Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ കമ്മീഷന്‍ കൈക്കൂലി; അഴിമതി തന്നെ എന്ന് സി.ബി.ഐ കോടതിയില്‍; വിജിലന്‍സ് അന്വേഷണത്തിലെ ഫയലുകള്‍ കോടതി പരിശോധിക്കണമെന്ന് സി.ബി.ഐ ആവശ്യം; സി.ബി.ഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി വീണ്ടും തള്ളി

05 OCTOBER 2020 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ വിവാദമായ ഭവനനിര്‍മാണപദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്‌സിന്റെ എംഡി സന്തോഷ് ഈപ്പന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് വിശദീകരണമാണായിയാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. സന്തോഷ് ഈപ്പന്‍ നല്‍കിയെന്നു പറയുന്ന കമ്മീഷന്‍ കൈക്കൂലിയാണ്. ഐ ഫോണ്‍ നല്‍കിയതും കൈക്കൂലിയില്‍പ്പെടും. എന്നാല്‍ ഇത് അന്വേഷിക്കേണ്ടത് സി.ബി.ഐ ആണോ എന്ന ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ടെന്നും അന്വേഷണത്തിലെ ഫയലുകള്‍ കോടതി അടിയന്തരമായി വിളിച്ചു വരുത്തി പരിശോധന നടത്തണമെന്നും കോടതിയോട് സി.ബി.ഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഫയലുകള്‍ വിളിച്ചു വരുത്തുന്നില്ലെന്ന് സി.ബി.ഐ അറിയിച്ചു. വിദേശ എജന്‍സികളില്‍ നിന്നും പണം സ്വീകരിച്ച എഫ്‌സിആര്‍.എ ചട്ടത്തില്‍ വരുമോ എന്നും സി.ബി.ഐയോട് കോടതി തിരക്കി. അതെ സമയം തന്നെ കേസ് അന്വേഷണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന സന്തോഷ് ഇപ്പന്റെ ആവശ്യം കോടതി തള്ളി. കേസില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാല്‍ ഹൈക്കോടതി കേസ് വിണ്ടും വ്യാഴാച്ച പരിഗണിക്കും. ഇതോടെ ഐ ഫോണ്‍ വിവാദം അടുത്ത അവസാനിക്കില്ല എന്ന കാര്യവും വ്യക്തമാകുന്നുണ്ട്.

അതെ സമയം ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ വിവാദമായ ഭവനനിര്‍മാണപദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്‌സിന്റെ എംഡി സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിര്‍ദേശപ്രകാരം, യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഐഫോണ്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. സന്തോഷ് ഈപ്പന്‍ ഇത്തരത്തില്‍ ഹര്‍ജിയില്‍ എഴുതിയതിന് പിന്നില്‍ സിപിഎം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു.

ഐഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമര്‍ശം പിന്‍വലിച്ച് സന്തോഷ് ഈപ്പന്‍ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതില്‍ എഴുതണം. മുന്‍ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ചെന്നിത്തല തുറന്നടിക്കുന്നു. സിപിഎമ്മിനെ പ്രീതിപ്പെടുത്തി, സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്‍ ശ്രമിക്കുന്നത്. സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുപിടിച്ചത് അതിന്റെ തെളിവാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതില്‍ നമ്പറിടുന്നതിന് മുമ്പേ, അതിലെ ഉള്ളടക്കം സിപിഎം കേന്ദ്രങ്ങള്‍ വഴിയാണ് പുറത്തുവന്നത്. സിപിഎം സംസ്ഥാനസെക്രട്ടറി ഇതേ കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുകയും ചെയ്തു. ഇത് സിപിഎമ്മും സന്തോഷ് ഈപ്പനും തമ്മിലുള്ള ഒത്തുകളി തെളിയിക്കുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (9 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (39 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (47 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends