Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു... രാജിക്കത്ത് നൽകി അണ്ണാമലൈ.. പുതിയ പാർട്ടി രൂപീകരിച്ചേക്കും..


പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..


ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..


പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..


സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

സ്പീക്കറെ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; ചോദ്യം ചെയ്യാല്‍ ഡോളര്‍ കടത്തുക്കേസില്‍; അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം തുടങ്ങി

01 JANUARY 2021 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്.  അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി നല്‍കിയത്.  ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

ഡോളര്‍ അടങ്ങിയ ബാഗ് കൈമാറിയസ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന സ്വപ്നാ സുരേഷിന്റേയും സരിതയുടേയും മൊഴി ഗൗരവത്തോടെ എടുത്ത് കസ്റ്റംസ് കാണുന്നത്.  വിവാദങ്ങളോട് പ്രതികരണത്തിന് ഇല്ലെന്നാണ് ഈ ഘട്ടത്തില്‍ സ്പീക്കറുടെ നിലപാട്. തനിക്കൊന്നും അറിയില്ലെന്നും പറയുന്നു. ഈ ഘട്ടത്തില്‍ സ്പീക്കറെ പ്രതിയാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടില്ല. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ജനറലിനെ ഏല്‍പ്പിക്കാന്‍ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഉറപ്പിക്കാന്‍ തെളിവുകള്‍ വേണ്ടി വരും. സ്വപ്നയും സരിത്തും ഒരേ വിഷയത്തില്‍ സമാന മൊഴി മജിസ്ട്രേട്ടിനും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

സ്പീക്കറുടെ വിശദീകരണം സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷമാകും കേസില്‍ തീരുമാനങ്ങള്‍ എടുക്കും. സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രസ്താവനയില്‍ നേരത്തെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന. ഇത് കസ്റ്റംസ് വിശ്വസിക്കുന്നില്ലെന്നതിന് തെളിവാണ് ചോദ്യം ചെയ്യലിന് വിളിക്കാനുള്ള തീരുമാനം. ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂ. തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും സ്പീക്കര്‍ വിശദീകരിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ സ്വപ്‌നയുടെ രഹസ്യമൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 മൂന്ന് മന്ത്രിമാരുടെയും ഭരണഘടനാ പദവി വഹിക്കുന്ന ഒരു ഉന്നതന്റെയും പേരുകള്‍ സ്വപ്‌ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മന്ത്രിമാരെയും ഈ ഉന്നതനെയും കസ്റ്റംസും ഇഡിയും ചോദ്യം ചെയ്യും. ഇതിലെ ഭരണഘടനാ പദവിയുള്ള ആള്‍ സ്പീക്കറാണെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വര്‍ണക്കടത്തില്‍ സ്വപ്‌നയും സരിതും പിടിയിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലുകളില്‍ത്തന്നെ ഇതിന് പിന്നിലെ ഉന്നത ബന്ധത്തെക്കുറിച്ച് അന്വഷണ സംഘത്തിന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കസ്റ്റംസിലെ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടാണ് അന്വേഷണം അട്ടിമറിച്ചത് എന്ന ആരോപണം സജീവമാണ്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വഷണം ആരംഭിച്ചതോടെ വീണ്ടും ഈ ഉന്നതര്‍ക്കെതിരായ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭിച്ചതോടെ കസ്റ്റംസ് വീണ്ടും സ്വപ്‌നയെ ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് മൂന്ന് മന്ത്രിമാര്‍ക്ക് സ്വര്‍ണക്കടത്തിലും ഡോളര്‍കടത്തിലുമുള്ള പങ്ക് സ്വപ്‌നയും സരിത്തും വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മൂന്ന് തടവുകാര്‍ ജയില്‍ചാടി  (4 hours ago)

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍  (5 hours ago)

രാജിക്കത്ത് നൽകി അണ്ണാമലൈ  (5 hours ago)

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു  (6 hours ago)

മാസപ്പടി കേസിൽ വീണയ്ക്ക് താല്‍ക്കാലിക ആശ്വാസം  (6 hours ago)

എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു;  (6 hours ago)

V Muraleedharan-mla സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം  (6 hours ago)

വി ശിവൻകുട്ടി മറുപടി പറയണം  (6 hours ago)

PINARAYI VIJAYAN സഭയിലും ഇ ഡി  (6 hours ago)

PM MODI 2029-ലെ പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.  (7 hours ago)

KERALA POLICE അഴിയെണ്ണാൻ ഭയം കൂട്ടത്തോടെ ഒളിവിൽ  (7 hours ago)

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു  (7 hours ago)

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ പ്രതിഷേധിച്ച കേസ്; വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു  (8 hours ago)

ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

തുലാം രാശി...പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.  (9 hours ago)

Malayali Vartha Recommends