ago)

രണ്ട് സൈനികര്‍ക്ക് വീരമൃത്യു.  (3 hours ago)

ഘോഷയാത്രക്ക് നിറവേകാൻ 91 കലാരൂപങ്ങൾ    (3 hours ago)

കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്....  (3 hours ago)

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ...  (3 hours ago)

Malayali Vartha Recommends