Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവനടിയെ അപമാനിച്ച സംഭവം; പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്; പ്രതികള്‍ എറണാകുളം ജില്ലക്ക് പുറത്ത് നിന്നുള്ളവര്‍; അന്നു തന്നെ ട്രെയിന്‍ മാര്‍ഗം ജില്ലവിട്ടു; ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ പുറത്ത്

19 DECEMBER 2020 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിലൂടെ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതുവരെയും പ്രതികളെ കുറിച്ച് ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

17-ാം തീയതി വൈകിട്ട് 5.45-നാണ് പ്രതികളായ രണ്ടുപേരും ഷോപ്പിങ് മാളിലെത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവര്‍ മാളില്‍ ചിലവഴിച്ചു. രാത്രി 7.02-നാണ് നടിക്ക് നേരെ മോശംപെരുമാറ്റമുണ്ടായത്. ഇതിനുപിന്നാലെ 7.45-ഓടെ മാളില്‍നിന്ന് പുറത്തിറങ്ങി ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും എത്തി. രാത്രിയോടെ ഇരുവരും ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍നിന്ന് യാത്രതിരിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് കരുതുന്നു.

മാസ്‌ക് ധരിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതാണ് പോലീസിനെ കുഴക്കുന്നത്. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇവരെ പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്. മാളില്‍ പേരോ നമ്പറോ നല്‍കാതെ കബളിപ്പിച്ച പ്രതികള്‍ ഒരു സാധനം പോലും മാളില്‍നിന്ന് വാങ്ങിയിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതെ സമയം മാളില്‍ പ്രതികള്‍ കയറിയത് സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫോണ്‍ നമ്പരോ പേരോ രേഖപ്പെടുത്താതെയാണ് ഇവര്‍ മാളിനകത്ത് കയറിയത്. പ്രതികള്‍ പോയതും വന്നതും മെട്രോ വഴിയാണെന്നും പോലീസ് കണ്ടെത്തി. മറ്റൊരാളുടെ ഒപ്പെന്ന വ്യജേനയാണ് ഇവര്‍ മാളിനുള്ളില്‍ കയറിയത്. ആലുവ മുട്ടം ഭാഗത്തേക്കാണ് ഇവര്‍ പോയത്. മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം പോലീസ് ഉറപ്പിച്ചത്.

വെറുതെ മാളില്‍ കറങ്ങി നടന്ന ഇവര്‍ നടിയെ കണ്ടതോടെ താരത്തിന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു. കൊച്ചി നഗരത്തില്‍ നിന്നാണ് ഇവര്‍ മാളിലേക്ക് എത്തിയതെന്നും പോലീസ് സൂചിപ്പിച്ചു. ഇവര്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. താരത്തിന്റെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വീട്ടിലെത്തി നടിയുടെ മൊഴിയും പോലീസെടുക്കും.

വ്യാഴാഴ്ചയാണ് യുവനടിക്ക് നഗരത്തിലെ ഷോപ്പിങ് മാളില്‍വെച്ച് ദുരനുഭവമുണ്ടായത്. ഇക്കാര്യം നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.വനിത കമ്മീഷനും യുവജനകമ്മീഷനും സംഭവത്തില്‍ ഇടപെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (4 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (6 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (6 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (6 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (8 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (8 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (8 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (8 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (9 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (9 hours ago)

CLOUD BURST മേഘസ്ഫോടനം  (9 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (9 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (9 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (9 hours ago)

Malayali Vartha Recommends