Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ കാര്യത്തിന് തീരുമാനമായി, ഇനി പുറത്തിങ്ങില്ല; സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു; കള്ളപണം വെളുപ്പിച്ചതിന് തെളിവുണ്ട്: എന്‍.എ.എ ഇന്ന് തെളിവുകള്‍ ഹാജരാക്കും; ഇല്ലെങ്കില്‍ ജാമ്യം; ഇതു ഒഴിവാക്കാന്‍ കുറ്റപത്രം അടിയന്തരമായി സമര്‍പ്പിച്ചു

07 OCTOBER 2020 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ എന്‍ഫോഴ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളാണ സ്വപ്‌ന, സരിത്ത്, സന്ദീപ്, ഫെസല്‍ ഫരീദ് എന്നിവര്‍ക്കെതിരെയാണ് ഇ.ഡി. പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം എഡിഷണല്‍ ജില്ലാ സെക്ഷന്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഫോഴ്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതോടെ സ്വപ്‌നയും കൂട്ടര്‍ക്കും ഇന്ന് എന്‍.ഐ.എ കോടതി ജമ്യം നല്‍കിയാലും പുറത്തിറങ്ങാന്‍ സാധിക്കില്ല എന്ന കാര്യത്തില്‍ തീരുമാനമായി.

പ്രതികള്‍ കള്ളപണം വെളിപ്പിച്ചു. പണത്തിന്റെ സോഴ്‌സ് വെളിപ്പെടുത്താന്‍ പ്രതികള്‍ക്ക് സാധിച്ചില്ലെന്നും അതുകൊണ്ടു തന്നെ കള്ളപ്പണ വെളിപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 44, 45 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ കൈയില്‍ നിന്നും ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് ലഭിച്ചിട്ടില്ല. ഈ തെളിവുകള്‍ വിദഗ്ധരെ ഉപയോഗിച്ച് ഡികോര്‍ഡ് ചെയ്യുകയാണ്. ഈ ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് ലഭിച്ച ശേഷം അന്തിമ കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്‌മെന്റ് അടക്കം ഒന്‍പതോളം കേന്ദ്ര എജന്‍സികളാണ് നിലവില്‍ അന്വേഷിക്കുന്നത്. ഇതിനിടെ പല അന്വേഷണ എജന്‍സികള്‍ക്കും കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാതിനാല്‍ ജാമ്യം ലഭിച്ചിരുന്നു. നേരത്തെ കസ്റ്റംസ് കേസിലും സ്വപ്‌നക്ക് ജാമ്യം ലഭിച്ചിയിരുന്നു. ദേശവിരുദ്ധ സ്വഭാവം ഉന്നയിക്കപ്പെട്ട നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ ശേഖരിച്ച തെളിവുകളുടെ ഗൗരവം ഇന്നറിയാം. ഏഴാം പ്രതി പി. മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, എന്‍ഐഎ കോടതി വിളിച്ചുവരുത്തിയ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള കണ്ടെത്തലുകളും അന്വേഷണ സംഘത്തിനു വേണ്ടി അഡീ.സോളിസിറ്റര്‍ ജനറല്‍ ഇന്നു നടത്തുന്ന വാദവും കേസിന്റെ വിധി നിര്‍ണയിക്കും.

സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ വാദത്തിലാണ് ഉന്നതബന്ധങ്ങളെക്കുറിച്ച് കോടതി മുന്‍പാകെ അന്വേഷണസംഘം ആദ്യ വെളിപ്പെടുത്തിയത്. 'മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രതിക്കുള്ള ഉന്നതബന്ധം', 'അധികാരത്തിന്റെ ഇടനാഴികളില്‍ പ്രതിക്കുള്ള സ്വാധീനം' തുടങ്ങിയ പ്രയോഗങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിയൊരുക്കി. ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെട്ടത് എങ്ങിനെയാണെന്നു വ്യക്തമാക്കാനാണു കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്.

അതെ സമയം പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നതിന് ഇതുവരെ തെളിവ് കണ്ടെത്താന്‍ എന്‍.ഐ.എക്ക് സാധിച്ചില്ലെന്നാണ് വിവരം. അന്വേഷണം തുടങ്ങി നാലുമാസം കഴിഞ്ഞിട്ടും എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന യുഎപിഎ ചുമത്തിയ ഈ കുറ്റത്തിനുള്ള തെളിവിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ എന്‍ഐഎ മൗനം പാലിക്കുന്നു.

നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് രണ്ടു തരത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയെന്നാണ് എന്‍ഐഎ എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കണമെന്ന ഉദ്ദേശത്തോടുകൂടി സ്വര്‍ണം കടത്തുന്നു എന്നും സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നും. പിന്നീട് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് യുഎഇ എന്ന രാജ്യവുമായുമായുള്ള സൗഹൃദത്തില്‍ വിള്ളലുണ്ടാക്കിയെന്നും എന്‍ഐഎ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (3 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (5 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (5 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (5 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (7 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (7 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (7 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (7 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (8 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (8 hours ago)

CLOUD BURST മേഘസ്ഫോടനം  (8 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (8 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (8 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (8 hours ago)

Malayali Vartha Recommends