Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാത്തിനും തെളിവുണ്ടെന്ന് കസ്റ്റംസ്; ശിവശങ്കര്‍ ഇനി പുറത്തിറങ്ങില്ലെന്ന് ഉറപ്പായി; കസ്റ്റഡി കാലാവധി നീട്ടി; സ്വപ്‌നയുടെയും സരത്തിന്റെയും രഹസ്യമൊഴി നിര്‍ണായകമായി; ഇനി അകത്താകുന്ന ഉന്നതര്‍ ആരെല്ലാം? അന്വേഷണത്തോട് സഹകരിക്കാതെ ശിവശങ്കര്‍

08 DECEMBER 2020 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ്. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതോടെ സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബര്‍ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരം കേസില്‍ ഉള്‍പ്പെട്ടത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഭാവി പദ്ധതികളുടെ വിവരങ്ങള്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ശിവശങ്കര്‍ കൈമാറിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുള്ള റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് അന്വേഷണ പുരോഗതി അറിയിക്കുന്നത്. വിദേശത്ത് നിന്നുള്ള സ്വര്‍ണ്ണക്കടത്തിയതില്‍ എം ശിവശങ്കര്‍ നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പല പദ്ധതികളുടെയും വിവരം എം ശിവശങ്കര്‍ സ്വര്‍ണണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുമുണ്ട്. അതിനാല്‍ ശിവശങ്കറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.

അന്വേഷണവുമായി ഇപ്പോഴും ശിവശങ്കര്‍ സഹകരിക്കുന്നില്ല. പ്രധാനപ്പെട്ട പല ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഇപ്പോഴും ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളത്. എങ്കില്‍ മാത്രമേ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍. സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നതിന് തെളിവാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ സൂചിപ്പിക്കുന്നത്.

സരത്തിന്റെയും സ്വപ്‌നയുടെയും രഹസ്യമൊഴിയില്‍ രാഷ്ട്രീയനേതൃത്വത്തിലുള്ളവരുടെയും ഉന്നതപദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയും പേരുകള്‍ പുതുതായി കേസിലേക്കു വരുമെന്ന സൂചനയുണ്ടായിരുന്നു. കസ്റ്റംസിന്റെയും ഇ.ഡി.യുടെയും ചോദ്യംചെയ്യലുകളില്‍ ചിലരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും അതൊന്നും കോടതിരേഖകളിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍, ക്രിമിനല്‍നടപടിച്ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കുന്ന മൊഴികളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളുണ്ടെന്നാണു കരുതുന്നത്. ചോദ്യംചെയ്യലില്‍ ഇത്തരത്തിലുള്ള സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഇരുവരുടെയും രഹസ്യമൊഴിയെടുപ്പിന് കസ്റ്റംസ് തന്നെ കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മൂന്നിലാണ് ഇരുവരും രഹസ്യമൊഴി നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (4 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (6 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (6 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (6 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (8 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (8 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (8 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (8 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (9 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (9 hours ago)

CLOUD BURST മേഘസ്ഫോടനം  (9 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (9 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (9 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (9 hours ago)

Malayali Vartha Recommends