Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞു തന്നെ; മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്‌നയും എട്ടുത്തവണ കൂടിക്കാഴ്ച്ച നടത്തി; ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹത; ശിവശങ്കറിനെ കുറിച്ച് ആഴത്തില്‍ അന്വേഷണം ആവശ്യമെന്നും ഇ.ഡി.

07 OCTOBER 2020 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

സ്വപ്‌നയുടെ നിയമനത്തില്‍ നിന്നും ഇനി മുഖ്യമന്ത്രി പിണറായി വിജയന് മാറി നില്‍ക്കാന്‍ സാധിക്കില്ല. സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നുവെന്ന് സ്വപ്‌ന അന്വേഷണ എജന്‍സിക്ക് നല്‍കിയ മൊഴി പുറത്ത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങള്‍ പൊളിയുകയാണ്. സ്വപ്‌നയെ അറിയില്ല എന്ന വാദം ഇനി നിലനില്‍ക്കില്ല.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് മുഖ്യമന്ത്രി, എം. ശിവശങ്കര്‍, സ്വപ്‌ന എന്നിവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്. സ്വപ്‌നയുടെ സ്‌പെസ് പാര്‍ക്കിലെ നിയമനത്തിനായി ബന്ധപ്പെട്ട് എം. ശിവശങ്കര്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്‌നയുമായി എട്ടു തവണ കൂടിക്കാഴ്ച്ച നടത്തി. യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി വിട്ടപ്പോള്‍ മറ്റൊരു ജോലി എന്ന ആവശ്യം സ്വപ്‌ന ശിവശങ്കറിന് മുന്നിന്‍ വച്ചു. ഇതിനെ തുടര്‍ന്ന് ശിവശങ്കര്‍ ആദ്യം സ്വപ്‌നയോട് കെ.എസ്.ഐ.ഡി.സിയിലെ ജയശങ്കറെ ചെന്നു കാണാന്‍ ആവശ്യപ്പെട്ടു. ഒപ്പം ജോലിയുടെ കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും ശിവശങ്കര്‍ പറഞ്ഞതായി ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ സ്വപ്‌ന പറഞ്ഞതായി ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഇതുകൂടാതെ എം ശിവശങ്കറിനെതിരെ നിര്‍ണായകപരാമര്‍ശങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്. സ്വപ്‌നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. കുറ്റപത്രത്തിലെ 13, 14 പേജുകളിലാണ് ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരിക്കുന്നത്. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധം തുടങ്ങുന്നതുമുതലുള്ള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു. സ്വപ്‌നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്‌നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം സ്വപ്‌ന സുരേഷ് മടക്കി നല്‍കിയിട്ടില്ല.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന പ്രഭാസുരേഷിന്റെ ബാങ്ക് ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് എം ശിവശങ്കറാണെന്ന് നേരത്തേ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ലോക്കര്‍ തുറന്നുകൊടുത്തതും മറ്റ് സഹായങ്ങള്‍ നല്‍കിയതും. ഇത് സംബന്ധിച്ച് ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളില്‍ ഇനിയും വ്യക്തതയില്ലെന്നാണ് ഇഡി കുറ്റപത്രം പറയുന്നത്.

പണം കൈമാറുന്നതിനെക്കുറിച്ച് സന്ദേശങ്ങളില്‍ പറയുന്നുണ്ട്. ചില അക്കങ്ങള്‍ 35, 1.5 എന്നിങ്ങനെയെല്ലാം ഈ ചാറ്റില്‍ പറയുന്നുണ്ട്. സാറ എന്ന വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്. മുറിയില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എന്നെ വിളിക്കണം, ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് ഈ ചാറ്റില്‍ പരാമര്‍ശിക്കുന്നു. പണം കൈമാറുന്നതിനെക്കുറിച്ചാണ് ഈ പരാമര്‍ശങ്ങളെല്ലാം എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ചോദ്യം ചെയ്യലില്‍ വിശദമായി ചോദിച്ചപ്പോള്‍, ശിവശങ്കര്‍ മൗനം പാലിക്കുകയായിരുന്നു. കൃത്യമായി മറുപടി നല്‍കാനും തയ്യാറായില്ല. ഡിജിറ്റല്‍ തെളിവുകള്‍ വിലയിരുത്തി ഇക്കാര്യങ്ങള്‍ പരിശോധിക്കും. അതിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നു.

സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് ഇഡി പ്രാഥമിക കുറ്റപത്രം നല്‍കിയിരിക്കുന്നത്. എം ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരെ പ്രതികളായി ചേര്‍ത്തിട്ടില്ല. എന്നാല്‍ ഇനിയും കൂടുതല്‍ പരിശോധനകള്‍ വേണ്ടതാണെന്ന് ഇഡി കോടതിയില്‍ പറയുന്നതോടെ, ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ പ്രതികളെ ചേര്‍ക്കാനുള്ള സാധ്യതയും തെളിയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥന്‍ ഇപ്പോഴും ഇഡിയുടെ അന്വേഷണ പരിധിയിലാണെന്നതാണ് നിര്‍ണായകമായ കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (4 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (6 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (6 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (6 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (8 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (8 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (8 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (8 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (9 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (9 hours ago)

CLOUD BURST മേഘസ്ഫോടനം  (9 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (9 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (9 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (9 hours ago)

Malayali Vartha Recommends