Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെജ്‌രിവാള്‍ വീട്ടുതടങ്കലില്‍? മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കി; വസതിക്ക് മുന്നില്‍ കനത്ത പോലീസ് കാവല്‍; പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍; ആരോപണം തള്ളി ഡല്‍ഹി പോലീസ്; നടപടി കര്‍ഷക നേതാക്കളുമായി കൂടികാഴ്ച്ച നടത്താന്‍ ഇരിക്കെ

08 DECEMBER 2020 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലോ? ഗുരുതര ആരോപണം ഉയര്‍ത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി നേതാക്കളാണ്. കര്‍ഷകസമരനേതാക്കളെ കാണാന്‍ പോയി തിരികെ എത്തിയ കെജ്‌രിവാളിനെയും വീട്ടിലുള്ള മറ്റാരെയും പുറത്തേക്ക് പോകാനോ, വീട്ടിലേക്ക് ആരെയെങ്കിലും വരാനോ ദില്ലി പൊലീസ് അനുവദിക്കുന്നില്ലെന്നാണ് എഎപി നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം ഡല്‍ഹി പോലീസ് നിഷേധിക്കുന്നു. പോലീസ് പുറത്തുപോകാന്‍ അനുവദിക്കാത്തതിനാല്‍ അരവിന്ദ് കെജ്‌രിവാള്‍ തന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.

എന്നാല്‍ കെജ്‌രിവാളിന്റെ വീട്ടിന് പുറത്ത് ആം ആദ്മി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ കൂട്ടിയത് മാത്രമാണെന്നാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം. ഇതിന് തെളിവായി കെജ്‌രിവാളിന്റെ വീടിന് മുന്നിലെ ഒരു ഫോട്ടോയും പുറത്തുവിടുന്നു. കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന ആരോപണം പൂര്‍ണമായും തെറ്റെന്നാണ് ഡല്‍ഹി എസിപി ആന്റോ അല്‍ഫോണ്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ബന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. തിങ്കളാഴ്ച സിംഘുവിലെത്തി കര്‍ഷകസമരനേതാക്കളെ കെജ്‌രിവാള്‍ കണ്ടിരുന്നു. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലേ എന്ന് പരിശോധിക്കുകയും ചെയ്തു. അതിന് ശേഷം തിരികെ വീട്ടിലെത്തി, പിന്നീട് പുറത്തുപോകാന്‍ അനുവദിക്കുന്നില്ലെന്നാണ് ആരോപണം. കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയില്‍ പോലീസ് സംസ്ഥാനഭരണത്തിന് കീഴിലല്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പോലീസ്.

കര്‍ഷക സമരത്തിന് പിന്തുണ വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകുകയാണ്. ഇതിനിടെ കര്‍ഷകരെ പാര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കണമെന്നത് ഉള്‍പ്പെടെ കര്‍ഷക സമരത്തിനെ നിയന്ത്രിക്കാന്‍ പോലീസ് ആവശ്യപ്പെട്ട ഒരു ആവശ്യവും അംഗീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ സമരത്തിന് പിന്തുണയും ഇന്നു നടക്കുന്ന ഭാരത് ബന്ദിന് പിന്തിുണയും അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടിയെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അതെ സമയം കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ പതിനൊന്ന് ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ തടസപ്പെടുത്തില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ദില്ലിയുടെ അതിര്‍ത്തികള്‍ വളയും. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് ഐകൃദാര്‍ഡ്യം അറിയിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (4 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (6 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (6 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (6 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (8 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (8 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (8 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (8 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (9 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (9 hours ago)

CLOUD BURST മേഘസ്ഫോടനം  (9 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (9 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (9 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (9 hours ago)

Malayali Vartha Recommends